Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ജാഫ്രി വധം: മോഡിയ്ക്കു ക്ലീന്‍ ചിറ്റ്

Written By kvartrha desk on Thursday, February 09, 2012 | 12:11 PM

അഹമ്മദാബാദ്: കോണ്‍ഗ്രസ് എംപിയായിരുന്ന ജാഫ്രി വധക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കി. അന്വേഷണത്തിന്റെ അന്തിമ റിപോര്‍ട്ട് എസ്‌ഐടി മെട്രൊപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചു. നരേന്ദ്രമോഡിക്കെതിരേ തെളിവുകള്‍ ലഭിച്ചില്ലെന്നാണു റിപോര്‍ട്ടില്‍ പറയുന്നത്. മോഡി ഉള്‍പ്പെടെ 62 പേര്‍ക്ക് എഹ്‌സാന്‍ ജാഫ്രിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു ഭാര്യ സാക്കിയ ജാഫ്രി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Keywords: Narendra Modi, Gujarath, Case, Congress, Court
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment