ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
1993 ഒക്ടോബര്‍ ഒന്‍പതിന് രാത്രിയിലും ഒക്ടോബര്‍ പത്തിന് പുലര്‍ച്ചെയ്ക്കും ഇടയിലാണ് ദേവലോകത്തെ കര്‍ഷകനായ ശ്രീകൃഷ്ണ ഭട്ട്, ഭാര്യ ശ്രീമതി എന്നിവര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ശ്രീകൃഷ്ണ ഭട്ടിന് 45 വയസും ഭാര്യ ശ്രീമതിക്ക് 35 വയസുമായിരുന്നു.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കാസര്‍കോടിനെ നടുക്കിയ കൊല നടന്നത്. ആദ്യം ലോക്കല്‍ പോലീസും ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസന്വേഷണം നടത്തിയത്. നിയമസഭയിലടക്കം നിരവധി ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച കേസാണിത്.
രക്ഷിതാക്കളുടെ വധത്തെ തുടര്‍ന്ന് ഇവരുടെ മക്കള്‍ കാസര്‍കോട്ടെ അനാഥാലയത്തിലായിരുന്നു താമസിച്ചിരുന്നത്. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ യൂണിറ്റിലെ ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇമാം ഹുസൈന്‍ കര്‍ണാടക സാഗര്‍എക്കാരി റോഡ് സ്വദേശിയാണ്. ദുര്‍മന്ത്രവാദവും മറ്റുമാണ് ഇമാം ഹുസൈനിന്റെ തൊഴില്‍. ദേവലോകത്തെ കൊല നടന്ന വീട്ടില്‍ സ്വര്‍ണനിധിയുണ്ടെന്ന് ധരിപ്പിച്ചാണ് ശ്രീകൃഷ്ണ ഭട്ടിന്റെ കുടുംബവുമായി ഇമാം ഹുസൈന്‍ സൗഹൃദം സ്ഥാപിച്ചത്. ഇതിന്റെ പര്യവസാനമായിരുന്നു ഇരട്ടകൊലയില്‍ കലാശിച്ചത്.
ഇമാം ഹുസൈനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേരളത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട്ടെ ചുരുളഴിയാതിരുന്ന പ്രമാദമായ കൊലക്കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ക്രൈംബ്രാഞ്ച് സംഘത്തിലെ സമര്‍ത്ഥനായ അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.വി സന്തോഷ് കുമാര്‍. ഇപ്പോള്‍ എറണാകുളം റൂറല്‍ എസ്.പിയായ കെ.പി ഫിലിപ്പ് അന്വേഷിച്ച സഫിയ കൊലക്കേസ് സംഘത്തിലും അന്വേഷണം തുടരുന്ന ബേവിഞ്ച അബ്ദുര്‍ റഹ്മന്‍ വധകേസ് അന്വേഷണ സംഘത്തിലും സന്തോഷ് കുമാര്‍ അംഗമാണ്.
Keywords: Murder case, Arrest, kasaragod, Kerala, Deva logam murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

