Biden falls down | ബീചിലെ സൈകിള്‍ സവാരി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന് താഴെ വീണു; വീഡിയോ കാണാം
Jun 19, 2022, 13:12 IST
ADVERTISEMENT
ഡെലവെര്‍: (www.kvartha.com) ബീചിലെ സൈകിള്‍ സവാരി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന് താഴെ വീണു. ശനിയാഴ്ച ഡെലവെയറിലെ ബീച് ഹോമിന് സമീപമുള്ള കേപ് ഹെന്ലോപന് സ്റ്റേറ്റ് പാര്കിലായിരുന്നു സംഭവം. തനിക്ക് പരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്ക് സുഖമാണ്, യുഎസ് സീക്രട് സര്‍വീസ് ഏജന്റുമാര്‍ പെട്ടെന്ന് സഹായിച്ചു. സൈകിളിന്റെ പെഡലിനിടയില് എന്റെ കാല് കുടിങ്ങിപ്പോയി', അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബൈഡനും പ്രഥമ വനിത ജില് ബൈഡനും പ്രഭാത സവാരി പൂര്‍ത്തിയാക്കിയപ്പോള്‍, അവിടെ നില്ക്കുന്ന ആളുകളെ കണ്ട് അദ്ദേഹം സൈകിള്‍ സവാരി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്ന ബൈഡന് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വലതുവശത്തേക്ക് വീണു.
ആരെങ്കിലും സഹായിക്കാനെത്തും മുമ്പ് പുറകിലേക്ക് ഉരുളുകയായിരുന്നു. അദ്ദേഹം പെട്ടെന്ന് എണീക്കുകയും തടിച്ചുകൂടിയ ആളുകളുമായി കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. ബൈഡനും ഭാര്യയും റെഹോബോത് ബീചിലെ വീട്ടില്‍ നീണ്ട വാരാന്ത്യം ചെലവഴിക്കുകയാണ്. വെള്ളിയാഴ്ച ഇരുവരും 45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.

BBC CNN
— Levi (@Levi_godman) June 18, 2022
Breaking News! Putin sabotaged Biden‘s Bike to make him fall! pic.twitter.com/lmqqjetGc7
Keywords: Watch: Biden falls down while getting off bike after beach ride, International, America, News, Top-Headlines, Video, President, Cycle, Beach, Media.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.