സുഹൃത്തിനെ 200 രൂപയ്ക്കുവേണ്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Apr 10, 2012, 11:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Balakrishnan Nambiar |
![]() |
| Balakrishnan |
കൊല്ലപ്പെട്ട ബാലകൃഷ്ണനും പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരും ഉറ്റ സുഹൃത്തുക്കളായിരുന്നു. മരിച്ച ബാലകൃഷ്ണന്‍ പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും 500 രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 300 രൂപ തിരിച്ചുകൊടുത്തിരുന്നു. കഴിഞ്ഞയാഴ്ച പൂരോല്‍സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അന്നദാനം നടത്തിയത് കൊല്ലപ്പെട്ട ബാലകൃഷ്ണനായിരുന്നു. ക്ഷേത്രത്തില്‍ ഭക്ഷണം വിളമ്പുന്നതിന് സഹായിക്കാന്‍ വൈകിയെത്തിയ ബാലകൃഷ്ണന്‍ നമ്പ്യാരെ കൊല്ലപ്പെട്ട ബാലകൃഷ്ണന്‍ സ്ത്രീകളുടെ മുന്നില്‍വെച്ച് പരിഹസിച്ചിരുന്നു.
ഇതിനിടയില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ തനിക്ക് 200 രൂപ നല്‍കാനുണ്ടെന്നും അത് ഉടന്‍ നല്‍കണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഭക്ഷണം കഴിക്കാതെ മടങ്ങുകയും ചെയ്തിരുന്നു. ബാലകൃഷ്ണനെ വെല്ലിവിളിച്ചുകൊണ്ടാണ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അവിടെ നിന്നും മടങ്ങിയത്.
ബാലകൃഷ്ണനോടുള്ള പ്രതികാരം മനസില്‍ സൂക്ഷിച്ച ബാലകൃഷ്ണന്‍ നമ്പ്യാര്‍ അനുനയിപ്പിച്ച് മദ്യപാനം നടത്താനായി ബാലകൃഷ്ണനെ കൂട്ടികൊണ്ടു പോയി നന്നായി മദ്യപിപ്പിച്ച ശേഷം ബാലകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനടുത്തുവെച്ച് നേരത്തെ കരുതി വെച്ചിരുന്ന ചുറ്റകകൊണ്ട് മുഖത്തും തലയ്ക്കും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ചുററിക മൃതദേഹം കിടന്ന സ്ഥലത്തിന് കുറച്ചുദൂരെ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാലകൃഷ്ണന്‍ മരിച്ചതറിഞ്ഞിട്ടും സുഹൃത്തായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ മൃതദേഹം കാണാനെത്താതിരുന്നപ്പോള്‍ തന്നെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇവര്‍ തമ്മിലുണ്ടായിരുന്ന വഴക്കും നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. പോലീസ് ചോദ്യചെയ്യലില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.
മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Keywords: Murder, Friend, Arrest, Poinachi, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


