Follow KVARTHA on Google news Follow Us!
ad

ഭക്തി ലഹരിയുടെ പിന്നില്‍ കായ്ക്കുന്നത് പണം

ഒഴുക്കിനെതിരെ സിപിഐ
ഒഴുക്കില്‍പ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതിനു പകരം തൊട്ടു കൂടായ്മ പ്രകടിപ്പിച്ച് മാറി നില്‍ക്കുന്നവര്‍ തൊട്ടു കൂടായ്മക്കെതിരെ പോരാടിയവര്‍ തന്നെയെന്ന് സിപിഐ അസി. സെക്രട്ടറി പിഎ ഇസ്മായില്‍. കാഞ്ഞങ്ങാട്ടെ ജില്ലാ സമ്മേളനത്തിലാണ് ഇസ്മായില്‍ ഇത് പറഞ്ഞത്. സിപിഐ ഒഴുക്കില്‍ പെട്ടിരിക്കുകയാണ്. കച്ചി തുരുമ്പു പരാതി നടക്കുന്ന ചേട്ടന്‍ ബാവ അനിയന്‍ ബാവയെയാണ് പഴിക്കുന്നത്. കേരളം വിട്ടാല്‍ പിന്നെ സിപിഐ അല്ലാതെ സിപിഎമ്മിനെ കാണുക വിരളമാണെന്നും ഇസ്മായില്‍ പറഞ്ഞു. എല്ലാ ഇടതു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കേണ്ടുന്ന ചരിത്ര മുഹൂര്‍ത്തത്തിനായി കാലം ഇടതു പാര്‍ട്ടികളെ കാത്തു നില്‍ക്കുകയാണ്. കാലം ആവശ്യപ്പെടുന്നത് ആര്‍ക്ക് നിഷേധിക്കാനാവും?

രാജ്യത്തിന് മാനസികവും എയ്ഡ്‌സും
ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫില്‍ അയ്യായിരിത്തിലധികം പേര്‍ക്ക് എയ്ഡ്‌സും, കാന്‍സറും, വിഷാദ രോഗവും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണിത് ലോകസഭയില്‍ വെളിപ്പെടുത്തിയത്. വളരെ ദുഷിച്ച സാംസ്‌ക്കാരിക ചുറ്റുപാടിലും കാലാവസ്ഥയിലുമാണ് പട്ടാളക്കാര്‍ കഴിഞ്ഞു കൂടുന്നത്. നൂറു കോടി ജനങ്ങളുടെ കാവല്‍ക്കാര്‍ മനസു മരിച്ചവരായി രൂപാന്തരപ്പെടുകയാണ്. ഇതിന്റെ നേര്‍ രേഖയാണ് കേരള പോലീസിലും നാം കണ്ടെത്തിയത്.

ഭക്തി ലഹരിയുടെ പിന്നില്‍ കായ്ക്കുന്നത് പണം
രാഹുല്‍ മഹേശ്വറിനെ വിളിച്ചു. രാഹുല്‍ വന്നു. പിന്നീട് ചോറില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചത്രെ. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകനോടാണ് ദേവസ്വം ബോര്‍ഡ് ഈ കടുകൈ ചെയ്തത്. ശാന്തിചെയ്യാന്‍ ക്ഷേത്രത്തിലെത്തിയതായിരുന്നു രാഹുല്‍ മഹേശ്വരര്. പക്ഷെ ദേവസ്വക്കാര്‍ അമ്പലത്തില്‍ കറ്റിയില്ല. ശാന്തിക്ക് ഇപ്പോള്‍ ആവശ്യത്തിലധികം ആളുകളായെന്നും വന്നവഴിയേ വിട്ടോളാനുമായിരുന്നു നിര്‍ദ്ദേശം. ഭക്തിയിലൂടെ പണം കായ്ക്കുന്ന ഏറ്റവും വലിയ മരങ്ങളുള്ള ശബരി മലയില്‍ കേറി പൂജ ചെയ്യുവാനാണ് തന്ത്രിമാര്‍ക്ക് തിരക്ക്. ധനമെന്നാല്‍ ദൈവമെന്ന മറുവാക്കിന് അര്‍ത്ഥ തലങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. അതിന്റെ എളിയ ഉദാഹരണം മാത്രമാണ് രാഹുല്‍ ഈശ്വര്‍.

കേരളത്തിന്റെ അമൃത് കുടിച്ച് തിമിര്‍ത്തവര്‍ കേരളത്തെ ആവശ്യപ്പെടുന്നു
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും തമിഴ്‌നാടിന് മുറുമുറുപ്പ് മാറിയിട്ടില്ല. 1887ല്‍ തിരുവിതാം കൂര്‍ രാജാവ് വിശാഖം തിരുന്നാള്‍ രാജാവാണ് പെരിയാര്‍ ജലം കുടിച്ചും കൃഷി ചെയ്തും ജീവിച്ചോളാന്‍ തമിഴ് നാടിന് കൊടുത്തത്. അതിലവര്‍ കുടിച്ചു കൂത്താടുക മാത്രമല്ല, വെദ്യുതിയും ഉല്‍പ്പാദിപ്പിച്ചു. ചില്ലറ പൈസയുടേതൊന്നുമല്ല. ആയിരം കോടി രുപയുടെ വെദ്യുതിയാണ് കേരളത്തിന്റെ വെള്ളത്തില്‍ നിന്നുമവര്‍ ഊറ്റിയെടുക്കുന്നത്. അതു പോകട്ടെ. ഇത് കേരളമാണ്. പറഞ്ഞ വാക്ക് മാറ്റാത്തവര്‍. മാറ്റുമായിരുന്നെങ്കില്‍ 1971ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ നിലവിലെ കരാര്‍ പുതുക്കുമായിരുന്നില്ലല്ലോ.
മലവെള്ള പാച്ചലില്‍ 35 ലക്ഷം ജീവനുകള്‍ പിടയുന്നത് മനസ്സില്‍ തീകോരിയിട്ടു കേരളം കഴിയുന്നതിനിടയിലാണ് തമിഴ് നാട്ടുകാര്‍ മൂന്നാറില്‍ പ്രകടനം നടത്തുന്നത്. ഇടുക്കി ജില്ലയും പെരിയാര്‍ ഡാമും അവര്‍ക്കു വേണമത്രെ. ഇത് തമിഴ് നാടിനോട് ചേര്‍ക്കണം പോല്‍. ഇവിടെ സമരത്തിന് ആഹ്വാനവും ചെയ്ത് കോണ്‍ഗ്രസ് എംപിമാര്‍ ദില്ലിയിലേക്ക് വിട്ടിരിക്കുകയാണ്- പ്രധാനമന്ത്രിയേ കാണന്‍. ഈ അവശ്യം ശക്തമായി ഉന്നയിച്ച കേണ്‍ഗ്രസ് എംപിമാര്‍ക്ക് പിന്നാലെ കേരളത്തിന്റെ സര്‍വ്വ കക്ഷി സംഘവും പ്രധാന മന്ത്രിയെ കണ്ടു.  കൊടും ചൂടില്‍ തല ചായ്ക്കാന്‍ ഇടം നല്‍കിയ ഒട്ടകത്തെ പോലെയാണ് തമിഴ്ാട് കേരളത്തോട് കാണിക്കുന്നത്.

അരുണിനെതിനെ കേസില്ലെങ്കില്‍ വിഎസ്  കോണ്‍ഗ്രസിനു മേല്‍ കേസ് കൊടുക്കും
അരുണ്‍ കുമാറിനെതിരെയുള്ള ആദ്യത്തെ കതിന വെടി പൊട്ടി. പിഎച്ച്ഡി പദവി റദ്ദു ചെയ്തു കൊണ്ടുള്ളതായിരുന്നു അത്. കോണ്‍ഗ്രസ് പൊതുവെ അഴിമതി വിഷയങ്ങളോട് സമരസപ്പെടാറുണ്ട്. പരമാവധി കണ്ടില്ലെന്ന് നടിക്കും . എന്നാല്‍ വിഎസിന്റെ മകന്റെ കാര്യത്തില്‍ അതു വയ്യ. തെളിവുണ്ടെങ്കില്‍ നടപടിയെടുത്തില്ലെങ്കില്‍ അതിനെതിരെ വിഎസ് തന്നെ കോടതിയല്‍ പോയ്ക്കളയുമോ എന്ന ഭയം പോലും കോണ്‍ഗ്രസിനുണ്ട്. പിള്ളയെ ജയിലിലടച്ചു.
കേരളത്തിനും ഇടതു പാര്‍ട്ടിക്കും പിള്ളയെന്ന ജയില്‍ പുള്ളിയോടുള്ള പുളിപ്പും ഒഴിഞ്ഞു . എന്നാലും വിഎസിന്റെ മോരിലെ പുളിപ്പിനിയും തീര്‍ന്നിട്ടില്ല. വിഎസ് വീണ്ടും കേസുമായി സുപ്രീം കോടതിയില്‍ ചെന്നിരിക്കുകയാണ്. മോന്റെ പേരിലും കേസു നടക്കട്ടെയെന്നാണ് “കേസ്മാന്യ” പിടിപെട്ടിരിക്കുന്ന വിഎസിന്റെ നിലപാട്.

ഇന്ത്യ ഭദ്രം; ഏതാനും മുതലാളിമാരുടെ കൈയ്യിലെന്ന് മാത്രം
അമേരിക്കയില്‍ ചെന്ന് ഒരു സിഗരറ്റ് വാങ്ങാന്‍ 5 ഡോളര്‍ കൊടുക്കണം. അതായത് ഇന്ത്യന്‍ റുപ്പി 270. ഒരു കിലോ ആവോലി വാങ്ങിയാലത്തെ സ്ഥിതി പിന്നെ പറയാനുണ്ടോ. ലോക വിപണിയില്‍ ഇന്ത്യന്‍ രൂപ എടുക്കാത്ത മുക്കാലായി മാറി കൊണ്ടിരിക്കുകയാണ്.
യുദ്ധ സമയങ്ങളില്‍ നോട്ടില്‍ ഉമിക്കരിയിട്ട് പല്ലു തേക്കാറുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യന്‍ രൂപ മാറി വരുന്നു. സ്വകാര്യവല്‍ക്കരണം തീന്‍ മേശ വരെ അതിന്റെ കൈകള്‍ നീട്ടി തുടങ്ങി. പൊതു മേഖലകളുടെ അടിത്തറ ഇളകി തുടങ്ങി. നൂറില്‍ താഴെയുള്ള മുതലാളിമാരുടെ കൈകളിലേക്ക് നൂറു കോടി ജനങ്ങളെ അടിമപ്പെടുത്തുന്ന നയം മാറണം. ഇതിനുത്തരവാദിയായ നിയമ സംഹിതയോട് കയര്‍ക്കാതെ ഇനി ഇന്ത്യന്‍ പൗരന് മുന്നോട്ടു പോകാനാലില്ല.

അന്ധ വിശ്വാസത്തിന്റെ തല വെട്ടുന്ന സര്‍ക്കാര്‍
ദുര്‍ മന്ത്രവാദിയും , ആഭിചാര ക്രിയിലുടെയും ദൈവത്തിന്റെ നേര്‍ ഏജന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആമിന ബിന്ദ് സലീം എന്ന യുവതിയെ സൗദി ഗവണ്‍മെന്റ് തലവെട്ടി കോടതി വിധി നടപ്പിലാക്കി. ആഭിചാര ക്രിയയുടെ പേരില്‍ തലവെട്ടുന്ന ഇത്തവണത്തെ രണ്ടാമത്തെ കേസാണിത്. സൗദി അറേബ്യയില്‍ ഈ വര്‍ഷം 73 വധശിക്ഷകള്‍ നടപ്പിലാക്കി. 140 പേര്‍ വധശിക്ഷ കാത്തു കഴിയുന്നു. വധ ശിക്ഷ ആഗോള തലത്തില്‍ തന്നെ നിരോധിക്കണമെന്ന യുഎന്‍ നിലപാടിനെ ഏറ്റുവും കൂടുതല്‍ ഏതിര്‍ത്തതും സൗദി അറോബ്യയാണ്. ബലാല്‍സംഘം, കൊലപാതകം, കവര്‍ച്ച, മത നിന്ദ തുടങ്ങിയ കുറ്റത്തിന് സൗദിയില്‍ തല വെട്ടലാണ് ശിക്ഷായായി വിധിക്കാറ്.  ശരത് പവാറിന് പോയ വാരം സന്തോഷത്തിന് വകയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയുടെ സമ്മാനമായി കിട്ടിയെ ചെകിട്ടത്തടിയേക്കാള്‍ ഭീകരമായിരുന്നു ഇറാന്‍ പ്രസിഡണ്ട് അഹ്മദ് നജാദിന് നേരെയുണ്ടായ ചെരിപ്പേറ്. പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു നജാദിന് ഈ സമ്മാനം കിട്ടിയത്. 45 വയസുകാരനായ തൊഴില്‍ രഹിതന്‍ മഹ്മൂദാണ് ഈ ദേശ സ്‌നേഹി. തൊഴില്‍ തരാന്‍ കഴിയാത്ത ഇറാനിലെ സര്‍ക്കാരിനെതിരെയുള്ള രോക്ഷമായിരുന്നു മഹ്മൂദ് പ്രകടിപ്പിച്ചത്.


-പ്രതിഭാ രാജന്‍

Keywords: Varthavaram, Prathibha-Rajan

Post a Comment