Follow KVARTHA on Google news Follow Us!
ad

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി: സംസ്ഥാന സര്‍­ക്കാര്‍ നി­ല­പാ­ടി­ന്റെ പൂര്‍­ണ­രൂപം

പശ്ചി­മ­ഘട്ട പരി­സ്ഥി­തി സം­ബ­ന്ധിച്ച വിദഗ്ധ സ­മിതി റിപ്പോര്‍ട്ടി­നോ­ടു­ള്ള സംസ്ഥാ­ന സര്‍­ക്കാര്‍ Thiruvananthapuram, Report, Water, Electricity, Law, Kerala, Kerala vartha, Malayalam News
Thiruvananthapuram, Report, Water, Electricity, Law, Kerala, Kerala vartha, Malayalam News
തി­രു­വ­ന­ന്ത­പുരം: പശ്ചി­മ­ഘട്ട പരി­സ്ഥി­തി സം­ബ­ന്ധിച്ച വിദഗ്ധ സ­മിതി റിപ്പോര്‍ട്ടി­നോ­ടു­ള്ള സംസ്ഥാ­ന സര്‍­ക്കാര്‍ നി­ല­പാ­ട് ശ­നി­യാഴ്ച വൈ­കു­ന്നേ­രം പു­റത്തിറക്കി. അ­തി­ന്റെ പൂര്‍­ണ­രൂ­പം ഞ­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കുന്നു.

എ­ന്താണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി

പശ്ചി­മ­ഘ­ട്ട­മേ­ഖ­ല­യുടെ പാരി­സ്ഥി­തിക സ്ഥിതി വില­യി­രു­ത്തു­വാനും പശ്ചി­മ­ഘട്ട മേഖ­ല­യ്ക്കു­ള്ളില്‍ വരുന്ന പരി­സ്ഥിതി ദുര്‍ബ­ല­പ്ര­ദേ­ശ­മെന്ന് പ്രഖ്യാ­പി­ക്കേണ്ട പ്രദേ­ശ­ങ്ങള്‍ വേര്‍തി­രി­ക്കാനും പരി­സ്ഥിതി (സം­ര­ക്ഷ­ണ) നിയ­മം (1986) അനു­സ­രിച്ച് ഇതു­പോ­ലുള്ള പ്രദേ­ശ­ങ്ങളെ പരി­സ്ഥിതി ദുര്‍ബല പ്രദേ­ശ­ങ്ങ­ളായി പ്രഖ്യാ­പി­ക്കു­വാ­നുള്ള ശുപാര്‍ശ നല്‍കു­വാ­നു­മാണ് മാധവ് ഗാഡ്ഗില്‍ കമ്മി­റ്റിയെ കേന്ദ്ര പരി­സ്ഥി­തി-വന മന്ത്രാ­ലയം നിയോ­ഗി­ച്ച­ത്.

ഗാഡ്ഗില്‍ കമ്മി­റ്റി­യുടെ റിപ്പോര്‍ട്ടു­കള്‍ അതു­പോലെ നട­പ്പാ­ക്കി­യാല്‍ ഊര്‍ജ്ജോ­ത്പാ­ദനം ഉള്‍പ്പെ­ടെ­യുള്ള വിവിധ മേഖ­ല­കളില്‍, ഉണ്ടാ­കാവുന്ന പ്രത­്യാ­ഘാ­ത­ങ്ങള്‍ നിയ­മ­സ­ഭ­യില്‍ സജീ­വ­മായി ചര്‍ച്ച­ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടി­നോട് വിയോ­ജിപ്പ് പ്രക­ടി­പ്പി­ക്കു­കയും തുടര്‍ന്ന് വിദഗ്ധ സമി­തിയെ നിയോ­ഗി­ക്കു­ക­യും ചെയ്തു. അവ­രുടെ റിപ്പോര്‍ട്ട് കഴിഞ്ഞ 28­-ലെ മന്ത്രി­സഭ യോഗം പരി­ഗ­ണി­ക്കു­കയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറ­യുന്ന ചില കാര്യ­ങ്ങ­ളോട് വിയോ­ജിപ്പ് പ്രക­ടി­പ്പി­ക്കു­കയും അവ കേന്ദ്ര പരി­സ്ഥിതി വകു­പ്പിന്റെ വിദഗ്ധ സമി­തിയെ അറി­യി­ക്കാന്‍ തീരു­മാ­നി­ക്കു­കയും ചെയ്തു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാ­രു­ക­ള്‍ തമ്മി­ലുള്ള ബന്ധ­ത്തിലെ ഭര­ണ­ഘ­ട­നാ­പ­ര­മായ വ്യ­വ­സ്ഥ­കളും പശ്ചി­മ­ഘട്ട മേഖ­ല­യുടെ സംര­ക്ഷണ കാര­്യ­ത്തില്‍ തര്‍ക്ക­വി­ഷ­യ­മാ­ണ്.

