Follow KVARTHA on Google news Follow Us!
ad

ബ്ലാക്ക്മാന്‍: സത്യവും മിഥ്യയും

ബ്ലാക്ക്മാന്‍. അടുത്തകാലക്ക് കേരളത്തില്‍, വിശിഷ്യാ തെക്കന്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട പേരാണിത്. ബ്ലാക്ക്മാന്റെ ആക്രമണം ഭയന്നാണ് Police, theft, Other state worker, Night raid, House, Assault, CPM, BJP, Article, Malayalees, Blackman, Fake Story
Police, theft, Other state worker, Night raid, House, Assault, CPM, BJP, Article, Malayalees, Blackman, Fake Storyബ്ലാക്ക്മാന്‍. അടുത്തകാലക്ക് കേരളത്തില്‍, വിശിഷ്യാ തെക്കന്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട പേരാണിത്. ബ്ലാക്ക്മാന്റെ ആക്രമണം ഭയന്നാണ് കുറേനാളുകള്‍ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മിക്ക സ്ത്രീകളും നേരംവെളുപ്പിച്ചത്. ബ്ലാക്ക്മാന്റെ ആക്രമണത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലുംവച്ച കഥകള്‍ പ്രചരിച്ചതോടെ എല്ലാവരുടെയും പേടികൂടി.
ബ്ലാക്ക്മാനെക്കുറിച്ച് പ്രചരിച്ച കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. കറുത്ത കോട്ടണിഞ്ഞ് മുഖം മറച്ച് മാരകായുധങ്ങളുമായാണ് ബ്ലാക്ക്മാന്‍ വരുന്നത്. സ്ത്രീകളും കുട്ടികളും മാത്രം തനിച്ച് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ബ്ലാക്ക്മാന്റെ ആക്രമണം. രാത്രികാലങ്ങളില്‍ വാതിലില്‍ തട്ടിവിളിച്ച് ശബ്ദമുണ്ടാക്കുക, വീട്ടുകാര്‍ കതകുതുറന്ന് നോക്കുമ്പോള്‍ ബ്ലാക്ക്മാന്‍ ഓടി മറയുക....കഥകള്‍ ഇങ്ങനെ നീളുന്നു.

സത്യമെന്താണ്?. ഇന്നേവരെ ആരും ബ്ലാക്ക്മാനെ കണ്ടിട്ടില്ല. ബ്ലാക്ക്മാന്റെ ആക്രമണത്തിന് ആരും ഇരയായിട്ടില്ല. പക്ഷേ, അപ്പോഴും എല്ലാവരും ബ്ലാക്ക്മാനെ ഭയപ്പെടുന്നു. ഈ ഭയം ഉണ്ടാക്കലാണ് യഥാര്‍ഥത്തില്‍ ബ്ലാക്ക്മാന്റെ സൃഷ്ടിക്ക് പിന്നിലുളളതെന്ന് വ്യക്തം. നാട്ടുകാരും പൊലീസും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു, ബ്ലാക്ക്മാനെ പിടിക്കാന്‍. എന്നാല്‍ ഇങ്ങനെയൊരു ബ്ലാക്ക്മാനില്ലെന്നാണ് ഏറ്റവുമൊടുവില്‍ പൊലീസും നല്‍കുന്ന വ്യക്തമായ മറുപടി. ഇതേസമയം, ബ്ലാക്ക്മാന്റെ പേരില്‍ അക്രമങ്ങളും മോഷണങ്ങളും നടക്കുന്നുണ്ട്.

നഗരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ കെട്ടുകഥയാണ് . ബ്‌ളാക്ക്മാന്‍ ആരുടെയോ ഭാവനയില്‍  വിരിഞ്ഞ കഥാപാത്രമാണ്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരുകാര്യവുമില്ല- പൊലീസ് വ്യക്തമാക്കി. അതെ ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണ് ഈ ബ്ലാക്ക്മാന്‍. അതുതന്നെയാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതും.

ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനയ്ക്ക് വേരോട്ടമുളള പ്രദേശങ്ങളിലാണ് ബ്ലാക്ക്മാന്‍ പ്രചരണം കൂടുതലുണ്ടായത്. കറുത്ത വസ്ത്രമാണ് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ ധരിക്കുന്നത്. അസംഘടിതരും അധസ്ഥിതരുമായ പിന്നാക്ക വര്‍ഗങ്ങള്‍ക്കിടയിലാണ് ഡി എച്ച് ആര്‍ എം പ്രവര്‍ത്തിക്കുന്നത്. ആത്മാര്‍ഥമായ ഇവരുടെ പ്രവര്‍ത്തനം വളരെവേഗത്തില്‍ ഫലം കണ്ടുതുടങ്ങുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് പലരുടെയും ഉറക്കംകെടുത്തി. അതോടെ ബ്ലാക്ക്മാന്‍ എന്ന സാങ്കല്‍പിക ആക്രമണകാരി ഉദയംകൊണ്ടു. കൃത്യമായ അജണ്ട ഇതിന് പിന്നിലുണ്ടായിരുന്നു.

സി പി എമ്മും ശിവസേനയും ബി ജെപിയുമാണ് ബ്ലാക്ക്മാന്‍ ആരോപണത്തിന് പിന്നിലെന്നാണ് ഡി എച്ച് ആര്‍ എം ആരോപിക്കുന്നത്. മേല്‍പ്പറഞ്ഞ പാര്‍ട്ടികളുടെ സ്വാധീനവും വോട്ടുമാണ് സ്വത്വം തിരിച്ചറിഞ്ഞു തുടങ്ങുന്നതിലൂടെ ആവര്‍ക്ക് നഷ്ടമാവുന്നത്. അതവര്‍ക്ക് സഹിക്കാനാവില്ല, ക്ഷമിക്കാനും. അതോടെ ഡി എച്ച് ആര്‍ എമ്മിനെതിരെ അഴിച്ചുവിട്ട കൊടുംഭൂതമായി മാറി. ഇതില്‍ രാഷ്ട്രീയ-ആദര്‍ശ-വിശ്വാസമൊന്നും
ബാധകമല്ല. പണവും അധികാരവുമാണ് എല്ലാത്തിനെയും നയിക്കുന്നത്. കറുത്തവന്റെ തൊലിനിറത്തേക്കാള്‍ കറുത്തമനസ്സുളളവര്‍ സാങ്കല്‍പിക കഥാപാത്രത്തെ സൃഷ്ടിച്ച് ഭീതിജനിപ്പിച്ചപ്പോള്‍ അതും മലയാളിക്ക് സ്വീകാര്യമായി എന്നതും ദുരന്തം.

ബ്ലാക്ക്മാന്റെ മറവില്‍ കുറേകളളന്‍മാര്‍ നേട്ടമുണ്ടാക്കിയതും അന്യസംസ്ഥാന തൊഴിലാളികള്‍ അടികൊണ്ടതും മറക്കരുത്. ബ്ലാക്ക്മാനെ ഭയന്ന് നിരത്തുകളെല്ലാം വിജയമായപ്പോള്‍ കടകള്‍ കൊളളയടിക്കാന്‍ കളളന്‍മാര്‍ക്ക് സൗകര്യമൊരുങ്ങി. അവരത് നന്നായി ഉപയോഗിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളാവട്ടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ പലേടത്തും അവരുടെ മെക്കിട്ട് കേറി. ബ്ലാക്ക്മാനെന്ന് കരുതി പലേടത്തും അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയുണ്ടായി. റസിഡന്‍സ് അസോസിയേഷനുകളും ഗുണ്ടാസംഘങ്ങളുമെല്ലാം ബ്ലാക്ക്മാനെ പിടിക്കാന്‍ വടിയും കത്തിയുമൊക്കെയായി കാത്തിരുന്നു. ഉറക്കം പോയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. തോക്കും ബോംബുമായി കാത്തിരുന്നാലും സാങ്കല്‍പിക കഥാപാത്രത്തെ പിടിക്കാനാവില്ലല്ലോ.
Keywords: Police, theft, Other state worker, Night raid, House, Assault, CPM, BJP, Article, Malayalees, Blackman, Fake Story, The blackman facts

Post a Comment