ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒരു വര്‍ഷം ശരാശരി 150 മലയാള സിനിമകളാണ് റിലീസ് ചെയ്യുന്നത്. ഇതില്‍ സാമ്പത്തികമായി വിജയിക്കുന്നതാകട്ടെ പത്തില്‍ താഴെ മാത്രം. മറ്റ് ചിത്രങ്ങളെല്ലാം മുടക്ക്മുതല്‍ നേടാനാകാതെ എട്ടുനിലയില്‍ പൊട്ടുകയാണ് ചെയ്യുന്നത്. സൂപ്പര്‍താരങ്ങള്‍ എന്ന് അവകാശപ്പെടുന്നവരുടെ ചിത്രത്തിന് പോലും സാമ്പത്തിക വിജയംനേടാന്‍ കഴിയാതെ പൊളിയുകയാണ്്. ഇൗ അവസ്ഥയിലാണ് സൂപ്പര്‍താര പദവി ചോദ്യം ചെയ്തുകൊണ്ട് വെറും അഞ്ച്‌ലക്ഷം രൂപ കൊണ്ട് സിനിമയുണ്ടാക്കി കോടികള്‍ വാരിയ സന്തോഷ് പണ്ഡിറ്റിന്റെ കൃഷണനും രാധയും പുറത്തിറങ്ങിയത്.
ഇതോടെമലയാളത്തില്‍ സൂപ്പര്‍താര പദവി എന്ന പ്രയോഗം തന്നെ ഇല്ലാതാകുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയ സമയത്ത് ചാനല്‍ചര്‍ച്ചകളിലും മറ്റുമുണ്ടായ കോലാഹലങ്ങളൊക്കെ ഉടന്‍തന്നെ കെട്ടടങ്ങിയിരുന്നു.
മികച്ച തിരക്കഥ ഇല്ലാത്തതാണ് മലയാള സിനിമകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് സിനിമാ നിരൂപകര്‍ പറയുമ്പോള്‍ അതിലൊന്നും വലിയ കാര്യമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതും ആനന്ദിപ്പിക്കുന്നതുമായ ചേരുവകള്‍ സിനിമയിലുണ്ടാകണമെന്ന് മാത്രമാണ് പണ്ഡിറ്റ് പറയുന്നത്. പുതിയ രീതിയില്‍ പടമെടുക്കാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വരുന്നവര്‍ക്ക് വിജയം ഉറപ്പാണെന്ന് പണ്ഡിറ്റിന്റെ സിനിമ കാട്ടികൊടുക്കുന്നു. പ്രേക്ഷകര്‍ കൂവി വിജയിപ്പിച്ച ചിത്രമാണ് കൃഷ്ണനും രാധയുമെന്ന് വിമര്‍ശകര്‍ പറയുന്നുണ്ടെങ്കിലും പുതുമകള്‍ എന്നും മലയാളികള്‍ സ്വീകരിക്കുമെന്നാണ് ഇതിന് മറുപടിയായി പലരും പറയുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സൂപ്പര്‍താര പദവിയില്‍ ഇപ്പോഴുള്ളവരായി വിലയിരുത്തപ്പെടുന്നത്. താര പരിവേഷങ്ങളില്ലാതെ മികച്ച സിനിമയിലൂടെ വന്‍വിജയം നേടിയ സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ നല്ല അഭിനയം കാഴ്ചവെച്ച ബാബുരാജിന് നിരവധി അവസരങ്ങള്‍ ലഭിച്ചുക്കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ബാബുരാജും സൂപ്പര്‍താര പദവിയില്‍ കടന്നുവരാന്‍ സാധ്യതയുള്ള നടനാണ്.
കലാഭവന്‍ മണിയുടെ മിമിക്രി ഹിറ്റുകള്‍ ഏറെകുറെ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഷിറ്റിനും ആളില്ലാതായി. സുരേഷ് ഗോപി കോടിശ്വരന്‍ പരിപാടിയിലൂടെ ചാനലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടന്മാരില്‍ സൂപ്പര്‍താരങ്ങളുടെ കണക്കെടുക്കുമ്പോള്‍ തന്നെ നായികമാരില്‍ ആര്‍ക്കാണ് സൂപ്പര്‍ പദവി നല്‍കേണ്ടതെന്ന ചോദ്യവും ബാക്കിയാണ്. കാവ്യ മാധവന്‍ മാത്രമാണ് കുറച്ചെങ്കിലും നല്ല അഭിനയ മുഹൂര്‍ത്തങ്ങളുമായി ഈ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. മറ്റുള്ള പല നായികമാരും കല്യാണം കഴിഞ്ഞ് അഭിനയം ഏറെകുറെ മതിയാക്കിയിട്ടുണ്ട്. ഇതില്‍ മംമ്ത മോഹന്‍ദാസ് വിവാഹത്തോടെ കൈയ്യില്‍ ഒരു കോടിയെന്ന പ്രോഗ്രാമുമായി ചാനലില്‍ എത്തിപ്പെട്ടിട്ടുണ്ട്. മറ്റൊരു നായിക ശ്വേത മേനോന്‍ പ്രേക്ഷക ശ്രദ്ധ നേടിയ വെറുതെ അല്ല ഭാര്യ എന്ന പരിപാടിയില്‍ സജീവമായിരിക്കുകയാണ്. ഇരുവരും വിവാഹശേഷമാണ് ചാനലില്‍ ചേക്കേറിയത്.
സൂപ്പര്‍താരങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചിത്രങ്ങള്‍ പലതും പൊട്ടിയതോടെ നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ തുടങ്ങിയത് ശുഭസൂചകമായി നിര്‍മ്മാതാക്കള്‍ നോക്കി കാണുന്നു. താരങ്ങളില്‍ പലരും നിര്‍മ്മാണ കമ്പനിയും തുടങ്ങിയിട്ടുണ്ട്. നഷ്ടം വന്നാലും ലാഭം നേടിയാലും കൂടുതല്‍ നഷ്ടമുണ്ടാകില്ലെന്നതാണ് നിര്‍മ്മാണ കമ്പനികള്‍ തുടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ചില നടന്മാര്‍ താരസംഘടനയുടെ തലപ്പത്തിരുന്ന് സംഘടനാ കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ താരങ്ങളുടെ പേരുകളിലുള്ള പേജുകള്‍ക്കു പുറമെ നിരവധി ഫാന്‍സ് അസോസിയേഷന്‍ ഗ്രൂപ്പുകളും സജീവമാണ്. ഓരോ ഗ്രൂപ്പിലും പതിനായിരങ്ങള്‍ അംഗങ്ങളായി ചേര്‍ന്നീട്ടുണ്ട്. ഓരോ ചിത്രങ്ങളെ കുറിച്ചും ഇവര്‍ ഫേസ്ബുക്കിലും, ട്വിറ്ററിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം പിന്നില്‍ താരങ്ങളുടെ അദൃശ്യകരങ്ങളുണ്ടെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. ഇതില്‍ സത്യവുമുണ്ടാകാം, അസത്യവുമുണ്ടാകാം.
ആരാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് തീരുമാനിക്കാന്‍ മറ്റ് വിദ്യകളൊന്നുമില്ലെങ്കിലും ഇന്റര്‍നെറ്റ് ലോകത്തെ വായനക്കാര്‍ക്ക് താഴെയുള്ള നടന്മാരില്‍ ആരാണ് സൂപ്പര്‍സ്റ്റാറെന്ന് തീരുമാനിക്കാം. താരങ്ങളുടെ ഫോട്ടോയ്ക്ക് സമീപമുള്ള LIKE ബട്ടണ്‍ അമര്‍ത്തി CONFIRM ചെയ്ത് ഇവിടത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് വായനക്കാര്‍ തീരുമാനിക്കുക.
Keywords: Actor, Film, Malayalam, Kerala, Cinema, Mammootty, Mohan Lal, Suresh Gopi, Santhosh Pandit, Dileep, Jayaram, Prithwiraj, Super star, Likes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.