സംസ്ഥാന സര്‍ക്കാ­രിന് വിയോ­ജി­പ്പുള്ള മേഖ­ല­കള്‍

മേഖല തിരി­ക്കല്‍

ദേശീയ ശരാ­ശ­രി­യായ 19.50 ശത­മാ­ന­ത്തെ­ക്കാള്‍ കൂടു­ത­ലാണ് കേര­ള­ത്തിലെ കാടു­കള്‍ (28.88 ശത­മാ­നം). പശ്ചി­മ­ഘ­ട്ട­ത്തെ, ഇട­നാടും തീര­പ്ര­ദേ­ശവും ഉള്‍പ്പെ­ടു­ത്തി, മൂന്ന് പരി­സ്ഥിതി ദുര്‍ബല മേഖ­ല­ക­ളായി തിരിച്ച് കൃഷിക്കും വിക­സ­ന­ത്തിനും വേണ്ടി­യുള്ള ഭൂവി­നി­യോ­ഗ­ത്തില്‍ നിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തണം എന്നാണ് പാനല്‍ നിര്‍ദ്ദേ­ശി­ച്ചി­രി­ക്കു­ന്ന­ത്. പശ്ചി­മ­ഘ­ട്ട­മേ­ഖ­ല­യ്ക്കു­ള്ളിലെ പരി­സ്ഥിതി ദുര്‍ബല പ്രദേ­ശ­ങ്ങള്‍ രേഖ­പ്പെ­ടു­ത്താന്‍ ചുമ­ത­ല­പ്പെട്ട പാനല്‍ കേര­ളത്തിന്റെ ഇട­നാ­ട്, തീര­പ്ര­ദേശം എന്നീ മേഖ­ല­ക­ളെക്കൂടി അതിന്റെ പരി­ധി­യില്‍ ഉള്‍ക്കൊ­ള്ളി­ച്ചി­രി­ക്കു­ക­യാ­ണ്.

സംസ്ഥാ­നത്തെ 63­-ല്‍ 36 താലൂ­ക്കു­കളും 152­-ല്‍ 80 ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും 978­-ല്‍ 546 പഞ്ചാ­യ­ത്തു­കളും പശ്ചി­മ­ഘട്ട മേഖ­ല­യ്ക്കു­ള്ളി­ലാ­ണ്. എന്നാല്‍, റിപ്പോര്‍ട്ടില്‍ (സെക്ഷന്‍ 10, പേജ് 21) പറയും പ്രകാരം പരി­സ്ഥിതി ദുര്‍ബല പ്രദേ­ശ­ത്തി­ (Ecologically Sensitive Zone)നായി ഓരോ സംസ്ഥാ­ന­ത്തിനും വ്യ­ത്യസ്തമായ നട­ത്തിപ്പ് വേണ­മെന്നത് കേര­ള­ത്തിന്റെ കാര്യ­ത്തില്‍ പാലി­ച്ചി­ട്ടി­ല്ല. ഡെക്കാന്‍ പീഢ­ഭൂ­മി­യില്‍ പെടാത്ത കേര­ള­ത്തിന് തന­തായ മൂന്ന് ഡിവി­ഷ­നു­കള്‍ ഉണ്ട് - മല­നാ­ട്, ഇട­നാ­ട്, തീര­പ്ര­ദേ­ശം. പാനല്‍ റിപ്പോര്‍ട്ട് പ്രകാരം തരം­തി­രി­ക്കു­മ്പോള്‍ മല­നാട് നീണ്ട് ഒരു­ബ­ന്ധ­വു­മി­ല്ലാത്ത തീര­പ്ര­ദേശം (ESZ 3 വിഭാ­ഗം) വരെ വരുന്നു.

