Follow KVARTHA on Google news Follow Us!
ad

രതിയുടെ ആനന്ദ ലഹരിക്കായ് ജീവന്‍ ഹോമിച്ച നടി

ഡേര്‍ട്ടി പിക്ച്ചര്‍ റിലീസായി
പച്ച മനുഷ്യന്റെ രക്തത്തില്‍ രതിയുടെ ലഹരി കൂത്തി നിറച്ച് ഭോഗവസ്തുവിന്റെ അശാന്തിയില്‍ രുപപ്പെടുത്തിയ ഡേര്‍ട്ടി പിക്ച്ചര്‍ പുറത്തിറങ്ങി. സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത.് എല്ലാ പ്രായത്തിലേയും പ്രേക്ഷകര്‍ ശ്വാസമടക്കി ആസ്വദിച്ച അഭ്രപാളിയിലെയും ജീവിതത്തിലേയും മാദക റാണിയായിരുന്നു സില്‍ക്ക് സ്മിത. പ്രേക്ഷകരുടെ മനസ്സില്‍ മാദകത്വത്തിന്റെ കുളിരു ചൂടും കോരിയിട്ട് അകാലത്തില്‍ കൊഴിഞ്ഞു പോയ വിജയ ലക്ഷമി എന്ന സ്മിതയുടെ കഥയാണ് സിനിമാ ലോകം കാത്തിരുന്ന ഡേര്‍ട്ടി പിക്ച്ചര്‍. മരിച്ചുപോയ സ്മിതയുടെ പച്ചയായ ജീവിതം അഭ്രപാളിയില്‍ പുനരാവിഷ്‌ക്കരിക്കുകയാണിവിടെ. തിളങ്ങുന്ന കണ്ണുകളും കാമത്തിന്റെ ലഹരി നുരയുന്ന ചുണ്ടുകളുമായി തെന്നിന്ത്യന്‍ സിനിമാലോകത്തെ കൈവെള്ളയിലൊതുക്കാന്‍ സ്മിതക്ക് കഴിഞ്ഞു.

യുവ ആരാധകരുടെ വലിയ നിര തന്നെ സ്മിതയുടെ പുടവയ്ക്കുള്ളിലെ മാദകത്വത്തിന് തീ കൊളുത്താന്‍ പാതിരാ വരെ കഴുകന്‍ കണ്ണുകളായി കാത്തു നിന്നു. ആസ്വാദന കലയുടെ പാരമ്യതയില്‍ പുരുഷരതിവിക്രിയകളെ കാവലിരുത്താന്‍ സ്മിതയെ പോലെ മറ്റൊരു മാദകറാണിക്കും കഴിഞ്ഞിരുന്നില്ല. എന്റെ മേനിയില്‍ പൗരുഷത്തിന്റെ എത്ര പാമ്പിന്‍ കുഞ്ഞുങ്ങളാണ് ഇഴഞ്ഞും സോമ രസം നുകര്‍ന്നും കടന്നു പോയതെന്ന് എനിക്ക് തന്നെ നിശ്ച്ചയമില്ലെന്ന് അവര്‍ പറഞ്ഞതായി ഏവിടെയോ വായിച്ചിരുന്നു.
ആന്ധ്രയിലെ ഏലൂര്‍ ഗ്രാമത്തിലാണ് വിജയ ലക്ഷ്മിയുടെ ജനനം. കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കിയ സ്മിത ദാരിദ്രം മൂലം ചെറുപ്പത്തിലേ പഠിത്തം നിര്‍ത്തി. ജീവിക്കാന്‍ ഗതിയില്ലാതെ വന്നപ്പോഴും സ്വന്തം നാട്ടില്‍ പോലും ഒരു പക്ഷെ ജന്മനായുള്ള ശരിരത്തിന്റെ അംഗ സൗകുമാര്യം കൊണ്ടായിരിക്കണം ജീവിതമെന്താണെന്ന് തിരിച്ചറിവില്ലാത്ത ചെറുപ്പം തൊട്ടു തന്നെ അദ്ധ്യപകരുടേതടക്കമുള്ള ശാരിരിക പീഡനങ്ങള്‍ക്കടിമയാകേണ്ടി വന്നു. തൊട്ടാല്‍ ചോര തെറിക്കുന്ന ചുവന്ന തക്കാളി പഴം അഥവാ വിജയ ലക്ഷ്മി പട്ടിണി മാറ്റാനാണ് അകന്ന ബന്ധുവിന്റെ സഹായത്തോടെ കോടംബാക്കത്തേക്ക് വണ്ടി കയറിയത്. 


തെന്നിന്ത്യന്‍ സിനിമാലോകത്തില്‍ പാശ്ചാത്യ നൃത്ത ശാഖക്ക് വിളവെടുപ്പ് ആരംഭിച്ച സമയമായിരുന്നു. അല്‍പ്പ വസ്ത്രത്തില്‍ സ്‌ക്രീനില്‍ വിജയലക്ഷ്മി തകര്‍ത്താടി. യുവ രക്തത്തിന്റെ ഞരമ്പുകളില്‍ തീക്കനലായി മാറാന്‍ അവര്‍ക്ക് ഏറെ കാത്തുനില്‍ക്കേണ്ടി വന്നില്ല. തന്റെ ശരീരത്തിന്റെ വടിവുകളില്‍ യുവ മനസ്സിനെ കെട്ടിയിടാന്‍ പ്രേരിപ്പിച്ചത് കടുത്ത ദാരിദ്ര്യം ഒന്നു മാത്രമാണെന്ന് പല തവണ അവര്‍ പറഞ്ഞിട്ടുണ്ട്. പ്രകൃതി കനിഞ്ഞു നല്‍കിയ വശ്യതക്കും എണ്ണ മയമുള്ള ശരിരത്തിനും സൂര്യനെ വെല്ലുന്ന കണ്ണിലെ തീഗോളങ്ങള്‍ക്കും വില നിശ്ചയിക്കാന്‍ നിര്‍മാതാക്കള്‍ മല്‍സരിച്ചു. സ്മിതയുടെ നൃത്തരംഗമില്ലാത്ത ഒരു സിനിമയും വിജയം കാണില്ലെന്ന സ്ഥിതി വന്നു. 200ല്‍ പരം സിനിമകളില്‍ അവര്‍ നൃത്തം ചെയ്തു. പ്രശസ്തിയുടെ പടയോട്ടത്തിനിടയില്‍ നിരവധി പുരുഷ ജന്മത്തിന്റെ കാമലീലാ സഹയാത്രികയായി. പ്രകൃതിയുടെ ഇളം തണുപ്പിനെ പോലും രതി ലഹരിയുടെ കമ്പളം പുതപ്പിച്ച് ചൂടുപിടിപ്പിക്കാന്‍ വിജയ ലക്ഷമിക്കായി. ഡേര്‍ട്ടി പിച്ചറിന്റെ മറ്റൊരു മുഖമാണിത്.

'കമ്മ്യൂണിസ്റ്റ് ചിന്ത' ചരിത്രം തമസ്‌ക്കരിക്കപ്പെടുന്നു
ഇന്ത്യക്ക് വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണെന്ന് ആദ്യമായും അവസാനവും പ്രഖ്യാപിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. സ്വതന്ത്ര പതാക ഇന്ത്യന്‍ മണ്ണില്‍ പാറി കളിച്ച ആദ്യ രാത്രിയില്‍ തന്നെ വെളുത്തവരില്‍ നിന്നും കറുത്തവരിലേക്കുള്ള അധികാര കൈമാറ്റത്തിനപ്പുറത്തെ സ്വാതന്ത്യം ഇനിയുമകലെയെന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പൂര്‍ണ്ണ സ്വാതന്ത്രമെന്നാല്‍ ജാതി മത വിവേചന രഹിത-സാമ്പത്തിക ഏകീകൃത സാമൂഹ്യ വ്യവസ്ഥയെ കെട്ടിപ്പടുക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന കമ്യൂണിസ്റ്റ് ആശയ ഗതികള്‍ ഇന്നും സ്ഥാപിതമായിട്ടില്ല. മഹത്മജിയും ഒത്തു തീര്‍പ്പ് വ്യവസ്ഥക്കിരുന്ന കോണ്‍ഗ്രസ്സും അല്‍പ്പം മനസാന്നിദ്ധ്യം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയിന്ന് ചൈനയേക്കാള്‍ വിപുലമായ സമ്പദ് വ്യവസ്ഥയുടെ അമരക്കാരായി തീര്‍ന്നേനെ.

കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യല്‍ വ്യവസ്ഥിതി പുലര്‍ന്നു കാണുന്നതിനെ ഏന്നും എതിര്‍ത്തു നിന്ന ചരിത്രമേ അവര്‍ക്ക് മുന്നോട്ടു വെക്കാനുള്ളു. തൊഴിലാളി വര്‍ഗത്തിനപ്പുറത്തെ മുതലാളിത്ത-ഭൂപ്രഭു ബൂര്‍ഷ്വാ സംവിധാനത്തില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമായിരുന്നു കോണ്‍ഗ്രസ്സ് എന്നതു തന്നെയാണ് ഇതിനു കാരണം.
കമ്മ്യൂണിസമെന്നത് സത്യത്തില്‍ ചാലിച്ചെടുത്തതാണെന്നും അതില്‍ മുക്കിയെടുത്ത ഒരു സമ്പല്‍ വ്യവസ്ഥയില്‍ എന്നും കനക കാന്തി പ്രസരിക്കുക തന്നെയെന്നുമുള്ള ലെനിന്റെ വാക്യങ്ങളെ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ കോണ്‍ഗ്‌സ് പുഛിച്ചു തള്ളി. കമ്മ്യൂണിസത്തെ മനസിലാക്കാന്‍ പ്രായോഗിക പരിചയത്തിനപ്പുറത്തെ ത്യാഗം കൊണ്ടു മാത്രമെ സാധിക്കുകയുള്ളു വെന്ന് ലെനില്‍ പറഞ്ഞിരുന്നു. സോഷ്യലിസ്സ് വ്യവസ്ഥിതി പുലര്‍ന്നു കാണുന്നതിനെതിരെ തടയിടാന്‍ ബ്രിട്ടീഷുകാരോടൊപ്പംവും, ബൂര്‍ഷ്വാ ഭൂപ്രഭുക്കന്മാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സ് മടിച്ചില്ല. ഇപ്പോള്‍ സിപിഐയുടെ സമ്മേളനങ്ങള്‍ നടക്കുകയാണ്. ഇത്തരം നഗ്ന സത്യങ്ങള്‍ സിപിഎയുടെ ജില്ലാ സമ്മേളനം ചര്‍ച്ചക്കെടുക്കാന്‍ തയ്യാറുണ്ടോ എന്ന് അറിയാന്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ട്. മുല്ലപ്പെരിയാര്‍ പ്രശനം ഇത്രയും ഗുരുതരമായീ വളരുമ്പോഴും മുല്ലപ്പെരിയാര്‍ ഡാമിനെ സമ്പന്ധിച്ച് ആധികാരികമായി അഭിപ്രായം പറയേണ്ട സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി ഇതു വരെ നിലപാട് വ്യക്തമാക്കാതിരുന്നത് ദുരൂഹതയുണര്‍ത്തുന്നു. അവരിതുവരെയായിട്ടും ഡാം സന്ദര്‍ശിക്കുകയോ സുരക്ഷ ഉറപ്പു വരുത്തുകയോ ചെയ്തിട്ടില്ല. 


