ബി.ജെ.പി­ക്കാര്‍­ക്കു­വേ­ണ്ടി കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ വ­ക്കാ­ലത്ത്; വിവാദം പുകയുന്നു

 



ബി.ജെ.പി­ക്കാര്‍­ക്കു­വേ­ണ്ടി കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ വ­ക്കാ­ലത്ത്; വിവാദം പുകയുന്നു
സി.കെ. ശ്രീ­ധ­രന്‍
കാസര്‍­കോട്: യൂ­ത്ത് ലീ­ഗ് പ്ര­വ­ര്‍­ത്ത­കന്‍ കൊല്ല­പ്പെട്ട കേ­സില്‍ പ്ര­തി­കളാ­യ ബി.ജെ.പി. പ്ര­വര്‍­ത്ത­ക­രു­ടെ കേ­സു­വാ­ദി­ക്കാന്‍ കോണ്‍­ഗ്ര­സ് നേ­താ­വ് ത­യ്യാ­റാ­യ­തില്‍ മുസ്ലിം ലീ­ഗില്‍ അ­മര്‍­ഷം. കു­മ്പ­ള ആ­രി­ക്കാ­ടി­യി­ലെ മു­ഹമ്മ­ദ് അ­സ്­ഹ­റു­ദ്ദീന്‍ കു­ത്തേ­റ്റ് മ­രി­ച്ച കേ­സി­ലെ പ്ര­തി­കള്‍­ക്കു­വേ­ണ്ടി­യാ­ണ് കെ.പി.സി.സി. നിര്‍­വാ­ഹ­ക സ­മിതി അം­ഗവും പ്രഗല്‍ഭ ക്രി­മി­നല്‍ അ­ഭിഭാഷക­നുമാ­യ അഡ്വ. സി.കെ. ശ്രീ­ധ­രന്‍ ഹാ­ജ­രാ­കു­ന്ന­ത്.

ക­ഴി­ഞ്ഞ­ദിവ­സം കാസര്‍­കോ­ട് ജില്ലാ സെ­ഷന്‍­സ് അ­തിവേഗ കോട­തി (മൂന്ന്) യില്‍ കേ­സി­ന്റെ വിചാര­ണ ആ­രം­ഭി­ച്ചു. 2009 ന­വം­ബര്‍ 15ന് മുസ്ലിം ലീ­ഗ് സംസ്ഥാ­ന നേ­താ­ക്കളാ­യ പാ­ണ­ക്കാട് ഹൈ­ദര­ലി ശി­ഹാ­ബ് തങ്ങള്‍, പി.കെ. കു­ഞ്ഞാ­ലി­ക്കുട്ടി തു­ട­ങ്ങി­യ­വര്‍­ക്ക് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് നല്‍കി­യ സ്വീ­ക­രണ­ത്തെ തു­ടര്‍­ന്നുണ്ടാ­യ സം­ഘര്‍­ഷ­ത്തി­നി­ട­യി­ലാ­ണ് മു­ഹമ്മ­ദ് അ­സ്­ഹ­റു­ദ്ദീന്‍ ക­റ­ന്ത­ക്കാ­ട്ട് വെ­ച്ച് കു­ത്തേ­റ്റ് മ­രി­ച്ച­ത്.

സം­ഘര്‍­ഷ­ത്തി­നി­ടെ പോ­ലീ­സ് വെ­ടി­വെ­പ്പില്‍ ചെ­റു­വ­ത്തൂര്‍ കൈ­ത­ക്കാ­ട്ടെ മു­ഹ­മ്മ­ദ് ശെ­ഫീക്കും കൊല്ല­പ്പെ­ട്ടി­രു­ന്നു. അ­തി­നു­ശേ­ഷം സം­ഘര്‍­ഷം ന­ഗ­ര­ത്തി­ന്റെ പ­ല­ഭാ­ഗ­ത്തേ­ക്കും പ­ട­രു­കയും വീ­ട്ടി­ലേ­ക്ക് പോ­കുംവ­ഴി ക­റ­ന്ത­ക്കാ­ട്ടു­വെ­ച്ച് അ­സ്­ഹ­റു­ദ്ദീന്‍ കു­ത്തേ­റ്റ് മ­രി­ക്കു­ക­യു­മാ­യി­രു­ന്നു.