കേര­ള­ത്തിന് മാത്ര­മായി അഭി­മു­ഖീ­ക­രി­ക്കേ­ണ്ടി­വ­രുന്ന ഭൂവി­നി­യോ­ഗം, ജന­സം­ഖ്യാ­വര്‍ദ്ധ­ന­യുടെ സമ്മര്‍ദ്ദം, സാമൂ­ഹി­ക­-­സാ­മ്പ­ത്തിക ഘട­ക­ങ്ങള്‍ എന്നിവ ഉള്‍ക്കൊ­ള്ളാതെ പശ്ചി­മ­ഘ­ട്ടത്തെ ഒറ്റ യൂണി­റ്റായി കണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാ­റാ­ക്കി­യി­രി­ക്കു­ന്ന­ത്. കേര­ള­ത്തിലെ പശ്ചി­മ­ഘ­ട്ടത്തിന്റെ അള­വു­കോല്‍ കൂടു­തല്‍ കര്‍ശ­ന­മാണ്. ഇവിടെ 50 മീറ്റ­റിന് മുക­ളില്‍ പശ്ചി­മ­ഘ­ട്ട­മാ­കു­മ്പോള്‍ മറ്റു സംസ്ഥാ­ന­ങ്ങ­ളില്‍ അത് 500 മീറ്റ­റിന് മുക­ളി­ലാ­ണ്.

വലിയ പ്രദേ­ശ­ങ്ങള്‍ സംര­ക്ഷിത മേഖ­ല­യില്‍ ഉള്‍പ്പെ­ടു­ത്തി­യിട്ട് അതിന് യോജി­ക്കാത്ത പ്രദേ­ശ­ങ്ങള്‍ തദ്ദേശ സ്ഥാപ­ന­ങ്ങ­ളു­മായി ചര്‍ച്ച നടത്തി ഒഴി­വാ­ക്കാനാണ് ഉദ്ദേ­ശ്യം. ഇതിന് അനേകം വര്‍ഷ­ങ്ങ­ളെ­ടു­ക്കും. ഇത് തീരും­വരെ ജന­ങ്ങളെ മാറ്റി പാര്‍പ്പി­ക്കേ­ണ്ടി­വ­രും. വിചാ­രണ ചെയ്യു­മ്പോള്‍ ജീവ­പ­ര്യന്‍ ന്തം ജയി­ലില്‍ അട­യ്ക്കു­ന്നതിനു തുല്യ­മാ­ണി­ത്. പരി­സ്ഥിതി ശാസ്ത്ര­ജ്ഞര്‍ പോലും ഇക്കാ­ര്യ­ങ്ങ­ളില്‍ പൊതു­വായ എതിര്‍പ്പ് പ്രക­ടി­പ്പി­ച്ചി­ട്ടുണ്ട് (Amrutmanthan-WGEEP: Rebuttal to objections raised by Dr C P Vibhute).

രാജ്യാന്തര പരി­ഗ­ണന കിട്ടിയ 39 പശ്ചി­മ­ഘട്ട മേഖ­ല­ക­ളില്‍ 19 എണ്ണം (സംസ്ഥാനാടി­സ്ഥാ­ന­ത്തില്‍ ഏറ്റവും കൂടി­യ­ത്) കേര­ള­ത്തി­ലാ­ണ്. അവ­യില്‍ 10 എണ്ണം നില­വില്‍ സംര­ക്ഷിത മേഖ­ല­ക­ളാ­ണ്. ഒമ്പത് എണ്ണം റിസര്‍വ് അല്ലെ­ങ്കില്‍ ഉള്‍വന­മാ­ണ്. നില­വി­ലുള്ള നിയ­മ­ങ്ങ­ളാല്‍തന്നെ ഇവ പരി­പാ­ലി­ക്ക­പ്പെ­ടു­ന്നു­ണ്ട്. പാന­ലിന്റെ നിര്‍ദ്ദേ­ശാ­നു­സ­രണം പുതിയ നിയ­ന്ത്ര­ണ­ങ്ങള്‍ അടി­ച്ചേല്‍പ്പി­ക്കേണ്ട ആവ­ശ്യം അതു­കൊണ്ടുതന്നെ ഉണ്ടാ­കു­ന്നി­ല്ല. പശ്ചി­മ­ഘ­ട്ട­ത്തിന് ലഭിച്ച ലോക പൈതൃക കേന്ദ്രം എന്ന പദവിയില്‍ പര­മ്പ­രാ­ഗ­ത­മായി വന­മാ­യി­രി­ക്കുന്ന മല­നാ­ടാണ് സംര­ക്ഷി­ക്ക­പ്പെ­ടുന്ന­ത്. ഭൂമി­ശാ­സ്ത്ര­പ­ര­മായി വ്യ­ത്യ­സ്ത­മായ ഇട­നാടും തീര­പ്ര­ദേ­ശവും അതില്‍ വരു­ന്നി­ല്ല.

മൊത്തം ഡാറ്റ പരി­ശോ­ധി­ക്കാനോ പ്രണോബ് സെന്‍ കമ്മിറ്റി നിര്‍ദ്ദേ­ശിച്ച മുഴു­വന്‍ മാന­ദ­ണ്ഡ­ങ്ങളും ഉള്‍ക്കൊ­ള്ളാനോ പാന­ലിന് സമ­യ­ക്കു­റവു മൂലം കഴി­ഞ്ഞി­ല്ലെന്നും (ബോക്‌സ്: നാല്, സെക്ഷന്‍ 9.1, പേജ് 18) അതി­രു­ക­ളുടെ കാര്യ­ത്തില്‍ അവ­ധാ­ന­ത­യോ­ടെ­യുള്ള പരിശോധനയ്ക്ക് വേണ്ടത്ര സമയം കിട്ടാ­ത്ത­തി­നാല്‍ തങ്ങള്‍ നിര്‍ദ്ദേ­ശിച്ച അതി­രു­ക­ളില്‍ പശ്ചി­മ­ഘട്ട ഇക്കോ­ളജി അതോ­റിറ്റി വീണ്ടും ശ്രദ്ധ­ചെ­ലു­ത്തേണ്ട­തു­ണ്ടെന്നും (പേ­ജ് ഏഴ്) പാനല്‍ സമ്മ­തി­ക്കു­ന്നു. റിപ്പോര്‍ട്ടിലെ അനു­ബ­ന്ധം നാല്-ലെ അപൂര്‍ണ­മായ ശാസ്ത്രീയ വിവ­രണത്തെ അടി­സ്ഥാ­ന­മാ­ക്കി­യാണ് മേഖല തിരി­ച്ചി­രി­ക്കു­ന്ന­തെന്ന് വ്യ­ക്തം.

പശ്ചി­മ­ഘട്ട പരി­സ്ഥിതി അതോറി­റ്റി­

പശ്ചിമഘട്ട­ മേഖ­ല­യി­ലേക്ക് മുമ്പു നടന്ന കുടി­യേ­റ്റ­ത്തിന് ചരി­ത്ര­പ­ര­വും, സാമൂ­ഹി­ക­-­രാ­ഷ്ട്രീ­യ, വാണി­ജ്യ, വ്യാ­പാരപര­വു­മായ കാര­ണ­ങ്ങള്‍ ഉണ്ടാ­യി­രു­ന്നു. പിന്നീ­ട്, വൈദ്യുതി ഉത്പാ­ദ­ന­ത്തിനും കാര്‍ഷിക ആവ­ശ്യ­ത്തി­നാ­യുള്ള ജല­സേ­ചന പദ്ധ­തി­കള്‍ക്ക് അണ­ക്കെ­ട്ടു­കള്‍ നിര്‍മി­ച്ചു.

പാരി­സ്ഥി­തിക നീതിയെ മുറു­കെ­പ്പി­ടി­ക്കു­മ്പോഴും, പാരി­സ്ഥി­തിക പരി­ഗ­ണ­ന­കള്‍മൂലം ഒരു വ്യ­ക്തിയോ, സമൂ­ഹമോ ക്രമാ­തീ­ത­മാ­യ ക്ലേശം അനു­ഭ­വി­ക്കാന്‍ ഇട­വ­രു­ത്ത­രുത് എന്ന ഭര­ണ­ഘ­ടനാ കര്‍ത്ത­വ്യം സര്‍ക്കാ­രിന് ഉറ­പ്പാ­ക്കേ­ണ്ട­തു­ണ്ട്. പശ്ചിമഘട്ടത്തിനു­ണ്ടാ­കുന്ന പാരി­സ്ഥി­തിക തകര്‍ച്ച­യ്ക്കുള്ള പരി­ഹാരം കൂടു­തല്‍ കര്‍ക്ക­ശ­മായ നിയ­മ­ങ്ങള്‍ പശ്ചി­മ­ഘ­ട്ട­ത്തിനു പുറ­ത്തുള്ള മേഖ­ല­ക­ളില്‍ അടി­ച്ചേല്‍പ്പി­ക്ക­ല­ല്ല. ഇത് എങ്ങനെ മല­നാ­ടിലെ വന­സം­ര­ക്ഷ­ണ­ത്തിന് ഉപ­കാ­ര­പ്പെ­ടു­മെന്ന് യാതൊരു സൂച­നയും റിപ്പോര്‍ട്ട് നല്‍കു­ന്നു­മി­ല്ല.

പശ്ചി­മ­ഘട്ട പരി­സ്ഥിതി അതോറിറ്റി സ്ഥാപി­ക്കാ­നുള്ള നിര്‍ദ്ദേ­ശ­ത്തില്‍ സംസ്ഥാന സര്‍ക്കാ­രിന് ഗൗര­വ­ത­ര­മായ ഉത്ക­ണ്ഠ­യു­ണ്ട്. ഇത് വ്യ­വ­സ്ഥാ­പി­ത­മായ നട­പ­ടി­ക്ര­മ­ങ്ങ­ളെയും സര്‍ക്കാ­രിന്റെ പ്രവര്‍ത്ത­ന­ത്തെയും തകി­ടം­മ­റി­ക്കു­കയും പരി­സ്ഥിതി നിയ­മ­ങ്ങ­ളെ ലംഘി­ക്കു­കയും ചെയ്യും. പരി­സ്ഥിതി കേന്ദ്ര വിഷ­യവും നിയ­ന്ത്ര­ണ­ങ്ങള്‍ പശ്ചി­മ­ഘട്ടം വരുന്ന സംസ്ഥാ­ന­ങ്ങ­ളുടെ അധി­കാ­ര­പ­രി­ധി­ക്കു­ള്ളി­ലുമാ­ണ്. പരി­സ്ഥിതി നിയ­മ­ങ്ങ­ള്‍ കൈകാ­ര്യം ചെയ്യു­ന്നത് കേന്ദ്ര പരി­സ്ഥി­തി മന്ത്രാ­ലയവും സംസ്ഥാ­നത്തെ കൂറേ ഭാഗ­ത്തിന്റെ കാര്യ­ങ്ങള്‍ നിയ­ന്ത്രി­ക്കു­ന്നത് പശ്ചി­മ­ഘട്ട പരി­സ്ഥിതി അതോ­റി­റ്റിയും എന്നുവരു­ന്നത് വില­ക്ഷ­ണ­മാ­ണ്.

ജല­വൈ­ദ്യുത പദ്ധ­തി­കള്‍

കാര്‍ഷിക കേന്ദ്രീ­കൃ­ത­മായ സാമൂ­ഹിക, സാമ്പ­ത്തിക ഘടന നില­നില്‍ക്കുന്ന കേര­ള­ത്തില്‍, നദി­കളെ ജല­സേ­ച­ന­ത്തിനും വൈദ്യുതിക്കും ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നത് ന്യാ­യീ­ക­രി­ക്ക­ത്ത­ക്ക­താ­ണ്. പാരി­സ്ഥി­തിക കരു­ത­ലു­ക­ളോടെ തയ്യാ­റാ­ക്കുന്ന ഇത്തരം പദ്ധ­തി­കള്‍ അവ­യു­ടേ­തായ പാരി­സ്ഥി­തിക ധര്‍മ­ങ്ങളും നിര്‍വ­ഹി­ക്കു­ന്നു­ണ്ട്. അതി­നാല്‍ത്തന്നെ ഇന്റര്‍നാ­ഷ­ണല്‍ കമ്മീ­ഷന്‍ ഓണ്‍ ഇറി­ഗേ­ഷന്‍ ആന്റ് ഡ്രെയി­നേ­ജ്, 'ജല­സേ­ച­നം, ജല­നിര്‍ഗ­മ­നം, വെള്ള­പ്പൊക്ക നിയ­ന്ത്രണം എന്നി­വ­യില്‍ അണ­ക്കെ­ട്ടു­ക­ളുടെ പങ്ക്' എന്ന പ്രബ­ന്ധ­ത്തില്‍ ഇവയെ ന്യാ­യീ­ക­രി­ക്കു­ന്നു­ണ്ട്. (പേജ് 18­-19).

കേര­ളത്തില്‍ 6,000 മെഗാവാട്ട് വൈദ്യു ജല­ത്തില്‍ നിന്ന് ഉത്പാ­ദി­പ്പി­ക്കാ­നാ­കും. അതില്‍ വെറും 35% ശത­മാനം മാത്ര­മാണ് ഇപ്പോ­ഴത്തെ ഉത്പാ­ദ­നം. ഇതിനു പകരം കണ്ടെ­ത്താന്‍ മറ്റൊരു മാര്‍ഗവും നില­വി­ലി­ല്ല. 34­-50 വര്‍ഷം പഴ­ക്ക­മുള്ള ഡാമു­കള്‍ പൊളി­ച്ചു­മാ­റ്റ­ണ­മെ­ന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നിരാ­ശാ­ജ­ന­ക­മാ­ണ്. പുതി­യവ നിര്‍മി­ക്കാന്‍ അനു­വാ­ദ­മി­ല്ല. നില­വി­ലു­ള്ളവ പൊളിച്ചു കള­യു­ക­­കൂടി ചെയ്താല്‍ കേരളം ഇരു­ട്ടി­ലാ­കും. ഏറ്റവും പരി­സ്ഥിതി സൗഹൃ­ദ­മായ ഊര്‍ജോ­ത്പാ­ദന മാര്‍ഗ­മാ­ണി­ത്. കല്‍ക്ക­രി, ഗ്യാസ് എന്നി­വ­യി­ല­ധി­ഷ്ഠി­ത­മായ നില­യ­ങ്ങള്‍ക്കും റിപ്പോര്‍ട്ട് തട­സ്സ­മാ­ണ്. നില­വി­ലു­ള്ളതും നിര്‍ദ്ദേ­ശി­ച്ചി­ട്ടു­ള്ള­തു­മായ എല്ലാ ജല­വൈ­ദ്യുത പദ്ധ­തി­കളും ESZ 1­-ന­ക­ത്താണ് വരു­ന്ന­ത്. മൂന്നു മീറ്റ­റില്‍ താഴെ മാത്രം ഉയ­ര­ത്തിലേ ഇവിടെ ഡാം നിര്‍മി­ക്കാവൂ എന്നാണ് ശുപാര്‍ശ.

പൂര്‍ത്തി­യായ 18 ഉം പണി പുരോ­ഗ­മി­ക്കു­ന്ന­ അഞ്ചും ജല­സേ­ചന പദ്ധ­തി­ക­ളാണ് കേര­ള­ത്തി­ലു­ള്ള­ത്. കേര­ള­ത്തിലെ ജല­സേ­ചന സാധ­്യ­ത­യുള്ള സ്ഥലം 16 ലക്ഷം ഹെക്ട­റാ­ണെന്ന് കണ­ക്കാ­ക്ക­പ്പെ­ടു­ന്നു. അതില്‍ വെറും 3.86 ലക്ഷം ഹെക്ടര്‍ മാത്രമേ നില­വില്‍ ജല­സേ­ചനം നട­ത്തു­ന്നു­ള്ളൂ. വെറും 16.34 ശത­മാനം സ്ഥലം.

അതി­ര­പ്പിള്ളി ജല­വൈ­ദ്യുതി പദ്ധതി

ESZ 1-ല്‍ വരുന്നു എന്ന­തി­നാല്‍ ഈ പദ്ധ­തിക്ക് പാനല്‍ ശുപാര്‍ശ ചെയ്യു­ന്നി­ല്ല. എന്നാല്‍, വെറും 61.80 ഹെക്ടര്‍ സ്ഥലത്തെ മര­ങ്ങള്‍ മാത്രമേ പദ്ധതി വന്നാല്‍ നീക്കം ചെയ്യേ­ണ്ട­തു­ള്ളൂ.

നില­വിലെ നിയ­മ­ങ്ങള്‍

കേര­ള­ത്തിലെ പരി­സ്ഥിതി സംര­ക്ഷ­ണ­ത്തി­നായി സംസ്ഥാനം നിര്‍മിച്ച പത്ത് നിയ­മ­ങ്ങളും കേന്ദ്ര സര്‍ക്കാ­രിന്റെ 29 നിയ­മ­ങ്ങളും പ്രാബ­ല­്യ­ത്തി­ലുണ്ട്. പശ്ചി­മ­ഘ­ട്ട­ത്തിന്റെ സംര­ക്ഷ­ണ­ത്തിന് ഈ നിയ­മ­ങ്ങള്‍ ഫല­പ്ര­ദ­മാ­ണ്.

ബാധ്യ­ത­കള്‍


പാനല്‍ നിര്‍ദ്ദേ­ശ­ങ്ങള്‍ നട­പ്പാ­ക്കു­മ്പോള്‍ ഉണ്ടാ­കുന്ന സാമ്പ­ത്തിക ബാധ്യ­ത­കള്‍ പാന­ലിന്റെ പരി­ഗ­ണ­ന­യില്‍ ഇല്ലാ­യി­രുന്നു എന്നത് അത്യന്തം നിരാ­ശാ­ജ­ന­ക­മാണ്. പാനല്‍ നിര്‍ദ്ദേ­ശ­ങ്ങള്‍ സംസ്ഥാ­ന­ങ്ങ­ളുടെ സാമ്പ­ത്തിക ഘട­നയെ സാര­മായി ബാധി­ക്കു­ന്നവ­യാ­ണ്. പാനല്‍ നിര്‍ദ്ദേ­ശ­ങ്ങള്‍ നട­പ്പാ­ക്കു­ന്ന­തിന് കൃത്യ­മായി എത്ര ചെലവ് വരും എന്ന് കണ­ക്കു­കൂ­ട്ടുക സാധ്യ­മ­ല്ല. സംസ്ഥാന സര്‍ക്കാ­രു­കള്‍ സ്വന്തം നില­യില്‍ പണം കണ്ടെ­ത്ത­ണ­മെ­ന്ന­താണ് അവ­സ്ഥ. പ്ലാസ്റ്റിക് നിരോധ­നം, ഗ്രീന്‍ ടെക്‌നോ­ള­ജി, മാലി­ന്യ സംസ്‌ക­ര­ണം, മലി­ന­ജലം കൈകാ­ര്യം ചെയ്യല്‍, ജല­സം­ര­ക്ഷ­ണം, മൃഗ­പ­രി­പാ­ല­നം, ഓര്‍ഗാ­നിക് കൃഷി തുടങ്ങി 20 മേഖ­ല­ക­ളില്‍ നഷ്ട­പ­രി­ഹാര സഹാ­യ­ധനം ആവ­ശ്യമായി വരു­ന്നു. ഇതി­നാ­വ­ശ്യ­മായ ചട്ട­ങ്ങള്‍ക്ക് പരി­സ്ഥിതി മന്ത്രാ­ലയം രൂപം നല്‍കേ­ണ്ട­തുണ്ട്.

 Keywords: Thiruvananthapuram, Report, Water, Electricity, Law, Kerala, Kerala vartha, Malayalam News, Madhav Gadgil committee

Post a Comment