Follow KVARTHA on Google news Follow Us!
ad

ഇബ്രാഹിം ബേവിഞ്ചയ്ക്ക് ഇത് രണ്ടാമൂഴം

Ebrahim Bevinja profile, Kasaragod
Ibrahim Bevinja
കേരളസാഹിത്യ അക്കാദമി അംഗമായി നാമനിര്‍ദ്ദേശം ചെയ്ത ഇബ്രാഹിം ബേവിഞ്ചയ്ക്ക് അവിടെ ഇത് രണ്ടാമൂഴമാണ്. മുമ്പ് കെ.എം തരകന്‍ അധ്യക്ഷനായിരുന്ന സമയത്തും അക്കാദമിയിലുണ്ടായിരുന്നു. സാഹിത്യ വിമര്‍ശനം, ഗവേഷണം, കോളമെഴുത്ത്, അധ്യാപനം, പ്രഭാഷണം, ചരിത്രരചന എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷമായി നിരന്തരമായി പ്രവര്‍ത്തിച്ചുവരുന്നു. ഒമ്പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2012 മെയ് അവസാനവാരത്തില്‍ മൂന്ന് പുസ്തകങ്ങള്‍ കൂടി പുറത്തുവരും. പി. കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും ഉബൈദിന്റെ തീപിടിച്ച പള്ളിയും, പ്രസക്തി യുടെ രണ്ടാംഭാഗം, ഖുറാനും ബഷീറും എന്നിവയാണവ. കാസര്‍കോട്, കണ്ണൂര്‍, മഞ്ചേശ്വരം ഗവ. കോളേജുകളിലെ 29 വര്‍ഷത്തെ അധ്യാപനവൃത്തിക്ക് ശേഷം 2010ല്‍ റിട്ടയറായി. സാംസ്‌കാരിക ഇസ്ലാം(Cultural Islam) കേരളത്തിലെ പ്രമുഖ എഴുത്തുകാരില്‍ എതെല്ലാം തരത്തില്‍ സ്വാധീനക്കപ്പെട്ടുന്നുവെന്ന് ശ്രമിക്കുന്നവയാണ് ഈ പുസ്തകങ്ങളിലേറെയും.

എം.ടി. വാസുദേവന്‍നായരുടെ ചെറുകഥകളുടെ പഠനം നടത്തി എം.ഫില്‍ ബിരുദം1977ല്‍ നേടിയ ബേവിഞ്ച ഇപ്പോള്‍ നിള തന്ന നാട്ടെഴുത്തുകള്‍ എന്ന പേരില്‍ അത് പുസ്തകമായി പ്രസിദ്ധികൃതമായിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തന രംഗത്ത് ചെറുകഥയ്ക്ക് മാത്രമായി ഒരു കോളം ആദ്യം എഴുതി തുടങ്ങിയ ഇബ്രാഹിം ബേവിഞ്ച അംഗമായിരുന്നപ്പോള്‍ കേരള സാഹിത്യഅക്കാദമിയുടെ ഒന്നാമത് സംസ്ഥാനതല പരിപാടിയായി കാസര്‍കോട്ട് നടത്തിയത് ചെറുകഥാക്യാമ്പായിരുന്നു. വലുതും ചെറുതുമായ 11 അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശായുടെ വിവിധ ഫാക്കല്‍ട്ടികളില്‍ അംഗമായിരുന്ന ബേവിഞ്ച യു.ജി.സിയുടെ ഇന്റര്‍നാഷണല്‍ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 കേന്ദ്രസാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും നടത്തിയ സമ്മേളനങ്ങളില്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. ചെറുതും വലുതുമായ 17 എഴുത്തുകാരുടെ കൃതികള്‍ക്ക് അവതാരികകളും ആമുഖങ്ങളും പിന്‍കുറിപ്പുകളും എഴുതിയിട്ടുണ്ട്. ചന്ദ്രിക വാരന്തത്തിലെ പ്രസക്തി 18 കൊല്ലം ഒരാഴ്ചപോലും മുടങ്ങാതെ എഴുതി. ഖുറാനിക സൗന്ദര്യ ശാസ്ത്രത്തെ കുറിച്ചും ഏറെ എഴുതിയതും ബേവിഞ്ച തന്നെ. കേരളവിഷന്‍ ചാനലില്‍ പുസ്തക നിരൂപണം നടത്തിയ ഇബ്രാഹിം ബേവിഞ്ച കാസര്‍കോട് വാര്‍ത്താ നെറ്റില്‍ ഹൃദയപൂര്‍വ്വം എന്നൊരു കോളം എഴുതിയിരുന്നു. മൂന്നും നാലും വാര്‍ത്താ മാധ്യമങ്ങളില്‍ കൊല്ലങ്ങോളോളം നീണ്ടുനിന്ന കോളങ്ങള്‍ ഓരേ സമയത്ത് എഴുതിയതിന്റെ ക്രഡിറ്റും ബേവിഞ്ചയ്ക്ക് അവകാശപ്പെട്ടതാണ്.

You might also read

ഇബ്രാഹിം ബേവിഞ്ചയെ സാഹിത്യ അക്കാദമിയിലേക്ക് തിരഞ്ഞെടുത്തു

Keywords: Ibrahim Bavinje, Kerala Sahithya Academy Member, Kasaragod

1 comment

  1. അഭിനന്ദനങ്ങൾ...!