Follow KVARTHA on Google news Follow Us!
ad

അക്ഷ­ര­വെ­ളി­ച്ച­വു­മായി നടന്നു നീങ്ങുന്ന കൂക്കാനം റഹ് മാന്‍

സ്വന്തം ഗ്രാമ­ത്തില്‍ ബീഡി­-­നെയ്ത്ത് മേഖ­ല­യിലെ തൊഴിലാ­ളി­ക­ളായ നിര­ക്ഷ­ര­രെയും അര്‍ധ സാക്ഷ­ര­രെയും അക്ഷര വെളിച്ചം നല്‍കി­യാ­യി­രുന്നു Article, Kookanam Rahman, Literacy day, Athik Rahman Bevinja, Teacher, Book, IAEWP, Award
സ്വന്തം ഗ്രാമ­ത്തില്‍ ബീഡി­-­നെയ്ത്ത് മേഖ­ല­യിലെ തൊഴിലാ­ളി­ക­ളായ നിര­ക്ഷ­ര­രെയും അര്‍ധ സാക്ഷ­ര­രെയും അക്ഷര വെളിച്ചം നല്‍കി­യാ­യി­രുന്നു തുട­ക്കം. അവ­രില്‍ ചിലര്‍ക്ക് തുടര്‍ന്നു പഠി­ക്കാന്‍ മോഹ­മു­ണ്ടാ­യി. അവരെ രാത്രികാ­ല­ങ്ങ­ളില്‍ ഏഴാം ക്ലാസും, എസ്.­എ­സ്.­എല്‍.­സിയും സില­ബസ് പ്രകാരം പഠി­പ്പി­ച്ചു. 'ഓവര്‍ ഏജ്ഡ് ഗ്രൂപ്പില്‍' പെടുത്തി പരീ­ക്ഷ­യെ­ഴു­തിച്ചു അവ­രില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേ­ശി­ച്ചു.

ദിനേശ് ബീഡി­തൊ­ഴി­ലാ­ളി­യാ­യിരുന്ന ലക്ഷ്മ­ണന്‍ ഇന്ന് പോലീസ് സബ്ബ് ഇന്‍സ്‌പെ­ക്ടറാ­ണ്. സാധു ബീഡി­തൊ­ഴി­ലാ­ളി­യായ രവി­ന്ദ്രന്‍ ഇന്ന് പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്റ­റാ­ണ്, നെയ്ത് തൊ­ഴി­ലാ­ളി­യായ നാരാ­യ­ണനും ഹെഡ്മാ­സ്റ്റ­റായി ജോലി ചെയ്യു­ന്നു. കല്ല് വെട്ട് തൊ­ഴി­ലാ­ളി­യാ­യി­രുന്ന രാജന്‍ കൊ­ട­ക്കാട് ഇന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സി­പ്പ്‌ളാണ്. നെയ്ത് തൊ­ഴി­ലാ­ളി­യാ­യി­രുന്ന കുഞ്ഞികൃഷ്ണന്‍ കേന്ദ്രീയ വിദ്യാ­ലയ അധ്യാ­പ­ക­നാ­ണ്. ഇതെല്ലാം അവ­രില്‍ ചിലര്‍ മാത്ര­മാ­ണ്.
Article, Kookanam Rahman, Literacy day, Atheeq Rahman Bevinja, Teacher, Book, IAEWP, Award
കൂക്കാനം റഹ് മാന്‍ മാസ്റ്റ­രുടെ പ്രവര്‍ത്തനം കാസര്‍കോട് മേഖ­ല­യി­ലേക്ക് വ്യാപി­ച്ച­പ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷ­രതാ പരി­പാ­ടി­യുടെ ജില്ലാ കോ-­ഓര്‍ഡി­നേ­റ്റ­റായി ഇന്നത്തെ ജില്ലാ­ക­ലക്ടര്‍ വി.­എന്‍. ജിതേ­ന്ദ്ര­നൊപ്പം രണ്ട് വര്‍ഷ­ക്കാലം പ്രവര്‍ത്തി­ച്ചു. തുടര്‍ന്ന് പോസ്റ്റ് ലിറ്റ­റസി പ്രോഗ്രാ­മിന്റെ നീലേ­ശ്വരം ബ്ലോക്ക് പ്രോജ­ക്ടാ­ഫീ­സി­റാ­യി രണ്ട് വര്‍ഷം സേവനം നടത്തി. മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാ­രിന്റെ മികച്ച പ്രോജ­ക്ടാ­ഫീസര്‍ക്കു­ളള സംസ്ഥാ­ന­തല അവാര്‍ഡു ലഭി­ച്ചു.
Kookanam Rahman and V.N. Jithendran, Article, Atheeq Rahman
കൂക്കാനം റഹ് മാന്‍ ക­ലക്ടര്‍ വി.­എന്‍. ജിതേ­ന്ദ്ര­നൊപ്പം  

