'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശബ്ദമുയരരുത്'; ചാനല്‍ ചര്‍ചയ്ക്കിടെ ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഹീറോയായി ഡോ. ജയേഷ് ലെലെ
May 25, 2021, 19:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.05.2021) 'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശബ്ദമുയരരുത്', ചാനല്‍ ചര്‍ചയ്ക്കിടെ ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഹീറോയായി ഡോ. ജയേഷ് ലെലെ.

എല്ലാറ്റിനെയും വിമര്‍ശിക്കുകയും എല്ലാവരെയും കടന്നാക്രമിക്കുകയുമൊക്കെ ചെയ്യുന്ന ബാബാ രാംദേവ് ആ ആക്രോശത്തിനുമുന്നില്‍ ശ്വാസമെടുക്കാന്‍ പോലുമാകാതെ ചൂളിപ്പോയി.
ചാനല്‍ ചര്‍ചയ്ക്കിടെ താന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയ രാംദേവിനോട് സ്വരം കടുപ്പിച്ച് തന്നെയാണ് ഡോക്ടറുടെ വാണിംഗ്. രാജ്യത്തെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെക്രടെറി ജനറല്‍ ഡോ. ജയേഷ് ലെലെ, ആജ് തക് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രാംദേവിന്റെ വായടപ്പിച്ചത്.
നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് ഓണററി സെക്രടറി ജനറലാണ് ഡോ. ജയേഷ് ലെലെ. മലാഡ് വെസ്റ്റിലെ ക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനുമാണ്. ഐ എം എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ നാഷനല്‍ സെക്രടറിയും കൂടയാണ് ഡോ ലെലെ.
അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമര്‍ശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയില്‍ ലെലെ പ്രതികരിച്ചത്. ചര്‍ച്ചയിലെ ദൃശ്യങ്ങള്‍ വൈറലായതോടെ യോഗ ഗുരുവിന് 'വായടപ്പന്‍ മറുപടി നല്‍കിയ' ലെലെയെ പ്രകീര്‍ത്തിച്ച് ട്വീറ്റുകള്‍ നിറഞ്ഞു.
കോവിഡ് 19 ഭേദമാകാന്‍ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങള്‍ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സംഘടന രാംദേവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, സംഘ്പരിവാര്‍ സഹയാത്രികനായ രാംദേവിനെ കേന്ദ്ര സര്‍കാറിന് തള്ളിപ്പറയേണ്ടിവന്നു.
പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെടുകയും ചെയ്തു.. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹര്‍ഷ് വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ പ്രസ്താവന പിന്‍വലിച്ചതായി രാംദേവ് അറിയിച്ചു. എന്നാല്‍, അലോപ്പതി ചികിത്സക്കെതിരെ ഐ എം എയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടി വി ചര്‍ച്ചയിലാണ് ഐ എം എ ഭാരവാഹിയുമായി രാംദേവ് കൊമ്പുകോര്‍ത്തത്.
കടുത്ത രീതിയില്‍ തന്നെ എതിര്‍ വാദങ്ങള്‍ക്ക് മറുപടി പറഞ്ഞ ലെലെ, തന്റെ സംസാരത്തിനിടയില്‍ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച് ചൂളിപ്പോയ രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആള്‍ദൈവത്തിന്റെ പരിവേഷമുള്ള രാംദേവിനോട് ഡോ. ലെലെ കടുത്തരീതിയില്‍ സംസാരിക്കുന്നതിനിടെ വാര്‍ത്താ അവതാരക 'പതുക്കെ' എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.
Keywords: Watch: IMA Gen Secy Dr Lele lashes out at Ramdev over latter’s unscientific claims, New Delhi, News, Health, Health and Fitness, Social Media, Video, National."Apart from emergency treatments and life-saving drugs, I can provide solution for all illnesses": @yogrishiramdev, Yoga Guru
— IndiaToday (@IndiaToday) May 24, 2021
"Why is he commenting about allopathy? Everyone is laughing at his statements": Dr. Jayesh M Lele, Secy General, IMA#NewsTrack | @anjanaomkashyap pic.twitter.com/Fx9NptAQCM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.