വിവാഹവേദിയില്‍ സിന്ദൂരം അണിയിക്കാനായി വധുവിനടുത്തെത്തിയ വരന്‍ മുഖം കണ്ടതോടെ തലപ്പാവ് വലിച്ചെറിഞ്ഞ് ഇറങ്ങിയോടി; യുവതി ബോധരഹിതയായി; വൈറലായി വിഡിയോ

 


മുംബൈ: (www.kvartha.com 20.07.2021) വധുവിന്റെ മുഖം കണ്ടതോടെ വരന്‍ വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയോടിയെന്ന തരത്തിലുള്ള ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഡിയോ പുറത്തുവന്നത്. നിരഞ്ജന്‍ മോഹപാത്ര എന്നയാളാണ് വിവാഹ വേദിയെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമെടുത്ത വിഡിയോ ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്.

വിവാഹവേദിയില്‍ സിന്ദൂരം അണിയിക്കാനായി വധുവിനടുത്തെത്തിയ വരന്‍ മുഖം കണ്ടതോടെ തലപ്പാവ് വലിച്ചെറിഞ്ഞ് ഇറങ്ങിയോടി; യുവതി ബോധരഹിതയായി; വൈറലായി വിഡിയോ

എന്നാല്‍ വിവാഹ വേദിയിലടക്കം എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ പറയുന്നില്ല. നിരവധിയാളുകള്‍ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയും ഇത് എവിടെയാണ് സംഭവിച്ചതെന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

വധുവിനെ സിന്ദൂരം അണിയിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് പ്രചരിക്കുന്ന വിഡിയോ. വധു കുടുംബാംഗങ്ങള്‍കൊപ്പം ഇരിക്കുകയാണ്. ഇതിനിടെ രണ്ട് സ്ത്രീകള്‍കൊപ്പം എത്തിയ വരന്‍ സിന്ദൂരം അണിയിക്കുന്നതിനിടെ വധു ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴുന്നു. ഇതിനിടെ വധുവിന്റെ മുഖത്തേക്ക് നോക്കുന്ന വരന്‍ എന്തോ കണ്ട് ഭയന്നത് പോലെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നു. വധുവിന്റെ അടുത്തുണ്ടായിരുന്ന സ്ത്രീകള്‍ യുവാവിനെ കൈപിടിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും വിവാഹ ചടങ്ങിന് ധരിക്കുന്ന തലപ്പാവ് വലിച്ചെറിഞ്ഞ് വരന്‍ ഇറങ്ങിയോടുകയാണ്.

അതേസമയം വിവാഹ വിഡിയോ ഒഡീഷയില്‍ നിന്നുള്ളതാണെന്ന് ഒരു വിഭാഗം പേര്‍ വാദിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിവാഹ ചടങ്ങിന്റെ രീതികള്‍ ചൂണ്ടിക്കാട്ടിയാണ് വിഡിയോ ഒഡീഷയില്‍ നിന്നുള്ളതാണെന്ന വാദം ഉയര്‍ന്നത്. ഏകദേശം പന്ത്രണ്ടായിരത്തോളം പേര്‍ വിഡിയോ പങ്കിടുകയും നിരവധി പേര്‍ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. എന്നാല്‍ വേദിയില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല, വധുവിന് എന്ത് സംഭവിച്ചുവെന്നും പറയുന്നില്ല.

അതേസമയം പ്രചരിക്കുന്നത് ഷോര്‍ട് ഫിലിം ആണെന്ന ആരോപണവും ഉയരുന്നുണ്ട്. ആല്‍ബത്തിന്റെ ഭാഗമായുള്ള ചിത്രീകരണം ആണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വിഡിയോ പങ്കുവച്ച നിരഞ്ജന്‍ മോഹപാത്രയും വിവരങ്ങള്‍ പങ്കുവയ്ക്കാത്ത സാഹചര്യത്തില്‍ ട്രോള്‍ വിഡിയോ ആണെന്ന വാദം ശക്തമാണ്.

 

Keywords:  Viral Video: Scared Groom Runs Away After Bride Falls Unconscious During Sindoor Ceremony | Watch, Mumbai, News, Video, Social Media, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia