Crash Detection Feature | ഐഫോൺ 14-ന്റെ 'ക്രാഷ് ഡിറ്റക്ഷൻ' ഫീചർ പരീക്ഷിക്കാൻ തന്റെ കാർ വാഹങ്ങളിൽ ഇടിച്ച് യൂട്യൂബർ; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com) ഈ മാസം ആദ്യമാണ് ആപിൾ പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് തുടങ്ങിയ മോഡലുകളാണ് കംപനി പുറത്തിറക്കിയത്. ഗാഡ്‌ജെറ്റ് നിരൂപകർ, ലോകമെമ്പാടുമുള്ള യൂട്യൂബർമാർ തുടങ്ങിയവർ ഐഫോണുകൾ അവലോകനം ചെയ്യുന്നു. അതിനിടെ വിചിത്രമായൊരു സംഭവത്തിൽ ഐഫോൺ 14ലെ പുതിയ 'ക്രാഷ് ഡിറ്റക്ഷൻ' ഫീചർ പരീക്ഷിക്കുന്നതിനായി ഒരു യൂട്യൂബർ വാഹനാപകടം തന്നെയുണ്ടാക്കി.
  
Crash Detection Feature | ഐഫോൺ 14-ന്റെ 'ക്രാഷ് ഡിറ്റക്ഷൻ' ഫീചർ പരീക്ഷിക്കാൻ തന്റെ കാർ വാഹങ്ങളിൽ ഇടിച്ച് യൂട്യൂബർ; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ

ഈ ഫീചർ ഗുരുതരമായ അപകടങ്ങൾ കണ്ടെത്തുകയും അതിന്റെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ SoS അലേർടുകൾ അയയ്‌ക്കുകയും ചെയ്യുന്നു, അതുവഴി അപകടം സംഭവിക്കുമ്പോൾ ഉപയോക്താവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് കംപനിയുടെ അവകാശവാദം. ഈ ഫീചർ പരീക്ഷിച്ച യൂട്യൂബർ കാർ ഒന്നല്ല, പലതവണ വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ടെക്‌റാക്‌സ് യൂട്യൂബ് ചാനൽ നടത്തുന്ന യൂട്യൂബറാണ് നായകൻ. ഇതിനായി, ചില പഴയ വാഹനങ്ങൾ പാർക് ചെയ്തിരുന്ന മൈതാനം യൂട്യൂബർ തെരഞ്ഞെടുത്തു. ശേഷം തന്റെ കാർ പഴയ വാഹനങ്ങളിൽ ഇടിച്ചു. തന്റെ കാറിന്റെ സീറ്റിന്റെ പിൻഭാഗത്ത് പുതിയ ഐഫോൺ കെട്ടിയിരിക്കുന്നത് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കാണാം. റിമോട് കൺട്രോളർ ഉപയോഗിച്ച് കാർ നിയന്ത്രിച്ച് നിർത്തിയിട്ടിരിക്കുന്ന പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങളിൽ ഇടിച്ചുവീഴ്ത്തി. ക്രാഷ് ഡിറ്റക്ഷൻ ഫീചർ ഉടൻ പ്രവർത്തിക്കുന്നില്ലെന്ന് വീഡിയോ കാണിക്കുന്നു, ഇത് യൂട്യൂബറെ അമ്പരപ്പിച്ചു. എന്നിരുന്നാലും, ഏകദേശം 10 സെകൻഡിനുശേഷം, ഫോണിൽ അപകട അറിയിപ്പ് വന്നു.

ഗുരുതരമായ വാഹനാപകടം കണ്ടെത്തുമ്പോൾ ഐഫോൺ അലേർട് പ്രദർശിപ്പിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. ഏകദേശം 20 സെകൻഡുകൾക്ക് ശേഷം, ഫോൺ സ്വയമേവ അടിയന്തര കോളുകൾ ചെയ്യാൻ തുടങ്ങുന്നു. എന്നിരുന്നാലും കോൾ റദ്ദാക്കാം. യൂട്യൂബർ ഈ ഫീചർ ഒന്നല്ല, രണ്ടുതവണ പരീക്ഷിക്കുന്നു. അപ്പോഴൊക്കെയും ഈ ഫീചർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഈ പരീക്ഷണത്തിൽ യൂട്യൂബറിന്റെ കാറിന്റെ അവസ്ഥ ദയനീയമായിരുന്നു.
 


Keywords:  New Delhi, India, News, Top-Headlines, Cash, Mobile Phone, Smart Phone, Video, Car, Accident, Alerts, Car, YouTuber Crashes Car to Test iPhone 14 Pro's Crash Detection Feature; Was It Worth It?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia