» » » » കാസര്‍കോട്ട് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നു

Kasaragod clash
കാസര്‍കോട്: കാസര്‍കോട്ട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും ഇതുവഴി വര്‍ഗീയ സംഘര്‍ഷം ആളിപ്പടര്‍ത്താനും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ വ്യാപകമായ ശ്രമം നടന്നുവരുന്നതായി കാസര്‍കോട് ജില്ലാ പോലീസ്  അധികാരികള്‍ക്ക് വിവരം കിട്ടി. തിങ്കളാഴ്ച കാസര്‍കോട് നഗര മധ്യത്തിലെ ആരാധനാലയ പരിസരത്ത് മൃഗാവശിഷ്ടം കണ്ടെത്തിയ സംഭവത്തിന്റെ ചുവടുപിടിച്ചാണ് വര്‍ഗീയ കാലുഷ്യം പരത്താന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കം തുടങ്ങിയത്. ഒരുപക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇന്റര്‍നെറ്റ് വഴിയുള്ള വര്‍ഗീയ ചേരിതിവ് സൃഷ്ടിക്കാന്‍ വ്യാപകമായ ശ്രമം ആരംഭിച്ചത്. വിവിധ ഗ്രൂപ്പുകള്‍ വഴി പ്രമുഖ നേതാക്കളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഫേസ് ബുക്കിലൂടെ നടത്തുന്ന കുത്സിത നിക്കങ്ങളുടെ തനിയാവര്‍ത്തനമാണ് വര്‍ഗീയ വൈരം പരത്തുന്നതിനും പ്രയോഗിക്കപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇരുവിഭാഗങ്ങളില്‍ നിന്നായി തങ്ങളുടെ അധീശത്വം സ്ഥാപിക്കാന്‍ വഗ്വാദങ്ങളും ആരോഗ്യപരമായ ചര്‍ച്ചകളും നടത്താറുണ്ടെങ്കിലും ഇത്രനഗ്നമായി ഇതര സമുദായങ്ങളെ അധിക്ഷേപിക്കാനും അവമതിക്കാനും ധൈര്യപ്പെട്ടത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതര വിഭാഗങ്ങളെ ഇകഴ്ത്താനും സ്വസമുദായത്തെ പ്രകോപിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള വിവരണങ്ങളും ചിത്രങ്ങളും പോസ്റ്റുകള്‍ക്ക് കൊഴുപ്പേകാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചുകൊച്ചു സംഭവങ്ങള്‍ പോലും പര്‍വതീകരിച്ച് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയില്‍ ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ നടത്തുമ്പോഴൊന്നും ആരും പരാതിനല്‍കാറില്ലെന്നതുകൊണ്ടുതന്നെ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍  ആവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുന്നത്. സാധാരണ വ്യക്തിപരമായ മാനഹാനിയെന്നതിലുപരി സമൂഹത്തിലൊന്നടങ്കം അതിഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കാനും വര്‍ഗീയപരമായി ജനങ്ങളെ തമ്മിലടിപ്പിക്കാനും കാരണമാക്കുകയും ചെയ്യുന്ന  ഇത്തരം പോസ്റ്റുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ നിയമത്തില്‍ വകുപ്പുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് സാമാന്യജനത്തിന്റെ അജ്ഞത ചൂഷണം ചെയ്യപ്പെടുകയാണ്.  
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫേസ് ബുക്കിലൂടെ കാസര്‍കോട്ടെ വര്‍ഗീയ നീക്കങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെടുന്നതും ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നതും ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

English summery: Facebook posts for communal violence in Kasaragod

About KVARTHA Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date