Follow KVARTHA on Google news Follow Us!
ad

ദിലീഫിന്റെ കാരിക്കേച്ചര്‍ രചനകള്‍ മലേഷ്യയില്‍ പ്രിയം

കാരിക്കേച്ചര്‍ രചനയെ ജനകീയമാക്കിയ ചിത്രകാരന്‍ ദിലീഫിന്റെ രചനകള്‍ക്ക് മലേഷ്യയില്‍ വന്‍ ഡിമാന്റ്. M.Dileeph, Cartoonist, Caricatuarist, Indian Institute of Art, Kozhikode, Kerala.
കാരിക്കേച്ചര്‍ രചനയെ ജനകീയമാക്കിയ ചിത്രകാരന്‍ ദിലീഫിന്റെ രചനകള്‍ക്ക് മലേഷ്യയില്‍ വന്‍ ഡിമാന്റ്. ചിത്രങ്ങളോടും കലാകാരന്മാരോടുമുള്ള മലേഷ്യക്കാരുടെ താത്പര്യം മാതൃകാപരവും ആവേശകരവുമാണെന്നാണ് ദിലീഫിന്റെ വിലയിരുത്തല്‍. ലൈവ് കാരിക്കേച്ചര്‍ വരച്ചു കൊടുക്കുവാന്‍ സ്വന്തമായ ഒരു സ്ഥാപനം തുടങ്ങുന്നതിന്റെ മുന്നോടിയായി കോലാലംപൂരിലെ സിറ്റി പാര്‍ക്കില്‍ ഒരു കിയോസ്‌ക് എടുത്തിട്ടുണ്ട് ദിലീഫ്.

പടുകൂറ്റന്‍ ഗാന്ധി ചിത്രം വരച്ച് ലിംകാ റെക്കോര്‍ഡ് ബുക്കില്‍ ഇടം കണ്ടെത്തിയ കോഴിക്കോട് മുക്കം സ്വദേശി എം.ദിലീഫ് കാരിക്കേച്ചര്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. 3333 സ്‌ക്വയര്‍ ഫീറ്റ് കാന്‍വാസില്‍ ഒരുക്കിയ ഗാന്ധി ചിത്രമാണ് ദിലീഫിനെ ലോകറെക്കോര്‍ഡുകാരനാക്കിയത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തിയാണ് ദിലീഫ് ആദ്യമായി പൊതുജനശ്രദ്ധ നേടിയത്. മാനാഞ്ചിറക്കു സമീപം കാരിക്കേച്ചര്‍ രചനായജ്ഞം നടത്തി കാരിക്കേച്ചര്‍ ജനകീയമാക്കുവാനും സാധിച്ചു. തുടര്‍ച്ചയായി ചിത്രം വരച്ച് ലോകറെക്കോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള പരിശീലനമായാണ് ഈ സംരംഭത്തെ ദിലീഫ് കാണുന്നത്.

M. Dileeph Kozhikode
M. Dileeph
'ഇരിക്കൂ, നിങ്ങളെ വരയ്ക്കാം' എന്ന ബോര്‍ഡുമായി ബൈക്കില്‍ നാട്ടില്‍ ചുറ്റിക്കറങ്ങിയ ചിത്രകാരന്‍ മുക്കം പ്രദേശത്ത് കാരിക്കേച്ചറിനെ ജനകീയമാക്കുന്നതിനു തുടക്കം കുറിക്കുകയായിരുന്നു. അവിടുന്നങ്ങോട്ട് പുതിയ പുതിയ പരിപാടികളിലൂടെ ദിലീഫ് എന്ന ചിത്രകാരന്‍ വളരുകയാണ്. ചിത്രകാരന്മാരെ നിയമിച്ച് കാരിക്കേച്ചര്‍ വരച്ചു കൊടുക്കുന്ന കടയാരംഭിച്ചത്ിന്റെ ക്രെഡിറ്റും ദിലീഫിനാണ്. ഫോക്കസ് മാളിലെ ഈ കടയില്‍ പൃഥീരാജ് അടക്കമുള്ള പ്രശസ്തര്‍ തങ്ങളുടെ കാരിക്കേച്ചര്‍ രൂപത്തിനായി ദിലീഫിന്റെ മുമ്പില്‍ ഇരുന്നു കൊടുത്തു. ഫോക്കസ് മാള്‍ സന്ദര്‍ശകര്‍ക്ക് കുറഞ്ഞ ചിലവില്‍ തങ്ങളുടെ കാരിക്കേച്ചര്‍ സ്വന്തമാക്കാനുള്ള അവസരവുമായി. താജ് റെസിഡന്‍സിയിലും ഇദ്ദേഹം കാരിക്കേച്ചര്‍ രചന നടത്തുന്നുണ്ട്.

കാര്‍ട്ടൂണും കാരിക്കേച്ചറും പോര്‍ട്രെയിറ്റും പഠിപ്പിക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട് എന്ന ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചിട്ടുണ്ട് ദിലീഫ്. സുജിത്, നി്മ്യ, സുനില്‍ എന്നിവരാണ് അധ്യാപകര്‍. 35 കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്.

മലേഷ്യ ചിത്രകാരന്മാരുടെ മേച്ചില്‍ പുറമാണെന്ന അറിവു ലഭിച്ചതോടെയാണ് ദിലീഫ് അങ്ങോട്ട് പുറപ്പെട്ടത്. ഒരാഴ്ച നീണ്ടു നിന്ന സന്ദര്‍ശനം തനിക്ക് ഏറെ ആവേശം പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രകാരന്മാര്‍ക്കും ശില്പികള്‍ക്കും മറ്റു കലാകാരന്മാര്‍ക്കും പറ്റിയ വിളനിലമാണ് ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കോലാലംപൂര്‍. വഴിയോര ചിത്രകാരന്മാരാണ് അവിടുത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ അറബികളടക്കമുള്ള ടൂറിസ്റ്റുകള്‍ ഈ വഴിയോര ചിത്രകാരന്മാരുടെ മുമ്പില്‍ ക്യൂ നില്‍ക്കും. പത്തു റിങ്കറ്റ് (ഇന്ത്യന്‍ രൂപ 1800 വരൂം) ആണ് ചിത്രം വരയുടെ കൂലി. സ്വന്തം കാരിക്കേച്ചറും പോര്‍ട്രെയിറ്റും എല്ലാം വേണം സന്ദര്‍ശകര്‍ക്ക്.

M. Dileeph Kozhikode
ലൈവ് ശില്പ നിര്‍മാണവും അവിടുത്തെ പ്രത്യേകതയാണ്. ഒരാള്‍ നിന്നു കൊടുത്താല്‍ അയാളുടെ കൊച്ചുപ്രതിമ വഴിയോര ശില്പി ഏതാനും നിമിഷങ്ങള്‍ക്കകം സൃഷ്ടച്ചു കൊടുക്കും. ഇതിനും വലിയ ഡിമാന്റാണ്. മലേഷ്യക്കാര്‍ക്കു പുറമേ വിവിധ രാജ്യങ്ങളിലെ കലാകാരന്മാരും ഇവിടെ തങ്ങളുടെ സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മലേഷ്യയില്‍ ജോബ് വിസ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ അവിടത്തെ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കും. ഇന്റര്‍നെറ്റ് സാധ്യതകളും ഉപയോഗപ്പെടുത്തി സ്ഥാപനം നാട്ടിലിരുന്ന് നിയന്ത്രിക്കാനാണ് ദിലീഫിന്റെ പദ്ധതി.

കാരിക്കേച്ചര്‍ രചനയുമായി ലോകമെങ്ങും സഞ്ചരിക്കുക എന്ന സ്വപ്‌നപദ്ധതി ഈ കലാകാരന്റെ മനസ്സില്‍ ബീജാവാപം ചെയ്തു കഴിഞ്ഞു. അധികം താമസിയാതെ അതും പൂവണിയിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ദിലീഫ് എന്ന യുവകലാകാരന്‍.

അതിനിടെ അതിനൂതനമായ മറ്റൊരു കാരിക്കേച്ചര്‍ രചന കൂടി ദിലീഫ് പരീക്ഷിച്ചു വിജയിച്ചു. പിറന്നു വീണയുടന്‍ ചോരക്കുഞ്ഞിന്റെ മുഖം വരച്ചു കൊടുക്കുക! കോഴിക്കോട്ടെ ക്രാഡില്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ വന്‍ വിജയകരമായി ഈ സംരംഭം തുടരുമ്പോള്‍ ജനനം ഒരാഘോഷമാണെന്ന് തിരച്ചറിഞ്ഞതായി എം.ദിലീഫ് പറയുന്നു. ചിത്രം വരയുടെ വിവിധ സാങ്കേതികത്വങ്ങള്‍ ജനകീയമാക്കി, ആഘോഷമാക്കി മാറ്റുകയാണ് ഈ കലാകാരന്‍.


-ജെഫ്രി റെജിനോള്‍ഡ്.എം

Summary: M.Dileeph is an artist who invented novel method to popularise caricature drawing and potrrait drawing. He installed caricature drawing rooms in Focus Mall, Calicut. He had a corner at Taj residency also. He draw carictture of new born babies at Cradle hospital. He is Limca World Recorder by drew the big caricature of Gandhiji which is big as 3333 sq.feet. Recently Dileeph visited Kolalampur, capital ctiy of tourist cetnre Malasia. He recognised there is big demand for caricature, and potrrait artists. He saw there live sculpture artists also there. M.Dileeph started a school named Indian Institute of Art for teaching drawing. He has a dream tot ravel all over the world to draw caricctures.



Keyworsd: M.Dileeph, Cartoonist, Caricatuarist, Indian Institute of Art, Kozhikode, Kerala.

Post a Comment