സാക്ഷ­രതാ പ്രവര്‍ത്ത­ന­ത്തില്‍ വൈവി­ധ്യ­മാര്‍ന്ന പുതു­മ­കള്‍ കണ്ടെത്തി നട­പ്പാ­ക്കി­യ­തിന്റെ അടി­സ്ഥാ­ന­ത്തില്‍ ദേശീയ തല­ത്തില്‍ അംഗീ­കാരം കിട്ടി. 2001 ല്‍ ആചാര്യ വിനോ­ബാ­ഭാവെ നാഷ­ണല്‍ ലിറ്റ­റസി അവാര്‍ഡ് ദല്‍ഹി­യില്‍ വെച്ച് കെ.സി പന്തില്‍ നിന്നു ഏറ്റു­വാ­ങ്ങി.

കിനാനൂര്‍-കരി­ന്തളം പഞ്ചാ­യ­ത്തില്‍ നട­പ്പി­ലാ­ക്കിയ മൂമാസാ പ­ദ്ധ­തി (മൂന്നു­മാസം കൊണ്ട് സാക്ഷ­ര­താ) മൂസ്ലിം സ്ത്രീകളെ സാക്ഷ­ര­ത­യി­ലേക്ക് ആകര്‍ഷി­ക്കാന്‍ നട­ത്തിയ ഗൃഹസ­ദ­സ്സു­കള്‍, മുസ്ലിം ഭൂരി­പക്ഷ പ്രദേശ­ങ്ങ­ളിലെ നിര­ക്ഷ­രതാ നിര്‍മാര്‍ജ്ജനത്തിന് പള­ളി­ക­ളുടെ സഹ­ക­രണം നേടിയ പ്രവര്‍ത്തനം, തുട­ങ്ങി­യവ പരി­ഗ­ണി­ച്ചാണ് ദേശീയ സാക്ഷ­രതാ അവാര്‍ഡു ലഭി­ച്ച­ത്.

സെ­പ്­തം­ബര്‍ ഏ­ഴി­ന് 'മാ­തൃ­ഭൂ­മി' കാ­ഴ്­ച­യില്‍
കൂ­ക്കാ­നം  റ­ഹ്മാന്‍ മാ­ഷെ­കു­റി­ച്ച് രാ­ജന്‍ കൊ­ട­ക്കാ­ട് 
എ­ഴു­തി ലേ­ഖനം  
അക്ഷ­ര­ജ്ഞാനം നേടി­യ­വര്‍ക്ക് 'അന്നം' തേടാ­നു­ളള വഴി ഒരുക്കു­ക­യാണ് ഇപ്പോള്‍ റഹ് മാന്‍ മാസ്റ്റര്‍ ഒരു വ്യാഴ­വ­ട്ട­ത്തി­ലേ­റെ­യായി നീലേ­ശ്വരം ആസ്ഥാന­മായി പാന്‍ടെക്ക് എന്ന സന്നദ്ധ സംഘ­ടന രൂപീ­ക­രിച്ച് നൂറ് കണ­ക്കിന് യുവ­തീ­യു­വാ­ക്കള്‍ക്ക് വിവിധ ട്രേഡു­ക­ളില്‍ 'ഷോര്‍ട്ട് ടേം' പരി­ശീ­ലന പരി­പാടി വഴി സ്വയം തൊ­ഴില്‍ കണ്ടെ­ത്തി­ക്കൊ­ടുത്തു കഴി­ഞ്ഞു. 'വാക്കിംഗ് എണ്‍ സൈക്ലോ പീഡിയ' എന്ന­റി­യ­പ്പെ­ടുന്ന മല­ബാര്‍ ഡിസി­ട്രക്ട് ബോര്‍ഡ് പ്രസി­ഡണ്ട് പി.ടി. ഭാസ്‌കര പണി­ക്ക­രു­ടെ നിര്‍ദേശ പ്രകാ­ര­മാണ് റഹ് മാന്‍ മാസ്റ്റര്‍ അനൗ­പ­ചാ­രിക രീതി­യില്‍ സാങ്കേ­തിക വിദ്യാ­ഭ്യാസം നല്‍കുന്ന പാന്‍ടെ­ക്കിന് രൂപം കൊ­ടുത്തു പ്രവര്‍ത്തിച്ചു വരു­ന്ന­ത്.

പ്രൈമ­റി-ഹൈസ്‌കൂള്‍ അധ്യാ­പ­കന്‍, പ്രൈമറി എഡു­ക്കേ­ഷന്‍ എക്സ്റ്റന്‍ഷന്‍ ആഫീ­സര്‍, ഡി.­പി.­ഇ.പി ട്രൈനര്‍, എസ്.­എ­സ്.എ. പ്രോഗ്രാം ആഫീ­സര്‍ എന്നി­ങ്ങിനെ ഔദ്യോ­ഗിക ജീവിതം നയി­ക്കു­കയും ഒപ്പം കാന്‍ഫെഡ് സംസ്ഥാന സെക്ര­ട്ട­റി, റഡ് ക്രോസ് സ്റ്റെയിറ്റ് ഓര്‍ഗ­നൈ­സര്‍, ഐ.എ.ഇ.ഡബ്ലൂ.പി (IAEWP) സംസ്ഥാന ജോ: സെക്ര­ട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തി­ച്ചു. സംസ്ഥാന അധ്യാ­പക അവാര്‍ഡ്. തിക്കൂ­റിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലേബര്‍ ഇന്ത്യാ എക്‌സ­ലന്റ്‌സ് അവാര്‍ഡ്, ചലനം അവാര്‍ഡ്, കാന്‍ഫെഡ് അവാര്‍ഡ് തുടങ്ങി നിര­വധി അവാര്‍ഡു­കളും ലഭി­ച്ചി­ട്ടു­ണ്ട്.

ഇപ്പോള്‍ എയ്ഡ്‌സ് പ്രിവണ്‍ഷന്‍ പ്രോജ­ക്ടിന്റെ ഡയ­ര­ക്ടര്‍, ചൈല്‍ഡ് ലൈന്‍ ഡയ­ര­ക്ടര്‍ എന്നി സ്ഥാന­ങ്ങള്‍ വഹി­ക്കു­ന്നു. തുടക്കം മുതല്‍ പാന്‍ടെ­ക്കിന്റെ ജന: സെക്ര­ട്ട­റി­യായി പ്രവര്‍ത്തിച്ചു വരു­ന്നു. ഇന്നും സാക്ഷ­രതാ-തുടര്‍ സാക്ഷ­രതാ പരി­പാ­ടി­യില്‍ സജീവ സാന്നി­ദ്ധ്യ­മാണ് കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍.
റഹ് മാന്‍


കൂക്കാനം റഹ് മാന്‍ മാ­സ്റ്റര്‍

ജന­നം കരി­വെ­ള­ളൂര്‍ - കൂക്കാനം 1950 നവം­ബര്‍ 8
ഭാര്യ: സുഹറാ റഹ്മാന്‍
മക്കള്‍: അമീ­റു­ദ്ദീന്‍ (ജേര്‍ണ­ലി­സ്റ്റ് - ടൈംസ് ഓഫ് ഒമാന്‍), ഷമീറ (ടീച്ചര്‍ സെന്റ്‌മേ­രീസ് സ്‌കൂള്‍ പുഞ്ച­ക്കാ­ട്).
മരു­മ­ക്കള്‍: ജൂ­ബി (എഞ്ചി­നി­യര്‍ മസ്‌ക്ക­റ്റ്), മുഹ­മ്മദ് കുഞ്ഞി (എച്ച്.­എ­സ്.എ.ജി.­എച്ച്.എസ്.എസ്. വെള­ളൂര്‍)


Article, Kookanam Rahman, Literacy day, Atheeq Rahman Bevinja, Teacher, Book, IAEWP, Award
-അ­തീ­ഖ് റഹ് മാന്‍ ബേ­വിഞ്ച

Keywords: Article, Kookanam Rahman, Literacy day, Atheeq Rahman Bevinja, Teacher, Book, IAEWP, Award