Dog's Funeral | കൊട്ടുംകുരവയുമായി ശവസംസ്‌കാര ഘോഷയാത്ര; ചത്ത വളര്‍ത്തുനായയുടെ അന്ത്യകര്‍മങ്ങള്‍ കണ്ണീരോടെ നടത്തി ഒരു കുടുംബം, വൈറലായി വീഡിയോ

 



ഭുവനേശ്വര്‍: (www.kvartha.com) ധോള്‍ അടിച്ചും ഘോഷയാത്ര നടത്തിയും ഒരു കുടുംബം കണ്ണീരോടെ വളര്‍ത്തുനായയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി. ശവസംസ്‌കാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ പരലഖെമുണ്ടിയില്‍ ഒരു കുടുംബം 17 വര്‍ഷമായി തങ്ങള്‍ക്കൊപ്പം ജീവിച്ച വളര്‍ത്തുനായ അഞ്ജലിക്ക് വീട്ടിലെ ഒരു അംഗത്തിനെന്ന പോലെയാണ് അന്ത്യകര്‍മങ്ങള്‍ നടത്തി കണ്ണീരോടെ വിട നല്‍കിയത്. 

കുടുംബാംഗങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് നടത്തുന്ന പരമ്പരാഗത ആചാരങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. വളര്‍ത്തുമൃഗത്തിന്റെ ഉടമ തുന്നു ഗൗഡ ധോള്‍ അടികളുടെ അകമ്പടിയോടെ ശവസംസ്‌കാര ഘോഷയാത്ര സംഘടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. ചെണ്ട പോലുള്ള വാദ്യോപകരണമാണ് ധോള്‍. പല ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ക്കും ശവസംസ്‌കാര ഘോഷയാത്രകള്‍ക്കും ഇത് അടിക്കാറുണ്ട്.

ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോയും എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. മരിച്ച വളര്‍ത്തുമൃഗത്തെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം. അതില്‍ അഞ്ജലിയുടെ ഫോടോയും വച്ചിട്ടുണ്ട്. മഴയെ അവഗണിച്ചും നിരവധി ആളുകള്‍ വാഹനത്തിനൊപ്പം പോകുന്നത് കാണാം. പിന്നീട്,  മൃതദേഹം ശവസംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഒരാളാണ്.

Dog's Funeral | കൊട്ടുംകുരവയുമായി ശവസംസ്‌കാര ഘോഷയാത്ര; ചത്ത വളര്‍ത്തുനായയുടെ അന്ത്യകര്‍മങ്ങള്‍ കണ്ണീരോടെ നടത്തി ഒരു കുടുംബം, വൈറലായി വീഡിയോ


വീഡിയോ സമൂഹമാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു. നായയ്ക്കും കുടുംബത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കമന്റ് വിഭാഗത്തില്‍ നിറഞ്ഞു. 'ഒരു നായയുടെ 17 വയസിന് ഏകദേശം 120 വയസുള്ള ഒരു വ്യക്തിയോളം പ്രായമുണ്ട്. നായയെയും വളര്‍ത്തുമൃഗങ്ങളുടെ രക്ഷിതാവിനെയും ദൈവം അനുഗ്രഹിക്കട്ടെ,' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരാള്‍ തന്റെ വളര്‍ത്തുനായയുടെ അഞ്ചാം ചരമവാര്‍ഷികത്തില്‍ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. കൃഷ്ണ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സുങ്കര ജ്ഞാന പ്രകാശ റാവുവും കുടുംബവും ഒമ്പത് വര്‍ഷത്തിലേറെ നായയെ പരിപാലിച്ചിരുന്നതെന്ന് എഎന്‍ഐ റിപോര്‍ട് ചെയ്തു.

Keywords:  News,National,India,Family,Video,Social-Media,Funeral,Dog,Animals,Local-News, With dhol beats and procession, Odisha family performs last rites of pet dog, Watch video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia