മ­ര­ണം­ സം­ഭ­വി­ക്കാന്‍ പ­രി­ക്കു­ണ്ടാ­ക­ണ­മെ­ന്ന് ആ­രുപ­റ­ഞ്ഞു? പി­ണ­റാ­യി

 


മ­ര­ണം­ സം­ഭ­വി­ക്കാന്‍ പ­രി­ക്കു­ണ്ടാ­ക­ണ­മെ­ന്ന് ആ­രുപ­റ­ഞ്ഞു? പി­ണ­റാ­യി
പ­ന­യാല്‍ (കാസര്‍­കോ­ട്): ഒ­രാള്‍­ക്ക് മര­ണം സം­ഭ­വി­ക്കാന്‍ ശ­രീ­ര­ത്തില്‍ മാ­ര­ക­മാ­യ പ­രി­ക്കു­ണ്ടാ­ക­ണ­മെ­ന്ന് ആ­രാ­ണ് പ­റ­ഞ്ഞ­തെ­ന്ന് സി.പി.എം. സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍.

കീ­ക്കാന­ത്തെ ഡി.വൈ.എഫ്.ഐ. നേ­താ­വ് മ­ര­ണ­പ്പെ­ട്ട ടി. മ­നോ­ജി­ന്റെ ശ­രീ­ര­ത്തില്‍ മാ­ര­കമാ­യ പ­രി­ക്കു­ക­ളി­ല്ലെ­ന്ന് പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍­ട്ടു­ണ്ടെ­ന്ന് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ ചൂ­ണ്ടി­ക്കാ­ട്ടി­യ­പ്പോ­ഴാ­ണ് മ­രി­ക്കാന്‍ മാ­ര­കമാ­യ പ­രി­ക്കുവേണോ എ­ന്ന മറു­ചോദ്യം പി­ണ­റാ­യി ഉ­ന്ന­യി­ച്ചത്. പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍­ട്ടി­നെ­കു­റി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ ചോ­ദി­ച്ച­പ്പോള്‍, റി­പ്പോര്‍­ട്ട് നി­ങ്ങള്‍­ക്ക് കിട്ടിയോ എ­ന്നാ­യി­രു­ന്നു തി­രി­ച്ചുള്ള ചോ­ദ്യം. ഇ­തു­സം­ബ­ന്ധി­ച്ച അ­ന്തി­മ­ റി­പ്പോര്‍­ട്ട് വ­ര­ട്ടെ­ എന്നും പി­ണ­റാ­യി പ­റ­ഞ്ഞു.

പ­ന­യാല്‍ സര്‍­വീ­സ് സ­ഹക­ര­ണ ബാ­ങ്ക് ഹാ­ളില്‍ ശ­നി­യാഴ്­ച രാ­വി­ലെ വി­ളി­ച്ചു­ചേര്‍­ത്ത വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു പി­ണ­റാ­യി.

മ­ത­വി­കാ­രം ഇ­ള­ക്കി­വി­ട്ട് മു­സ്ലിം­ലീ­ഗ് തീ­വ്ര­വാ­ദം വ­ളര്‍­ത്തു­ക­യാ­ണെന്നും കേ­ര­ള­ത്തില്‍ വര്‍ഗ്ഗീ­യ ക­ലാ­പ­ത്തി­ന് ശ്ര­മി­ക്കു­ക­യാ­ണെന്നും പി­ണ­റാ­യി വി­ജ­യന്‍ പ­റ­ഞ്ഞു.

പ­ള്ളികള്‍ ആ­ക്ര­മി­ച്ചു­വെ­ന്ന കു­പ്ര­ചര­ണം അ­ഴി­ച്ച് വി­ട്ടാ­ണ് വര്‍­ഗീ­യ­ക­ലാ­പ­ത്തി­ന് ലീ­ഗ് അ­ണിക­ളെ ചി­ലര്‍ ഇ­ള­ക്കി­വി­ട­ുന്നത്. മു­സ്ലിംകള്‍ വ്യാ­പ­ക­മാ­യി അ­ക്ര­മി­ക്ക­പ്പെ­ടു­ന്നു­വെ­ന്ന് മൊ­ബൈ­ലില്‍ എ­സ്.എം.എ­സ്. സ­ന്ദേ­ശം അ­യച്ചും ആ­ധുനി­ക ഇ­ല­ക്ട്രോ­ണി­ക്‌­സ് സൗ­ക­ര്യങ്ങള്‍ ഉ­പ­യോ­ഗി­ച്ചു­മാ­ണ് വര്‍ഗീ­യ പ്ര­ചര­ണം ന­ട­ത്തു­ന്ന­തെന്നും പി­ണ­റാ­യി ആ­രോ­പി­ച്ചു. പ­ള്ളി­ക്ക­ര അ­മ്പ­ങ്ങാ­ട്ട് മ­നോ­ജി­നെ കൊ­ല­പ്പെ­ടു­ത്തി­യതും ക­രു­ണാ­കര­നെ വ­ധി­ക്കാന്‍ ശ്ര­മി­ച്ച­വരും ത­ദ്ദേ­ശ­വാ­സി­ക­ളാണ്. എ­ന്നാല്‍ മ­റ്റി­ട­ങ്ങ­ളില്‍ അ­ജ്ഞാ­ത­സംഘ­ത്തെ നി­യോ­ഗി­ച്ചാ­ണ് ആ­ക്രമ­ണം ന­ട­ത്തു­ന്ന­ത്.

മ­ത­വി­കാ­രം ഇ­ള­ക്കി­വി­ട്ട് തീ­വ്ര­വാ­ദം പ്ര­ച­രി­പ്പി­ക്കു­ന്ന­തി­നെ മ­ത­നി­ര­പേ­ക്ഷ ക­ക്ഷി­കള്‍ ഒ­റ്റ­ക്കെ­ട്ടാ­യി അ­ണി­നി­ര­ക്ക­ണ­മെന്നും പി­ണ­റാ­യി അ­ഭ്യര്‍­ത്ഥിച്ചു. കേ­ന്ദ്ര­ക­മ്മി­റ്റി അം­ഗ­ങ്ങളാ­യ പി. ക­രു­ണാ­ക­രന്‍, പി.കെ. ശ്രീമ­തി, സംസ്ഥാ­ന സെ­ക്ര­ട്ട­റി­യേ­റ്റം­ഗം എം.വി. ഗോ­വി­ന്ദന്‍ എ.കെ. നാ­രാ­യ­ണന്‍, ജില്ലാ സെ­ക്രട്ട­റി കെ.പി. സ­തീ­ഷ് ച­ന്ദ്രന്‍ എ­ന്നി­വരും വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സ­ന്നി­ഹി­ത­രാ­യി­രുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia