Escapes | റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്റ്റീല്‍ പൈപുമായി എതിരെ വാഹനം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ പുറത്ത്
Mar 15, 2023, 19:52 IST
പഴയങ്ങാടി: (www.kvartha.com) ചെറുകുന്നില്‍ വാഹനാപകടത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. ചെറുകുന്ന് പളളിച്ചാലില് സീബ്രാലൈന്‍ മുറിച്ച് കടക്കുന്നതിനിടെ സ്റ്റീല്‍ പൈപുമായി എതിരെ വരികയായിരുന്ന ഗുഡ്സ് ഓടോറിക്ഷ സഡന്‍ ബ്രേകിടുകയായിരുന്നു. ഇതോടെ വാഹനത്തില്‍ നിന്നും തെറിച്ചുവീണ സ്റ്റീല്‍ പൈപ് ദേഹത്ത് വീഴാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം യുവാവിന്റെ ദേഹത്ത് തട്ടിയെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെടാനായി.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. കോഴിക്കോട് സ്വദേശിയായ യുവാവാണ് സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ജോലിസംബന്ധമായ ആവശ്യത്തിന് ചെറുകുന്നിലെത്തിയതായിരുന്നു യുവാവ്. പഴയങ്ങാടി ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് ആരോപണം.
യാതൊരു സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് വാഹനത്തില്‍ സ്റ്റീല്‍ പൈപുകള്‍ കൊണ്ടു പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തൊട്ടടുത്ത കടയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് അതിവേഗം ഒഴിഞ്ഞുമാറിയതിനാലാണ് തലനാരിഴയ്ക്ക് ദുരന്തമൊഴിവായത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Accident, Escaped, Video, Viral, Road, Social-Media, Youth's miraculous escapes from road accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.