Tata Nexon EV Fire | ടാറ്റ നെക്‌സോൺ ഇലക്ട്രിക് വാഹനത്തിന് തീപിടിച്ചു; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; പിന്നാലെ പ്രതികരണവുമായി കംപനി

 


മുംബൈ: (www.kvartha.com) മുംബൈയിൽ ടാറ്റ നെക്‌സോൺ ഇലക്ട്രിക് വാഹനത്തിന് (Tata Nexon EV) തീപിടിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ പ്രതികരണവുമായി ടാറ്റ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളം വിവിധ കംപനികളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ടാറ്റ നെക്‌സോണും ആ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇൻഡ്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി.
                     
Tata Nexon EV Fire | ടാറ്റ നെക്‌സോൺ ഇലക്ട്രിക് വാഹനത്തിന് തീപിടിച്ചു; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; പിന്നാലെ പ്രതികരണവുമായി കംപനി

രാജ്യത്തെ ഏറ്റവും ജനപ്രിയ ഇവികളിലൊന്നായ നെക്‌സണിന് മുംബൈയിലെ വസായ് വെസ്റ്റിൽ (പഞ്ചവടി ഹോടെലിന് സമീപം) തീപിടിച്ചുവെന്നാണ് റിപോർട്. പൊലീസും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാനും ശ്രമിക്കുന്നതും ദൃശ്യമാണ്. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപോർട് ചെയ്തിട്ടില്ല. നിലവിൽ തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
അതേസമയം ഇതിനെ ഒറ്റപ്പെട്ട സംഭവമായി വിശേഷിപ്പിച്ച ടാറ്റ മോടോഴ്‌സ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. 'സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിക്കുന്ന ഒറ്റപ്പെട്ട തീപിടുത്ത സംഭവത്തിന്റെ വസ്തുതകൾ കണ്ടെത്തുന്നതിന് നിലവിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഞങ്ങളുടെ പൂർണമായ അന്വേഷണത്തിന് ശേഷം ഞങ്ങൾ വിശദമായ പ്രതികരണം പങ്കിടും. ഞങ്ങളുടെ വാഹനങ്ങളുടെയും അവരുടെ ഉപയോക്താക്കളുടെയും സുരക്ഷയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഏകദേശം നാല് വർഷത്തിനിടെ 30,000-ലധികം ഇവികൾ രാജ്യത്തുടനീളം ഒരു ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചതിന് ശേഷമുള്ള ആദ്യ സംഭവമാണിത്', ടാറ്റ പ്രസ്താവനയിൽ പറഞ്ഞു.

Keywords:  Latest-News, National, Mumbai, Top-Headlines, Video, Social-Media, Car, Fire, Car accident, Vehicles, Electronics Products, Tata Nexon EV, Watch: Tata Nexon EV catches fire in Mumbai; Tata Motors said THIS on social media row.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia