Bitten by dog | സൊമാറ്റോ ഡെലിവറി ജീവനക്കാരന്റെ സ്വകാര്യ ഭാഗത്ത് വളര്‍ത്തുനായ കടിച്ചു; ഉടമയെ ജയിലിലടക്കണമെന്ന് നെറ്റിസന്‍സ്; വീഡിയോ കാണാം
Sep 9, 2022, 21:34 IST
മുംബൈ: (www.kvartha.com) തെരുവ് നായ ശല്യം വിവിധയിടങ്ങളില്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വളര്‍ത്തുനായ്ക്കള്‍ വ്യക്തികളെ ആക്രമിക്കുന്ന സംഭവങ്ങളും അടുത്തിടെ കൂടിയിട്ടുണ്ട്. സമാനമായ ഒരു സംഭവത്തില്‍, സൊമാറ്റോ ഡെലിവറി ജീവനക്കാരന്റെ സ്വകാര്യ ഭാഗത്ത് നായ കടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നെറ്റിസണ്‍സ് രൂക്ഷമായാണ് ഇതിനോട് പ്രതികരിക്കുന്നത്..
സൊമാറ്റോ ജീവനക്കാരന്‍ ലിഫ്റ്റില്‍ നിന്ന് പുറത്തുകടക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ തന്റെ വളര്‍ത്തുനായയുമായി (ജര്‍മന്‍ ഷെപേര്‍ഡ്) ഒരാള്‍ ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നു, എന്നാല്‍ നായ ഡെലിവറി ജീവനക്കാരനെ കടിക്കാന്‍ ശ്രമിച്ചതിനാല്‍ വളര്‍ത്തുമൃഗ ഉടമ ഒരു പടി പിന്നോട്ട് പോകുന്നു. തുടര്‍ന്ന് നായ പ്രകോപിതനാകുന്നതും ഡെലിവെറി ബോയിയുടെ സ്വകാര്യ ഭാഗത്ത് കടിക്കുന്നതും ക്ലിപ് കാണിക്കുന്നു. വീഡിയോയുടെ അവസാനം, ഇരയുടെ സ്വകാര്യഭാഗത്ത് മുഴുവന്‍ രക്തം പുരണ്ടതായാണ് കാണുന്നത്. സംഭവത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. നവി മുംബൈയിലെ പന്‍വേലില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് റിപോര്‍ട്.
വീഡിയോ അപ്ലോഡ് ചെയ്ത ഉടന്‍ തന്നെ ഇത് ഇന്റര്‍നെറ്റില്‍ വൈറലായി. നെറ്റിസണ്‍സ് ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും നായ്ക്കളുടെ ആക്രമണത്തില്‍ രോഷം പ്രകടിപ്പിക്കുകയും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ അധികാരികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 'മറ്റുള്ളവരുടെ ജീവിതം കൊണ്ട് കളിക്കുന്ന ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുകയും അവര്‍ക്ക് കനത്ത പിഴ ചുമത്തുകയും വേണം', ഒരു ഉപയോക്താവ് എഴുതി.
< !- START disable copy paste -->

#Zomato के इस Delivery Boy को लिफ्ट से बाहर निकलते ही कुत्ते ने ‘प्राइवेट पार्ट’ पर काट लिया गया।
— Sanjay Desai (@sanjaydesai26) September 9, 2022
घटना पनवेल, नवी मुंबई की बताई जा रही है।@zomato #Mumbai #Dog pic.twitter.com/zA89nDCkWD
വീഡിയോ അപ്ലോഡ് ചെയ്ത ഉടന്‍ തന്നെ ഇത് ഇന്റര്‍നെറ്റില്‍ വൈറലായി. നെറ്റിസണ്‍സ് ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും നായ്ക്കളുടെ ആക്രമണത്തില്‍ രോഷം പ്രകടിപ്പിക്കുകയും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ അധികാരികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 'മറ്റുള്ളവരുടെ ജീവിതം കൊണ്ട് കളിക്കുന്ന ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുകയും അവര്‍ക്ക് കനത്ത പിഴ ചുമത്തുകയും വേണം', ഒരു ഉപയോക്താവ് എഴുതി.
ഈ വാർത്ത കൂടി വായിക്കൂ:
രണ്ടിടങ്ങളില്‍ ഉഗ്രബോംബ് സ്ഫോടനം; അശാന്തിയുടെ നിഴലില്‍ വീണ്ടും കണ്ണൂര്‍
രണ്ടിടങ്ങളില്‍ ഉഗ്രബോംബ് സ്ഫോടനം; അശാന്തിയുടെ നിഴലില്‍ വീണ്ടും കണ്ണൂര്‍
Keywords: Latest-News, National, Top-Headlines, Dog, Animals, Jail, Video, Social-Media, Food, Mumbai, Attack, Zomato, Zomato delivery guy gets bitten by dog on private part, Zomato delivery guy gets bitten by dog on private part, netizens say 'owners should be jailed'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.