കാസര്‍കോട്: വളപട്ടണം പോലീസ് സ്റ്റേഷനില്‍ എസ്.ഐയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ കെ. സുധാകരന് അനുകൂലമായി കാസര്‍കോട് ജില്ലയിലും വ്യാപകമായി ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. നീലേശ്വരത്ത് നാല് കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെയും, ഐ.എന്‍.ടി.യു.സിയുടെയും, യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ പരസ്യമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
'കുടില തന്ത്രങ്ങള്‍ക്കും, കുപ്രചരണങ്ങള്‍ക്കും തകര്‍ക്കാനാകില്ല ഈ യാഗാശ്വത്തെ' എന്നാണ് ഫ്ളക്സ് ബോര്‍ഡിലെ പരാമര്‍ശങ്ങള്‍. നന്മ നെറ്റ് വര്‍ക്കിംഗ് അസോസിയേഷന്‍ - ഐ.എന്‍.ടി.യു.സിയുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി. വിദ്യാധരന്‍, അശോകന്‍ കരുവാച്ചേരി, നന്മ നെറ്റ് വര്‍ക്കിംഗ് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍ നായര്‍, തെക്കുമ്പാടന്‍ ബാലകൃഷ്ണന്‍, പ്രശാന്ത് നായര്‍, ദാസ് തുടങ്ങിയ നേതാക്കളാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്.
നീലേശ്വരം ബസ് സ്റ്റാന്‍ഡ്, നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍, തെരുവത്ത്, പടിഞ്ഞാറ്റംകൊഴുവല്‍ എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ കാഞ്ഞങ്ങാട്ടും സുധാകരന് അനുകൂലമായി ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്ത് മുഴുവനും ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ സുധാകരന് അനുകൂലമായി ഫ്ളക്സ് ബോര്‍ഡുകളും നോട്ടീസുകളും പ്രചരിപ്പിക്കുകയാണ്.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പില്‍ സുധാകരന് അനുകൂലമായും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരായും നോട്ടീസ് പതിച്ചത് സി.പി.എം കാരാണെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരന് അനുകൂലമായി പരസ്യമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Keywords: K.Sudhakaran, Police, Congress, Youth congress, INTUC, Thiruvanchoor Radhakarishnan, Ramesh Chennithala, Flex, Nileshwaram, Kasaragod, Kerala, Malayalam news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.