ബി.ജെ.പി­ക്കാര്‍­ക്കു­വേ­ണ്ടി കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ വ­ക്കാ­ലത്ത്; വിവാദം പുകയുന്നു   ര­ണ്ട് യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ കൊല്ല­പ്പെട്ട സം­ഭ­വ­ത്തില്‍ നി­യ­മ­ന­ടപ­ടി കൈ­ക്കൊ­ള്ളാന്‍ യു.ഡി.എഫ്. അ­ഭി­ഭാ­ഷ­ക­രു­ടെ യോ­ഗം­ചേര്‍­ന്ന് ഉ­പ­സ­മി­തി രൂ­പീ­ക­രി­ച്ചി­രുന്നു. അഡ്വ. സി.എന്‍. ഇ­ബ്രാ­ഹിം കണ്‍­വീ­ന­റാ­യു­ള്ള സ­മി­തി­യില്‍ സി.കെ. ശ്രീ­ധ­രന്‍ അം­ഗ­മാ­യി­രുന്നു. ഇ­പ്പോള്‍ സി.കെ. ശ്രീ­ധ­രന്‍ കൊ­ല­ക്കേ­സ് പ്ര­തി­കളാ­യ ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍­ക്കു­വേ­ണ്ടി വ­ക്കാല­ത്ത് ഏ­റ്റെ­ടുത്ത­ത് ശ­രിയാ­യ ന­ട­പ­ടി­യ­ല്ലെ­ന്ന് മുസ്ലിം ലീ­ഗ് ജില്ലാ പ്ര­സി­ഡന്റും യു.ഡി.എഫ്. ചെ­യര്‍­മാ­നുമായ ചെര്‍ക്ക­ളം അ­ബ്ദുല്ല പ­റ­യു­ന്നു.

സി.കെ. ശ്രീ­ധര­ന്റെ ന­ട­പ­ടി മുന്ന­ണി മ­ര്യാ­ദ­യ്­ക്ക് ചേര്‍­ന്ന­ത­ല്ലെന്ന് ഞാ­യ­റാഴ്­ച ജില്ല­യി­ലെത്തി­യ കെ.പി.സി.സി. പ്ര­സിഡന്റ് ര­മേ­ശ് ചെ­ന്നിത്ത­ല­യോ­ട് ചെര്‍ക്ക­ളം അ­ബ്ദുല്ല പ­രാ­തി­പ്പെട്ടു. യു.ഡി.എഫ്. ജില്ലാ ഏ­കോ­പ­ന സ­മി­തി­യിലും ചെര്‍ക്ക­ളം പ­രാ­തി ഉ­ന്ന­യി­ക്കു­ന്നുണ്ട്. കൊ­ല­ക്കേ­സില്‍ അ­റ­സ്റ്റിലാ­യ ബി.ജെ.പി. പ്ര­വര്‍­ത്തക­രെ ജാ­മ്യ­ത്തി­ലി­റ­ക്കാന്‍ ഹാ­ജ­രായ­ത് ബി.ജെ.പി. മുന്‍ ജില്ലാ പ്ര­സി­ഡന്റാ­യ അഡ്വ. വി. ബാ­ല­കൃ­ഷ്­ണ ഷെ­ട്ടി­യാണ്. കേ­സി­ന്റെ വിചാര­ണ തു­ട­ങ്ങി­യ­പ്പോള്‍ ബി.എം.എസ്. സം­സ്ഥാ­ന­ സെ­ക്രട്ട­റി അഡ്വ. പി. മു­ര­ളീ­ധ­രനും പ്ര­തി­കള്‍­ക്കു­വേ­ണ്ടി രം­ഗ­ത്തു­വ­ന്നു.

അ­തി­നു­പു­റ­മെ­യാ­ണ് കോണ്‍­ഗ്ര­സ് നേ­താവാ­യ സി.കെ. ശ്രീ­ധ­രന്‍ ബി.ജെ.പി­ക്കാര്‍­ക്കു­വേ­ണ്ടി വാ­ദം ഏ­റ്റെ­ടു­ത്തത്. ഇ­താ­ണ് ലീ­ഗി­നെ പ്ര­കോ­പി­പ്പി­ച്ചത്. ഒ­രേ­മു­ന്ന­ണി­യില്‍ നില്‍­ക്കു­മ്പോള്‍ ആ മു­ന്ന­ണി­യി­ലെ പ്രധാ­ന ഘ­ട­ക­ക­ക്ഷിയായ കോണ്‍­ഗ്ര­സി­ന്റെ നേ­താ­വ് മ­റ്റൊ­രു പ്രധാ­ന ക­ക്ഷിയാ­യ മു­സ്ലിം ലീ­ഗി­നെ­തി­രെ നി­ല­കൊ­ള്ളുന്ന­ത് ലീ­ഗി­ന് ഉള്‍­കൊ­ള്ളാ­നാ­വു­ന്നില്ല.

എ­ന്നാല്‍ കൊല്ലപ്പെ­ട്ട­വ­രു­ടെയും പ്ര­തി­ക­ളു­ടെയും രാ­ഷ്ട്രീ­യം നോ­ക്കി­യല്ല താന്‍ കേ­സ് ഏ­റ്റെ­ടു­ക്കുന്ന­തെ­ന്നും ജോ­ലി­യു­ടെ ഭാ­ഗ­മാ­യി­മാ­ത്ര­മാ­ണെന്നും അഡ്വ. സി.കെ. ശ്രീ­ധ­രന്‍ പ­റ­യുന്നു. അതു­കൊ­ണ്ടുതന്നെ ഈ സംഭ­വം വി­വാദമാ­ക്കേ­ണ്ട കാ­ര്യ­മി­ല്ലെന്നും അ­ദ്ദേ­ഹം പ­റ­യുന്നു. ലീ­ഗു­മാ­യി ബ­ന്ധ­പ്പെട്ട കേ­സു­കളും താന്‍ കൈ­കാ­ര്യം­ ചെ­യ്യു­ന്നുണ്ട്. കോണ്‍­ഗ്ര­സു­കാ­ര­നെന്ന­തിലുപരി പ്ര­ഗല്‍­ഭനാ­യ അ­ഭി­ഭാ­ഷ­ക­നാ­യാ­ണ് സി.കെ. ശ്രീ­ധ­രന്‍ അ­റി­യപ്പെടു­ന്നത്. അതു­കൊ­ണ്ടു­കൂ­ടി­യാ­ണ് ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ പ്ര­തി­കളാ­യ കേ­സില്‍ ഹാ­ജ­രാ­കാന്‍ നേ­തൃത്വം സി.കെ. ശ്രീ­ധര­നെ ക­ണ്ടെ­ത്തി­യ­ത്.

കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ ലീ­ഗി­നെ­തിരാ­യ നി­ല­കൊ­ള്ളല്‍ വ­രും­ദി­വ­സ­ങ്ങ­ളില്‍ ലീ­ഗി­ന്റെ പ്ര­തി­ഷേ­ധ­ത്തിനും യു.ഡി.എ­ഫി­ന്റെ ധ്രുവീ­ക­ര­ണ­ത്തിനും വ­ഴി­വെ­ക്കു­മെ­ന്ന് രാ­ഷ്ട്രീ­യ നി­രീ­ക്ഷ­കര്‍ ക­രു­തുന്നു.

Keywords:  BJP, Congress, Muslim-league, Murder-case, Cherkalam Abdulla, Court, Leader, Kerala,  Kasaragod, Ad. C.K. Shreedharan, Ashar, UDF, Malayalm News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia