സഹോദരിയെ ഫേസ് ബുക്കില്‍ അപമാനിച്ച യുവാവ് ദുബൈയില്‍ കുത്തേറ്റു മരിച്ചു
Jun 1, 2012, 16:39 IST
ADVERTISEMENT
ദുബൈ: ഫേസ് ബുക്കില്‍ യുവതിയെ അപമാനിച്ച യുവാവ് ദുബൈയില്‍ കുത്തേറ്റു മരിച്ചു. തൃശൂര്‍ ചിയ്യാരം സേവനാലയം പള്ളിക്കു സമീപം നെല്ലിശേരി ഡേവിസിന്റെ മകന്‍ ഡെല്‍ജോ (24) ആണ് മരിച്ചത്.
ഡെല്‍ജോയെ കുത്തിവീഴ്ത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ ദുബൈ പോലീസ് പിടികൂടി. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സഹോദരിയെ ഫേസ് ബുക്കിലൂടെ അപമാനിച്ചതിനുള്ള പ്രതികാരമാണ് കൊലയെന്ന് പ്രതി മൊഴി നല്‍കിയതായി സൂചനയുണ്ട്.
ബുധനാഴ്ച ഉച്ചയോടെ ജഫിലിയയിലെ അപ്പാര്‍ട്‌മെന്റ് ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണ് പ്രവാസി മലയാളികളെ ഒന്നടങ്കം നടുക്കിയ കൊല നടന്നത്. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കൊലയ്ക്കു ശേഷം പ്രതി ഓടിമറയുന്നത് കണ്ടവരാണ് പോലീസില്‍ വിവരം അറിയിച്ചത്. വലതു കയ്യില്‍ മുറിവുമായി ഒരു യുവാവ് വെളുത്ത കാറില്‍ കടക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം ആശുപത്രികളിലും എയര്‍പോര്‍ട്ടുകളിലും രാജ്യാതിര്‍ത്തികളിലും എത്തിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം പന്ത്രണ്ടരയോടെ എമിറേറ്റ്‌സിന്റെ കേരളത്തിലേക്കുള്ള വിമാനത്തില്‍ വിഐപി കൗണ്ടറില്‍ ചെക്കിന്‍ ചെയ്ത ശേഷമാണ് യുവാവിനെ പോലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്.

Keywords: Dubai, Youth, Stabbed to death, Facebook, Thrissur, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.