കൊച്ചി: തായ്‌ലന്‍ഡിലെ നോംഗ്‌നൂച്ച് ടൂറിസ്റ്റ് വില്ലേജില്‍ നിന്നുള്ള കലാകാരന്‍മാരായിരുന്നു തിങ്കളാഴ്ച ഗ്ലോബല്‍ വില്ലേജിലെ താരങ്ങള്‍. എസാരി എന്ന പരമ്പരാഗത തായ് നൃത്തവുമായി വടക്കുകിഴക്കന്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള നര്‍ത്തകിമാരും ആയോധന മുറകളുമായി അഭ്യാസികളും ചിത്രപ്പണികളുമായി കലാകാരന്‍മാരും തായ് വിഭവങ്ങളൊരുക്കി പാചകവിദഗ്ധരും ഗ്ലോബല്‍ വില്ലേജിന്റെ മനം കവര്‍ന്നു.
പരമ്പരാഗത തായ്-ചൈനീസ്-റഷ്യന്‍ സംഗീതത്തോടൊപ്പം നിറപ്പകിട്ടുള്ള പരമ്പരാഗത വേഷങ്ങളണിഞ്ഞ് ഡാന്‍സ് ഫ്‌ളോറില്‍ ചുവടുവെച്ച ആറു സുന്ദരിമാരായിരുന്നു തായ് സംഘത്തിലെ ശ്രദ്ധാകേന്ദ്രം. ഇവരുടെ നൃത്തം ആസ്വദിക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും ഇന്റര്‍നാഷണല്‍ പവലിയനില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സവിശേഷമായ തായ് മസാജും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. തായ് ശൈലിയില്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മസാജ് ശരീരത്തിനും മനസിനും ഊര്‍ജം പകരുന്നതാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ബഹുവര്‍ണക്കുടകളില്‍ ചിത്രപ്പണികളൊരുക്കിയാണ് തായ്‌ലന്റിന്റെ മറ്റൊരു സ്റ്റാളില്‍ തായ് കലാകാരികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഫുഡ് പവിലിയനില്‍ തായ് വിഭവങ്ങളുമായി തായ്‌ലന്‍ഡിന്റെ സ്റ്റാളും സജീവമായി. ഔഷധ സസ്യങ്ങളുടെ ഇലകളാണ് തായ് വിഭവങ്ങളുടെ സവിശേഷത. ടോംഗ് യാംഗ് സൂപ്പ്, ഫ്രൈഡ് ന്യൂഡില്‍സ്, വെജ് ന്യൂഡില്‍സ്, ഫ്രൈഡ് ബീഫ്, ആന്റ് ചിക്കന്‍, പപ്പായ സാലഡ് തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കുന്നത് നോംഗ് നൂച്ച് വില്ലേജില്‍ നിന്നുള്ള രണ്ട് ഷെഫുകളാണ്. തായ് ഫുഡ് സ്റ്റാള്‍ ജനുവരി ഒമ്പതിന് ഗ്ലോബല്‍ വില്ലേജ് സമാപിക്കുന്നതുവരെ പ്രവര്‍ത്തിക്കും.
തായ്‌ലന്‍ഡിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ നോംഗ് നൂച്ച് വില്ലേജുമായി സഹകരിച്ച് തായ്‌ലന്റിലെ ഏറ്റവും വലിയ മലയാളി സംരംഭകരായ തായ്‌വിഷന്‍ ഹോളിഡേയ്‌സാണ് ഗ്ലോബല്‍ വില്ലേജില്‍ തായ്‌സംഘത്തെ എത്തിച്ചിരിക്കുന്നത്. നോംഗ് നൂച്ചിലേക്കുള്ള ടൂറിസ്റ്റ് പാക്കേജും ഇന്റര്‍നാഷണല്‍ പവിലിയനില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രഥമ ഗ്ലോബല്‍ വില്ലേജില്‍ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍ക്കൊപ്പം തന്നെ വിനോദപരിപാടികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മജീഷ്യന്‍ പ്രദീപ് ഹുഡിനോ നയിക്കുന്ന മാജിക് ഷോ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. ഏഴോളം റൈഡുകളും സാഹസിക പ്രകടനങ്ങളും കുട്ടികളുടെ കലാപരിപാടികളുമൊരുക്കി അമ്യൂസ്‌മെന്റ് വിഭാഗം സജീവമാണ്. സ്പീഡ്‌ബോട്ട് റൈഡ്, ഡിന്നര്‍ ക്രൂയിസ് തുടങ്ങിയവയുമായി ജലവിനോദ വിഭാഗവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ടൂറിസം മന്ത്രിയുടെ നര്‍ദേശപ്രകാരം ഒരുക്കിയ ഗ്രാമക്കാഴ്ച വിനോദപവിലയനാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. പന്തയക്കോഴികളും ജെല്ലിക്കട്ടിനുപയോഗിക്കുന്ന കൂറ്റന്‍ മുട്ടനാടുകളും സാഹസിക സൈക്കിള്‍ യജ്ഞവും കാണാന്‍ ഡി ടി പി സിയുടെ ഗ്രാമക്കാഴ്ച പവിലിയനില്‍ വലിയ തിരക്കാണ്. ധനുഷിന്റെ ആടുകളം എന്ന തമിഴ്ചിത്രത്തിലെ കോഴിപ്പോരിന്റെ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട അതേ പന്തയക്കോഴികളെയാണ് ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചിരിക്കുന്നത്. കോഴിപ്പോരിനും ജെല്ലിക്കട്ടിനും നിയമപരമായ നിരോധനമുള്ളതിനാല്‍ പ്രദര്‍ശനം മാത്രമാണ് നടത്തുന്നത്.
പല്ലു കൊണ്ട് കാര്‍ കടിച്ചു വലിക്കുന്ന അഭ്യാസിയും ട്യൂബ് ലൈറ്റ് ദേഹത്ത് അടിച്ചു പൊട്ടിക്കുന്ന സ്റ്റണ്ട് പെര്‍ഫോമറും ഉള്‍പ്പെട്ടതാണ് സൈക്കിള്‍ യജ്ഞം ടീം. ഒരു കാലത്ത് കേരളീയ ഗ്രാമങ്ങളുടെ ഹരമായിരുന്ന സൈക്കിള്‍ യജ്ഞം കൊച്ചിയിലെ പുതിയ തലമുറ നിറഞ്ഞ കൗതുകത്തോടെയാണ് ആസ്വദിക്കുന്നത്. ചിരിക്കാത്ത മനുഷ്യന്‍, പൊയ്്ക്കാല്‍ നടത്തക്കാര്‍, കൈനോട്ടക്കാര്‍, പക്ഷിശാസ്ത്രക്കാര്‍, മൂഷിക ശാസ്ത്രക്കാര്‍, എന്നിവരും ഗ്രാമക്കാഴ്ചയെ സമ്പന്നമാക്കുന്നു. ക്രിസ്മസ് ദിനമായ ചൊവ്വാഴ്ച വിനോദ വിഭാഗത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള നര്‍ത്തകര്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാകും.

Keywords: Kerala, Kochi, Grand Kerala Shopping Festival, Magic Show, Thailand, Ministers, Dance, International, GKSF, Malayalam News, Kerala Vartha, Exciting water-front activities, including speed-boat rides and a dinner cruise, have been arranged at the Village. On Monday, a video game arcade will be open to the visitors. Cultural programmes by artistes from Thailand

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.