Follow KVARTHA on Google news Follow Us!
ad

ആവേശക്കടല്‍ തീര്‍ത്ത് മറഡോണ കണ്ണൂരില്‍

ആവേശക്കടൽ തീർത്ത് ഡീഗോ മറഡോണ കണ്ണൂരിൽ. ഫുട്ബോള്‍ പ്രേമികളെ നേരില്‍ കാണാന്‍ ബുധനഴ്ച രാവിലെ Kerala, Kannur, Diego Maradona, Footbal, Boby Chemmannur group,
 Kerala, Kannur, Diego Maradona, Footbal, Boby Chemmannur group,
കണ്ണൂര്‍: ആവേശക്കടല്‍ തീര്‍ത്ത് ഡീഗോ മറഡോണ കണ്ണൂരില്‍. ഫുട്‌ബോള്‍ പ്രേമികളെ നേരില്‍ കാണാന്‍ ബുധനഴ്ച രാവിലെ പത്തിനു മറഡോണ ജവാഹര്‍ സ്‌റ്റേഡിയത്തില്‍ എത്തും. പോലീസ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന മറഡോണ കാര്‍ മാര്‍ഗം സ്‌റ്റേഡിയത്തില്‍ പ്രവേശിക്കും.

ഒന്നര മണിക്കൂര്‍ നേരത്തെ പരിപാടിയില്‍ ഫുട്‌ബോളുമായി മറഡോണ മാന്ത്രികച്ചുവടു വെയ്ക്കും. മറഡോണ അല്‍പസമയം ഐഎം വിജയനൊപ്പവും പന്തുതട്ടും.

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജൂവലറിയുടേയും ഹെലി ടാക്‌സി സര്‍വീസിന്റേയും ഉല്‍ഘാടനത്തിനായാണ് മറഡോണ കണ്ണൂരിലെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.40നാണ് അദ്ദേഹം നെടുമ്പാശേരിയിലെത്തിയത്. ഇവിടെ നിന്നും അദ്ദേഹം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തുകയായിരുന്നു.
Keywords: Kerala, Kannur, Diego Maradona, Footbal, Boby Chemmannur group,

Post a Comment