50 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമുകള്‍ വിലയിരുത്തപ്പെടാനും വേണ്ടി വന്നാല്‍ പൊളിച്ചുമാറ്റാനും അധികാരമുള്ള കമ്മറ്റിയാണത്.  ഹൈക്കോടതി മുന്‍ ജഡ്ജി അദ്ധ്യക്ഷനായുള്ള സുരക്ഷാ അതോറിറ്റി നിര്‍ജാവമായ സാഹചര്യത്തില്‍ ഇവര്‍ വാങ്ങി കൊണ്ടിരിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും തിരിച്ചു പിടിക്കണമെന്ന് മുന്‍ എംഎല്‍ എ കെ. കൃഷ്ണന്‍ കുട്ടി ആവശ്യപ്പെട്ടു. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാര്‍ശ്വ ഭാഗങ്ങളില്‍ നിന്നും ഹാരിസണ്‍ കമ്പനി നൂറുക്കണക്കിന് ഹെക്റ്റര്‍ സ്ഥലം വില്‍പ്പന നടത്താന്‍ മുതിരുകയാണെന്നും ഇതിന് ചിലവരുടെ ഒത്താശയുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. ഇനി കുടി വെള്ളത്തില്‍ ക്ലോറിന്‍ വേണ്ടെന്ന് വാട്ടര്‍ അതോറിറ്റി. ജലം ശുദ്ധികരിക്കാന്‍ അള്‍ട്രാ വായലറ്റ് പോലുള്ള ഏതാനും കിരണങ്ങള്‍ വെള്ളത്തിലുടെ (ഹൈഡ്രോ ഓപ്റ്റിക്കല്‍ സംവിധാനം) കടത്തിവിട്ടാല്‍ മതിയത്രെ. സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ ഈ സംവിധാനത്തിനു കഴിയും. മിനറല്‍ കുപ്പി വെള്ളം പോലെ തന്നെ ഇത് പുര്‍ണ പരിശുദ്ധമായിരിക്കുമെന്നും ഒരു ലിറ്റര്‍ വെള്ളത്തിന് 25 പൈസ മാത്രമേ മുതല്‍ മുടക്കുണ്ടാവുകയുള്ളുവെന്നും വാട്ടര്‍ അതോറിറ്റി പറയുന്നു. 


റക്ഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചു വരവിന്റെ പാതയോരത്ത് എത്തി നില്‍ക്കുന്നു. പുട്ടിന്റെ ജനസമ്മതിക്ക് ഇടിവ് സംഭവിച്ചതായി അവിടുത്തെ തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഗ്ലാസ്‌നോസ്സും, പെരസ്‌ക്കോയ്ക്കയും മുലം മുച്ചുടും മുടിഞ്ഞ റക്ഷ്യ ബ്രഡിനും വീഞ്ഞിനും വേണ്ടി സുന്ദരിമാര്‍ (അവര്‍ ലോകസൗന്ദര്യത്തിന്റെ പര്യായം) അവരുടെ സംസ്‌ക്കാരം ഒളിപ്പിച്ചു വെച്ച സൗന്ദര്യം കടത്തിണ്ണയുടെ മറവില്‍ അഴിച്ചു മാറ്റപ്പെടുകയാണ്. ലോക രാജ്യങ്ങള്‍ മാര്‍ക്‌സിനെ തിരിച്ചു വിളിക്കുന്ന വര്‍ത്തമാന കാലത്തില്‍ പുട്ടിന്റെ പതനം മുതലാളിത്ത ലോകത്തിന്റെ അപചയത്തിന്റെ കണ്ണാടിയിലുടെ നോക്കിക്കാണേണ്ടതാണ്.




-പ്രതിഭാ രാജന്‍


Keywords: Article, Varthavaram, Prathibha-Rajan, Silk Smitha

Post a Comment