Follow KVARTHA on Google news Follow Us!
ad

മല­യോര ഹൈ­വേ യാ­ഥാര്‍­ത്ഥ്യ­മാ­കു­ന്നു; മു­ഖ്യ­മ­ന്ത്രി­യുടെ പച്ച­ക്കൊ­ടി കാട്ടി

13 ജി­ല്ല­ക­ളിലെ മല­യോ­ര പ്ര­ദേ­ശങ്ങ­ളെ ബ­ന്ധി­പ്പി­ച്ച് ക­ടന്നു­പോ­കുന്ന കാസര്‍കോ­ട്­-­തി­രു­വ­ന­ന്ത­പുരം മ­ല­യോ­ര ഹൈ­വേ Kasaragod, Kerala, Road, CM, Highway, Hills
Kasaragod, Kerala, Road, CM, National Highway, Hills
കാസര്‍കോ­ട്­: 13 ജി­ല്ല­ക­ളിലെ മല­യോ­ര പ്ര­ദേ­ശങ്ങ­ളെ ബ­ന്ധി­പ്പി­ച്ച് ക­ടന്നു­പോ­കുന്ന കാസര്‍കോ­ട്­-­തി­രു­വ­ന­ന്ത­പുരം മ­ല­യോ­ര ഹൈ­വേ നിര്‍­മ്മാണം യാഥാര്‍ത്ഥ്യ­മാ­കു­മെന്ന് ഉറ­പ്പാ­യി. ഈ പദ്ധ­തിയുടെ പ്രാഥ­മിക പ്രവര്‍ത്തനങ്ങള്‍ക്ക് വേ­ഗത കൈ­വ­ന്നി­രി­ക്കു­ക­യാണ്.

കാസര്‍കോട് ജില്ല­യിലെ ന­ന്ദാ­ര­പ്പ­ട­വില്‍ നിന്നാണ് നിര്‍­ദ്ദിഷ്ട മല­യോര ഹൈവേ തുട­ങ്ങു­ന്ന­ത്. പു­ത്തി­ഗെ­. പെര്‍­ള­, ബ­ദി­യ­ടു­ക്ക. മു­ള്ളേ­രി­യ­, പാ­ണ്ടി­, പ­ടു­പ്പ്, ­­ബ­ന്ത­ടു­ക്ക, ­എ­രി­ഞ്ഞി­ലംകോ­ട്, ­­കോ­ളി­ച്ചാല്‍, ­പ­തി­നെ­ട്ടാം­മൈല്‍, ­വ­ള്ളി­ക്ക­ട­വ്, ­­ചി­റ്റാ­രി­ക്കല്‍ വ­ഴി ചെ­റു­പു­ഴ­യില്‍ ഹൈ­വേ ക­ണ്ണൂര്‍ ജി­ല്ല­യില്‍ പ്ര­വേ­ശി­ക്കും. ക­ണ്ണൂ­രില്‍ 109 കി­ലോ­മീ­റ്റ­റാ­ണ്­ റോ­ഡി­ന്റെ നീളം.
ചെ­റു­പു­ഴ, ­മ­ഞ്ഞ­ക്കാ­ട്­­, ആ­ല­ക്കോ­ട്­­, ക­രു­വ­ഞ്ചാല്‍­, ന­ടു­വില്‍­, ചെ­മ്പേ­രി­ പ­യ്യാ­വൂര്‍­, ഉ­ളി­ക്കല്‍, ­വ­ള്ളി­ത്തോ­ട്, ­­ആ­ന­പ്പ­ന്തി­, ക­രി­ക്കോ­ട്ട­ക്ക­രി­, എ­ടൂര്‍­, ആ­റ­ളം­, കാ­പ്പു­ക്ക­ട­വ്­­, മ­ട­പ്പു­ര­ച്ചാല്‍­, കൊ­ട്ടി­യൂര്‍, ­അ­മ്പാ­യ­ത്തോ­ട്­­, ബോ­യ്‌­സ് ടൗണ്‍ എ­ന്നി­വി­ട­ങ്ങ­ളി­ലൂ­ടെ ഹൈ­വേ വ­യ­നാ­ട്­ ജി­ല്ല­യില്‍ പ്ര­വേ­ശി­ക്കും. വ­യ­നാ­ട്­ 96 കി­ലോ­മീ­റ്റ­റാ­ണ്­ റോ­ഡി­ന്റെ നീ­ളം.
ബോ­യ്‌­സ് ടൗണ്‍, ­മാ­ന­ന്ത­വാ­ടി, ­നാ­ലാം­മൈല്‍­, അ­ഞ്ചു­കു­ന്ന്, ­­പ­ന­മ­രം­കൈ­നാ­ട്ടി, ­കല്‍­പ്പ­റ്റ­കാ­പ്പം­, കൊ­ല്ലി­മേ­പ്പാ­ടി­, ചൂ­രല്‍­മ­ല­, അ­ന്ന­പ്പു­ഴ­, വ­ലാ­ട്­ എ­ന്നി­വി­ട­ങ്ങ­ളി­ലൂ­ടെ ഹൈ­വേ ക­ട­ന്നു പോ­കും. കോ­ഴി­ക്കോ­ട്­ ജി­ല്ല­യില്‍ 110 കി­ലോ­മീ­റ്റര്‍ നീ­ള­മു­ള്ള റോ­ഡ്­ വി­ല­ങ്ങോ­ട്­­, ക­ല്ലാ­ച്ചി­ക­ടി­യ­ങ്ങാ­ട്, ­­ത­ല­യാ­ട്, ­­കോ­ട­ഞ്ചേ­രി, ­കൂ­മ്പാ­റ­, ക­ക്കാ­ടം­പൊ­യില്‍­, വെ­ളി­യാം­തോ­ട്­, ­വ­ഴി മ­ല­പ്പു­റം ജി­ല്ല­യില്‍ അ­ന്ന­പ്പു­ഴ, ­ത­മ്പു­രാ­ട്ടി­ക്ക­ല്ല്­­, എ­ട­ക്ക­ര­, ക­രു­ളാ­യി, ­മൂ­ത്തേ­ടം­, കാ­ളി­കാ­വ്­­, കി­ഴ­ക്കേ­ത്ത­ല വ­ഴി 101 കി­ലോ മീ­റ്റര്‍ നീ­ളും.

പാ­ല­ക്കാ­ട്­ 130 കി­ലോ­മീ­റ്റര്‍ നീ­ള­മു­ണ്ട്­. എ­ട­ത്ത­നാ­ട്ടു­ക­ര, ­തി­രു­വി­ഴാം­കു­ന്ന്, ­­കു­മ­രം­, പു­ത്തൂര്‍, ­മ­ണ്ണാര്‍­ക്കാ­ട്, ­­പാ­ല­ക്കാ­ട്, ­­പു­തു­ന­ഗ­രം, ­കൊ­ല്ല­ങ്കോ­ട്­­, നെന്‍­മാ­റ, ­വ­ട­ക്ക­ഞ്ചേ­രി, ­പ­ന്ത­ലാം­പാ­ടം എ­ന്നി­വി­ട­ങ്ങ­ളി­ലൂ­ടെ ഹൈ­വേ പോ­കും. തൃ­ശൂര്‍ 60 കി­ലോ­മീ­റ്റ­റാ­ണ്­ നീ­ളം. എ­റ­ണാ­കു­ളം ജി­ല്ല­യില്‍ 104 കി­ലോ­മീ­റ്റ­റാ­ണ്­ ഹൈ­വേ­യു­ടെ ദൂ­രം. ഇ­ടു­ക്കി­യില്‍ 166 കി­ലോ­മീ­റ്റര്‍ നീ­ള­ത്തില്‍ എ­ളം­പ്ലാ­ശേ­രി­, മാ­ങ്കു­ളം­, ക­ല്ലാര്‍, ­ആ­ന­ച്ചാല്‍­, രാ­ജാ­ക്കാ­ട്­­, തി­ങ്കള്‍­ക്കാ­ട്­­, മ­യി­ലാ­ടും­പാ­റ­, നെ­ടു­ങ്ക­ണ്ടം­, പു­ളി­യന്‍­മ­ല­, ക­ട്ട­പ്പ­ന­, ഏ­ല­പ്പാ­റ­, കു­ട്ടി­ക്കാ­നം­, മു­ക്ക­യം വ­ഴി ഹൈ­വേ ക­ട­ന്നു പോ­കും.

കോ­ട്ട­യ­ത്ത്­ ഹൈ­വേ­യു­ടെ നീ­ളം 24 കി­ലോ­മീ­റ്ററും, പ­ത്ത­നം­തി­ട്ട­യില്‍ 46 കി­ലോ­മീ­റ്ററും, കൊ­ല്ല­ത്ത്­ 64 കി­ലോ മീ­റ്റ­റു­മാ­ണ്. തി­രു­വ­ന­ന്ത­പും ജി­ല്ല­യില്‍ കൊ­ല്ലാ­യില്‍ ­പാ­ലോ­ട്­­, പെ­രി­ങ്ങ­മ്മ­ല­, വി­തു­ര­, ആ­ര്യ­നാ­ട്­­, കു­റ്റി­ച്ചാല്‍, ­ക­ള്ളി­ക്കാ­ട്­­, അ­മ്പൂ­രി, ­ആ­ന­പ്പാ­റ­, വെ­ള്ള­റ­ട, ­കാ­ര­ക്കോ­ണം വ­ഴി പാ­റ­ശാ­ല­യില്‍ അ­വ­സാ­നി­ക്കും. തി­രു­വ­ന­ന്ത­പു­ര­ത്ത്­ ഹൈ­വേ­യുടെ നീ­ളം 75 കി­ലോ­മീ­റ്റ­റാ­ണ്­.

മ­ല­യോ­ര പാ­ത­യു­ടെ നിര്‍­മ്മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ യു­ദ്ധ­കാ­ലാ­ടി­സ്ഥാ­ന­ത്തില്‍ ആ­രം­ഭി­ക്കാന്‍ മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍­ചാ­ണ്ടി പൊ­തു­മ­രാ­മ­ത്തു വ­കു­പ്പി­നോ­ടു നിര്‍­ദേ­ശി­ച്ചു. ഇ­തി­ന്റെ ഭാ­ഗ­മാ­യി വ­ട­ക്കന്‍ ജി­ല്ല­ക­ളി­ലെ എം.എല്‍.എ­മാ­രു­ടെ യോ­ഗം നി­യ­മ­സ­ഭാ ഹാ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ വി­ളി­ച്ചു ചേര്‍­ത്തി­രു­ന്നു. ഹൈ­വേ ക­ട­ന്നു­പോ­കു­ന്ന ഭാ­ഗ­ങ്ങ­ളി­ലെ അ­ലൈന്‍­മെന്റി­നെ­ക്കു­റി­ച്ച്­ ആ­ക്ഷേ­പ­ങ്ങള്‍ അ­റി­യി­ക്കാ­നാ­യി­രു­ന്നു യോ­ഗം. അ­ഞ്ചി­ലേ­റെ എം.എല്‍.എ­മാര്‍ ആ­ക്ഷേ­പം ഉ­ന്ന­യി­ച്ചെ­ന്നാ­ണ­റി­യു­ന്ന­ത്­. പ­രാ­തി­കള്‍ എ­ഴു­തി നല്‍­കി­യാല്‍ പ­രി­ഹ­രി­ക്കു­മെ­ന്നു പൊ­തു­മ­രാ­മ­ത്തു മ­ന്ത്രി വി.കെ ഇ­ബ്രാഹീം കുഞ്ഞി പ­റ­ഞ്ഞു.

എ­ങ്ങ­നെ­യും ഫ­ണ്ട്­ ക­ണ്ടെ­ത്തി നിര്‍­മാ­ണ­പ്ര­വര്‍­ത്ത­നം സ­മ­യ­ബ­ന്ധി­ത­മാ­യി തീര്‍­ക്കു­ന്ന­തി­നു ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്നാ­ണു മു­ഖ്യ­മ­ന്ത്രി നല്‍­കി­യി­രി­ക്കു­ന്ന നിര്‍­ദേ­ശം. മ­ല­യോ­ര ഹൈ­വേ യാ­ഥാര്‍­ഥ്യ­മാ­ക്കു­ന്ന­തി­നു വ­ട­ക്കന്‍ ജി­ല്ല­ക­ളി­ലെ എം.എല്‍.എ­മാ­രും പി­ടി­മു­റു­ക്കി­യി­ട്ടു­ണ്ട്­. ഇ­തു­കൂ­ടി പ­രി­ഗ­ണി­ച്ചാ­ണു മു­ഖ്യ­മ­ന്ത്രി­യു­ടെ തീ­രു­മാ­നം. ഹൈ­വേ എ­പ്പോള്‍ പൂര്‍­ത്തീ­ക­രി­ക്കാ­നാ­കു­മെ­ന്നു കൃ­ത്യ­മാ­യി പ­റ­യാന്‍ ക­ഴി­യി­ല്ലെ­ങ്കി­ലും ഭൂ­രി­ഭാ­ഗം പ്ര­വൃ­ത്തി­ക­ളും ഈ സര്‍­ക്കാ­രി­ന്റെ കാ­ല­ത്തു തീര്‍­ക്കാന്‍ ക­ഴി­യു­മെ­ന്നു പൊ­തു­മ­രാ­മ­ത്തു വ­കു­പ്പ്­ അ­ധി­കൃ­തര്‍ ചൂ­ണ്ടി­ക്കാ­ട്ടുന്നു.

സ്­ഥ­ലം ഏ­റ്റെ­ടു­ക്കു­ന്ന­തി­നു ഫ­ണ്ട്­ അ­നു­വ­ദി­ക്കു­ം. നി­ല­വില്‍ തൃ­ശൂര്‍ ജി­ല്ല വ­രെ­യു­ള്ള ഹൈ­വേ­യു­ടെ അ­ലൈന്‍­മെന്റു­കള്‍ മാ­ത്ര­മാ­ണു ശ­രി­യാ­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടു­ള്ള­ത്­. ക­ണ്ണൂര്‍ മേ­ഖ­ല­യില്‍ സ്­ഥ­ലം ഏ­റ്റെ­ടു­ക്കല്‍ ആ­രം­ഭി­ച്ചു ക­ഴി­ഞ്ഞു. കാ­സര്‍­കോ­ടും വ­യ­നാ­ടും സ്­ഥ­ല­മേ­റ്റെ­ടു­ക്കല്‍ വേ­ഗ­ത്തി­ലാ­ക്കും. ചി­ല ജി­ല്ല­ക­ളില്‍ ഹൈ­വേ വ­ന­പ്ര­ദേ­ശ­ങ്ങ­ളി­ലൂ­ടെ പോ­കു­ന്നു­ണ്ട്­. ഇ­വി­ട­ങ്ങ­ളില്‍ പു­തി­യ റോ­ഡു­കള്‍ വെ­ട്ടാന്‍ വ­നം­വ­കു­പ്പിന്റെ അ­നു­മ­തി ല­ഭി­ക്കേ­ണ്ട­തുണ്ട്.

മ­ല­യോ­ര ഹൈ­വേ വേ­ണ­മെ­ന്ന­ത്­ 1954 മു­തല്‍ ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­മാ­ണ്­. ഹൈ­വേ­യു­ടെ ആ­കെ നീ­ളം 1195 കി­ലോ­മീ­റ്റ­റാ­ണ്­. കി­ലോ­മീ­റ്റ­റി­ന്­ ര­ണ്ടു കോ­ടി രൂ­പ­യാ­ണ്­ എല്‍.ഡി.എ­ഫ്­. സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത്­ ചെ­ല­വു പ്ര­തീ­ക്ഷി­ച്ച­ത്­. എ­ന്നാല്‍ ഇ­തു പു­തു­ക്കി നി­ശ്­ച­യി­ക്കു­മ്പോള്‍ മാ­റ്റം വ­ന്നേ­ക്കും. ഈ പാ­ത യാ­ഥാര്‍­ഥ്യ­മാ­കു­ന്ന­തോ­ടെ 13 ജി­ല്ല­ക­ളി­ലെ മ­ല­യോ­ര മേ­ഖ­ല­യി­ലു­ള്ള ജ­ന­ങ്ങള്‍­ക്ക് ഏറെ പ്ര­യോ­ജ­ന­ക­ര­മാ­കും.

Keywords: Kasaragod, Kerala, Road, CM, Highway, Hills 

Post a Comment