മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി യുവാവ്; കട്ടയ്ക്ക് കൂടെ നിന്ന് 3 കൂട്ടുകാരും; യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവും എടുത്തുകാട്ടുന്ന വിഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 17.02.2021) മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി യുവാവ്, കട്ടയ്ക്ക് കൂടെ നിന്ന് മൂന്നു കൂട്ടുകാരും. യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവും എടുത്തുകാട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

നിറയെ വെള്ളമുള്ള കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാക്കളുടെ പരിശ്രമവും ഒടുവില്‍ അത് ലക്ഷ്യം കാണുന്നതുമാണ് വിഡിയോ. മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി യുവാവ്; കട്ടയ്ക്ക് കൂടെ നിന്ന് 3 കൂട്ടുകാരും; യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവും എടുത്തുകാട്ടുന്ന വിഡിയോ വൈറല്‍

ആദ്യം യുവാക്കളില്‍ ഒരാള്‍ കിണറ്റിലേക്ക് ചാടുകയും കിണറിനു നടുവിലായിരുന്ന പാമ്പിനു നേരെ വെള്ളം തെറിപ്പിച്ച് കിണറിന്റെ ഓരത്തേക്ക് എത്തിക്കുകയും ചെയ്തു. ഈ സമയം മറ്റൊരാള്‍ കിണറിന്റെ വശത്ത് ഘടിപ്പിച്ച കമ്പിയില്‍ പിടിച്ച് കിണറ്റിലിറങ്ങി. ശേഷം പാമ്പിനെ വാലില്‍ തൂക്കിയെടുത്ത് കിണറ്റില്‍ തന്റെ തൊട്ടു മുകളിലായി നില്‍ക്കുന്നയാള്‍ക്ക് കൈമാറി. ഇയാള്‍ ഏറ്റവും മുകളിലായി കിണറിന് പുറത്ത് നില്‍ക്കുന്ന നാലാമന് പാമ്പിനെ കൈമാറുകയുമായിരുന്നു.

ഐ ആര്‍ എസുകാരനായ നവീദ് ട്രമ്പോ എന്നയാള്‍ ട്വിറ്ററിലിട്ട വിഡിയോ നിരവധി പേരാണ് കണ്ടത്.

Keywords:  Watch: Group of men rescues cobra after one of them jumped into a well to save the snake, New Delhi, News, Social Media, Video, Youth, Snake, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia