Crazy Fight | ക്ലാസ് മുറിയില്‍ 2 പെണ്‍കുട്ടികള്‍ തമ്മില്‍ ഉഗ്രന്‍ പോര്; പരസ്പരം തല്ലുകയും മുടി വലിക്കുകയും ചെയ്യുന്നു; ഇത് കണ്ട് ചിരിയോടെ നോക്കിനിന്ന് ആണ്‍കുട്ടികള്‍; വീഡിയോ വൈറല്‍
                                                 Aug 5, 2022, 17:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com) ഒരു ക്ലാസ് മുറിയെ കുറിച്ച് സങ്കല്പിക്കുമ്പോള്, അറിവും വിവേകവും നല്കുന്ന ഒരു സ്ഥലമാണ് നമ്മുടെ മനസിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. 
 
 രണ്ടു പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ച് ക്ലാസ് മുറി ഒരു യുദ്ധക്കളമായി മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും തമ്മില്‍ അടിയും വാക്ക് തര്‍ക്കവും തലമുടി പിടിച്ചു വലിക്കുകയും മറ്റും ചെയ്യുന്നുണ്ട്. വഴക്ക് മോശമാകുന്നത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ടീചര്‍ ക്ലാസ്സില്‍ എത്തിയിട്ടും രണ്ടുപേരും പരസ്പരം അടി തുടര്‍ന്നു.
അതിനിടയില്‍ ക്ലാസിലെ ആണ്‍കുട്ടികള്‍ ഈ പോരൊക്കെ കണ്ട് നന്നായി ആസ്വദിക്കുന്ന കാഴ്ചയും കാണാം. അവരില്‍ ഒരാള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. bhutni_ke_memes എന്ന പേജിലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
Keywords: Viral Video: Crazy Fight Breaks Between 2 Girls Inside Classroom As They Beat & Pull Each Other’s Hair | Watch, New Delhi, News, Social Media, School, Girl students, Attack, Video, National.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
