കാസര്‍­കോ­ട്ട് ബ­സില്‍ നി­ന്ന് തെ­റി­ച്ച് വീ­ണ് ക­ണ്ട­ക്ടര്‍ മ­രി­ച്ചു

 


കാസര്‍­കോ­ട്ട് ബ­സില്‍ നി­ന്ന് തെ­റി­ച്ച് വീ­ണ് ക­ണ്ട­ക്ടര്‍ മ­രി­ച്ചു
Shijukumar
കാസര്‍­കോട് : ബ­സില്‍ നി­ന്ന് തെ­റി­ച്ച് വീ­ണ് ക­ണ്ട­ക്ടര്‍ മ­രി­ച്ചു. വ്യാ­ഴാഴ്­ച രാ­വിലെ 8.50ന് ബേ­ഡക­ത്തെ ബാ­ല­ടു­ക്ക­യി­ലാ­ണ് ദാരു­ണ സം­ഭ­വം ന­ട­ന്നത്. കാസര്‍­കോ­ട്-ബ­ന്ത­ടു­ക്ക റൂട്ടി­ലോ­ടു­ന്ന ഭ­ര­ത്‌രാ­ജ് ബ­സി­ലെ ക­ണ്ട­ക്ടര്‍ ഷി­ജു­വാ­ണ്(24) മ­രി­ച്ച­ത്.

കു­ണ്ട­ങ്കു­ഴി­യി­ലെ മോ­ഹ­നന്‍-ഭാര്‍ഗ­വി ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ്. അ­വി­വാ­ഹി­ത­നാ­ണ്. ഷീ­ബ ഏ­ക സ­ഹോ­ദരി. ബ­ന്ത­ടു­ക്ക­യി­ലേ­ക്കു­ള്ള യാ­ത്രാ­മ­ദ്ധ്യേയാ­ണ് അ­പ­ക­ടം. മുന്‍­വശ­ത്തെ വാ­തി­ലില്‍ നി­ന്ന് തെ­റി­ച്ചുവീ­ണ ഷി­ജു­ന്റെ ദേ­ഹ­ത്തി­ലൂ­ടെ ബ­സി­ന്റെ പിന്‍­ചക്രം ക­യ­റി­യി­റ­ങ്ങു­ക­യാ­യി­രു­ന്നു.

മൃ­ത­ദേ­ഹം ജ­ന­റല്‍ ആ­ശു­പത്രി മോര്‍­ച്ച­റി­യി­ലെ­ത്തി­ച്ചു. ഷി­ജു­വി­ന്റെ മ­ര­ണ­വി­വ­ര­മ­റി­ഞ്ഞ് വന്‍ ജ­ന­ക്കൂ­ട്ടം ആ­ശു­പ­ത്രി­യി­ലെ­ത്തി­.
കാസര്‍­കോ­ട്ട് ബ­സില്‍ നി­ന്ന് തെ­റി­ച്ച് വീ­ണ് ക­ണ്ട­ക്ടര്‍ മ­രി­ച്ചു
അപകടം നടന്ന സ്ഥലം
Keywords: Kasaragod, Accident, Obituary, Youth, Kerala, Conductor    
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia