മുല്ലപ്പെരിയാര്‍ കലി തുള്ളുകയാണ് 40 ലക്ഷം ജീവനു വേണ്ടി

 


മുല്ലപ്പെരിയാര്‍ കലി തുള്ളുകയാണ് 40 ലക്ഷം ജീവനു വേണ്ടി

ജയലളിത അട്ടഹസിക്കരുത്
1988 ജൂലൈ 18 പുലര്‍ന്നത് കേരളത്തിന്റെ ആത്മാവിനെ പൊള്ളിച്ചു കൊണ്ടായിരുന്നു. അന്നാണ് കൊല്ലം അഷ്ടമുടിക്കായലില്‍ പെരുമണ്‍ ദുരന്തമുണ്ടായത്. ടെര്‍ണ്ണാടോ എന്ന ഒരു അജ്ജാത ചുഴലി തീവണ്ടിയെ വാരി കശക്കി പാലത്തിനടിയിലിടുകയായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. ആ കണ്ടു പിടുത്തം ജനം ശ്രവിച്ചത് പരിഹാസത്തോടെയാണ്. പ്രാചിന ശാസ്ത്ര വിധി പ്രകാരം പണിത ബ്രിട്ടീഷ് പാലം കാലപഴക്കം കൊണ്ട് തകര്‍ന്നാണ് 64 ജീവനുകളെ മരണം കടലുണ്ടിയില്‍ നിന്നും നക്കിയെടുത്തത്. ഭോപ്പാലില്‍ വിഷപുകയേറ്റ് 16280 പേരുടെ മരണവും, ഹുക്കുഷിമയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള അണുപ്രസരണത്തില്‍ നിന്നും ലക്ഷങ്ങള്‍ മരിച്ചു വീണതും, നാഗസാക്കിയിലെ അണുബോബു പൊട്ടിയിടത്ത് ഇന്നും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ വെറും മാംസപിണ്ഡമാകുന്നതും, ഏന്‍ഡോസള്‍ഫാന്‍ ദുരിത മേഘലയില്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ ധൈര്യപ്പെടാത്തതും മനുഷ്യന്‍ ശാസ്ത്രം കൊണ്ടു പ്രകൃതിയെ കീഴടക്കാനുള്ള ത്വര അടയാളപ്പെടുത്തുന്ന ദൂരന്തങ്ങളാണ്. ഇതു പോലെ മറ്റൊരു ദുരന്തത്തിനതാ കേരളം ചെവിയോര്‍ത്ത് നില്‍ക്കുന്നു. മുല്ലയും പെരിയാറും ഇടുക്കി ജില്ലയില്‍ ഒരിടത്ത് സന്ധിക്കുന്നിടത്താണ് 1886ല്‍ ബ്രീട്ടീഷ് ഇന്ത്യ ഡാം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഡാമിന്റെ വയസ്സ് 110. പ്രകൃതിയുടെ ശാപം നിമിത്തം മഴ മടിച്ചു നില്‍ക്കുന്ന രാമനാട്, രാമനാഥപുരം, തേനി, മധുര, ശിവഗംഗാപുരം തുടങ്ങിയ ജില്ലകളില്‍ കേരളത്തിന്റെ വെള്ളം കൊണ്ടു പോയി കുടിച്ചും കൂത്താടിയും നടക്കുന്ന തമിഴര്‍ ഇപ്പോള്‍ ചോറ് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്നു. സംഹാര രുദ്രയായി മുല്ലപ്പെരിയാര്‍ ഉറഞ്ഞു തുള്ളുകയാണ്. 110 വര്‍ഷമായി ബന്ധനസ്ഥനാക്കിയവരുടെ ചോര കുടിക്കാന്‍.

മാര്‍ക്‌സിന്റെ കാലിക പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നു
ഇന്നത്തെ അവസ്ഥയില്‍ നിന്നു കൊണ്ട് ഇന്നലെകളെ വിലയിരുത്തപ്പെടുകയും നാളെയെ നോക്കിക്കാണുമ്പോഴുമാണ് മാക്‌സിയന്‍ ചിന്തയുടെ സമകാലിക പ്രസക്തി വെളിവാകുന്നത്. മാര്‍ക്‌സ് പറയുന്നു. ഏതു പദാര്‍ത്ഥവും വൈരുദ്ധ്യാത്മകതയില്‍ നിന്നും ഭിന്നമാക്കപ്പെട്ടവയല്ല. ജീര്‍ണ്ണതയും വളര്‍ച്ചയും സിദ്ധാന്തങ്ങളേയും ബാധിക്കും. ജീര്‍ണ്ണത വളരുമ്പോഴാണ് സിദ്ധാന്തങ്ങള്‍ കാലഹരണപ്പെടുന്നത്. (ഒന്നിനുമില്ല നില, ഉന്നതമായ കുന്നുമൊരാഴിയും നശിക്കുമോര്‍ത്താലെന്ന് കുമാരനാശാന്‍ പാടിയിട്ടുണ്ട്.) വളര്‍ച്ച ജീര്‍ണ്ണതയെ അതിജീവിച്ച് മുന്തി നില്‍ക്കുന്നിടത്താണ് അതിന്റെ വികസനോല്‍മുക പ്രകൃയ്യ ത്വരിതപ്പെടുന്നത്. ഇത്തരമൊരു വികസനോല്‍മുക പ്രകൃയ സാര്‍വ്വദേശീയമായി ത്വരിതപ്പെടുന്ന കാലാവസ്ഥയിലാണ് ഇന്ത്യയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതും, പ്രാഥമിക ഘടകങ്ങളുടെ സമ്മേളനങ്ങള്‍ പാര്‍ട്ടിയുടെ സമകാലിക പ്രസക്തി വിലയിരുത്തപ്പെടാന്‍ ഒത്തു ചേരുന്നതും.
മാക്‌സിസത്തിന്റെ പ്രസക്തി ലോകം ഉറ്റു നോക്കുന്നിടത്തു നിന്നാണ് ആ പാര്‍ട്ടിയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സെപ്തമ്പര്‍ 16ാം തിയ്യതി തൃശൂരില്‍ വെച്ച് നടത്തിയ പ്രസ്താവന പ്രസക്തമാകുന്നത്്. കേരളത്തിലും ബംഗാളിലും പാര്‍ട്ടി പരാജയപ്പെട്ടുവെങ്കില്‍ പോലും സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കെത്തിച്ചേരാന്‍ മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ നിന്നും മാറി നിന്നു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നാണ് കാരാട്ട് പറഞ്ഞത്. ഏതൊരു മാര്‍ക്‌സിയന്‍ ചിന്താവാഹകനേയും ആനന്തിപ്പിക്കുന്ന പ്രസ്ഥാവനയാണത്.

വായടപ്പിച്ച ചന്ദന ഗന്ധം
കൈക്കൂലി വാങ്ങിയത് അരുണാണെങ്കില്‍ വായടച്ചത് വിഎസിന്റെതെന്ന വാദത്തിന് വീണ്ടും ജീവന്‍ വെച്ചു തുടങ്ങി. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കൂറ്റകരമെന്ന് കാസര്‍കോട്ടെ ഖാദര്‍ പാലോത്തിന് അറിവില്ലാതിരിക്കില്ല. എന്തായാലും വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന് താന്‍ ഏഴു ലക്ഷം രൂപ കൈക്കൂലി കൊടുക്കാന്‍ കൂട്ടു നിന്നുവെന്ന് ഖാദറിപ്പോള്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോക്ക് മുമ്പാകെ ആണയിടുന്നു. ചന്ദന ഉടമകള്‍ക്കെതിരെ നിയമ സഭക്കകത്തും പുറത്തും ശക്തമായ നിലപാടെടുത്ത വിഎസ് പിന്നീടല്‍പ്പം അയഞ്ഞുവെന്ന നിലയില്‍ പൊതു സമൂഹത്തിന്റെ മനസ്സിലും ഈ സംശയം ഉറഞ്ഞു കൂടിയിരുന്നു.

കാസര്‍കോടിിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും അവധി
കാസര്‍കോടിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും അവധി നല്‍കി കൊണ്ട് ഡിസംബര്‍ രണ്ടിന് നടക്കാനിരുന്ന ജനസംമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. മുല്ലപെരിയാറാണ് ഏന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയുടെ മോഹങ്ങള്‍ക്ക് വിലങ്ങായി തീര്‍ന്നത്.

റക്ഷ്യയെ എയ്ഡ്‌സ് കാര്‍ന്നു തിന്നു തുടങ്ങി
ഡിസംബര്‍ 1 . വിശ്വത്തെ ബാധിച്ച എയ്ഡ്‌സിനെ അകറ്റാന്‍ ലോകം മുഴുവന്‍ മെഴുകിതിരി പ്രകാശിപ്പിച്ച് ഐക്യദാര്‍ഡ്യ പ്രതിജ്ജയെടുത്ത ദിവസമായരുന്നു അത്. ലോകജനതയില്‍ ഏയ്ഡ്‌സ് ഭീക്ഷണിപ്പെടുത്താത്ത രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍. സ്വര്‍ഗ സുന്ദരികളും, സൂര്യ തേജസ്സ് വഴിഞ്ഞൊഴുകുന്ന മേനിയഴകും സ്വന്തമാക്കിയ ലോക സുന്ദരികളുടെ നാട്. അവര്‍ക്കെന്തിന് മാറാല പിടിച്ച ഇതര രാജ്യങ്ങളിലെ ഇതരമേനികളെന്ന് കവികളും സാഹിത്യകാരന്മാരും റക്ഷ്യയെ പാടി പുകഴ്ത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്. റക്ഷ്യയിലാണ് എണ്ണത്തില്‍ കൂടുതല്‍ ഏയ്ഡ്‌സ് രോഗികളുള്ളത്. 48369 പേരെ ഒക്‌റ്റോബറില്‍ പുതുതായി കണ്ടെത്തിയെന്നും നവംബര്‍ കഴിയുന്നതോടെ അത് 62000 കവിഞ്ഞേക്കുമെന്നും കണക്ക് സൂക്ഷിക്കുന്ന റക്ഷ്യയിലെ എയ്ഡ്‌സ് റിസേര്‍ച്ച് സെന്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇര്‍കുഷ്‌ക് എന്ന ഗ്രാമത്തിനെ മാതൃകാ പഠനത്തിന് വിധേയമാക്കിയപ്പോള്‍ 100 പോരില്‍ 13 പേര്‍ക്ക് എയിഡിസുള്ളതായി കണ്ടെത്തി.

കാസര്‍കോടിനെ വധിക്കുന്നവര്‍ക്കെതിരെ ഉണരാന്‍ സമയമായി
കാസര്‍കോട് വെടിവെപ്പുണ്ടായത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മുന്‍ കാസര്‍കോട് മുന്‍ എസ്പി രാംദാസ് പോത്തന്‍ കൊലപാതകനെന്ന് സിബിഎ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.  സ്വന്തം ഗണ്‍മാന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ചാണ് എസ്പി നിറയൊഴിച്ചതെന്നാണ് എഫ്‌ഐആര്‍. കേസ് നോക്കുന്നത് സിബിഎ പ്രത്യേക കോടതിയാണ്. രണ്ടു ജീവനാണ് അന്ന് കാസര്‍കോട് പൊലിഞ്ഞത്. കാസര്‍കോടിന്റെ വര്‍ഗീയ കേന്ദ്രീകരണവും വിഭാഗിയ പ്രവര്‍ത്തനവും ഇല്ലാതാക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ ഉറക്കമുപേക്ഷിക്കാന്‍ ഈ സംഭങ്ങള്‍ പ്രയോചനപ്പെട്ടാലേ പൊലിഞ്ഞു പോയ ആത്മാക്കള്‍ക്ക് നിത്യ ശാന്തി ലഭിക്കുകയുള്ളു. കവികളും, സാഹിത്യകാരന്മാരും സംസ്‌കാരിക നായകന്മാരേയും രാഷ്ടിയക്കാരേയും കൂട്ടി ജന മനസ്സിലേക്കിറങ്ങാന്‍ സമയമതിക്രമിച്ചിരിക്കുന്നു.


മുല്ലപ്പെരിയാര്‍ കലി തുള്ളുകയാണ് 40 ലക്ഷം ജീവനു വേണ്ടി

-പ്രതിഭാ രാജന്‍


Keywords: Varthavaram, Prathibha-Rajan, Article, Mullaperiyar Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia