Falls out of car | തിരക്കേറിയ ജംഗ്ഷനില്‍ കാറിന്റെ വിന്‍ഡോയിലൂടെ കൊച്ചു പെണ്‍കുട്ടി റോഡിലേക്ക് വീണു; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ

 


ബിജീംഗ്: (www.kvartha.com) ചൈനയിലെ തിരക്കേറിയ ജംഗ്ഷനില്‍ കാറിന്റെ വിന്‍ഡോയിലൂടെ റോഡിലേക്ക് കൊച്ചുപെണ്‍കുട്ടി വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ നിങ്‌ബോയില്‍ നിന്നാണ് സംഭവം റിപോര്‍ട് ചെയ്തത്.
  

വീഡിയോയില്‍, തിരക്കേറിയ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിൽ നിന്ന് പെണ്‍കുട്ടി റോഡിലേക്ക് വീഴുന്നതും വാഹനം മുന്നോട്ട് പോകുന്നതും കാണാം. അത് കണ്ട് മറ്റ് വാഹനയാത്രക്കാര്‍ ഓടിയെത്തി കുട്ടിയെ എടുത്തു. കുട്ടിയെ സഹായിക്കാനായി ഓടുന്നതിനിടെ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയിലുണ്ട്.

  
Falls out of car | തിരക്കേറിയ ജംഗ്ഷനില്‍ കാറിന്റെ വിന്‍ഡോയിലൂടെ കൊച്ചു പെണ്‍കുട്ടി റോഡിലേക്ക് വീണു; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ



ഒരാള്‍ പെണ്‍കുട്ടിയെ എടുത്ത് റോഡരികില്‍ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതോടെ വീഡിയോ അവസാനിക്കുന്നു. വണ്ടി ഓടിക്കൊണ്ടിരുന്ന സമയത്താണ് കുട്ടി വീണതെങ്കില്‍ ഒരു പക്ഷെ, ആ വാഹനത്തിന്റെ തന്നെ അടിയില്‍ പെടുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു.


Keywords:  Beijing, China, News, Top-Headlines, Video, Viral, Vehicles, Car, Traffic, Road, Viral video: Little girl falls out of car window at busy junction in China, rescued by other drivers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia