ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുവതിയുടെ ഒന്നര വയസും അറുമാസവുമായ രണ്ട് ആണ് മക്കളെ കാസര്‍കോട്ടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ദേവീനഗര്‍ സുനാമി കോളനിയില്‍ താമിസിച്ചുവന്നിരുന്ന ഹസീനയാണ്(25) ഞായറാഴ്ച വൈകിട്ട് 6:30 മണിയോടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് ശ്വാസതടസ്സമെന്ന് പറഞ്ഞ് ഹസീനയ്ക്കൊപ്പം താമസിക്കുന്ന നബീസ എന്ന യുവതിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഹസീനയുടെ ഒന്നര വയസ്സുള്ള മകള്‍ ഫാത്തിമ, ആറുമാസം പ്രായമുള്ള മകന് തസ്ലീം എന്നിവരെയാണ് ഞായറാഴ്ച രാത്രി 11.30 മണിയോടെ അമ്മത്തോട്ടിലില്‍ ഉപേക്ഷിച്ചത്.
ഹസീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോഴിക്കോട്ടെ ഗഫൂറിന്റെ ഭാര്യ എന്നാണ് വിലാസം നല്‍കിയത്. കൂടെയുണ്ടായിരുന്ന നബീസ പറയുന്നത്. ഹസീനയെ ആറ് വര്‍ഷം മുമ്പ് തന്റെ മാതാവ് ആയിശ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട് കൂട്ടികൊണ്ടുവരികയായിരുന്നുവെന്നാണ്. പെരിയ കുണിയയിലെ വീട്ടിലേക്കാണ് ഹസീനയെ ആയിശ കൂട്ടികൊണ്ടുവന്നത്. പിന്നീട് മകള്‍ നബീസയുടെ വീട്ടിലാക്കുകയായിരുന്നു.
ആയിശ ഇപ്പോള്‍ താമസിക്കുന്നത് ദേളിയിലെ വാടക വീട്ടിലാണ്. ഒപ്പം താമസിക്കുന്ന ഷാഫി എന്നയാളാണ് ഹസീനയുടെ ഭര്‍ത്താവെന്ന് നാട്ടുകാര്‍ പറയുന്നത്. ഒരാഴ്ചമുമ്പ് ഷാഫിയും മറ്റും ചേര്‍ന്ന് ഹസീനയെയും മക്കളേയും ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് സംഭവം സംന്ധിച്ച് നാട്ടുകാര്‍ കുമ്പള പോലീസില്‍ വിവരം അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുകയും ഇതേ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
ഹസീനയുടെ കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു തര്‍ക്കമെന്നതിനാല്‍ വിവരം കാസര്‍കോട് ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ തന്റെ മക്കളെ സംരക്ഷിക്കാന്‍ മാര്ഗമുണ്ടാക്കിതരണമെന്നാണ് ഹസീന അഭ്യര്‍ത്ഥിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അമ്മത്തൊട്ടിലിലാക്കണമെന്നായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Photos: Zubair Pallickal
Keywords: Kasaragod, Kerala, Hospital, Children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.