SWISS-TOWER 24/07/2023

Protest | ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയിൽ അക്രമാസക്തമായ പ്രതിഷേധം; തൊഴിലാളികൾ പ്രക്ഷോഭത്തിൽ; വീഡിയോകൾ വൈറൽ

 


ADVERTISEMENT

ബീജിംഗ്: (www.kvartha.com) ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ വൻ പ്രതിഷേധം. സെൻട്രൽ ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റിലാണ് പ്രതിഷേധങ്ങൾ നടന്നത്. കോവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഒറ്റരാത്രികൊണ്ട് ആരംഭിച്ച പ്രതിഷേധം, വേതനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും നിയന്ത്രണങ്ങൾക്കും എതിരെയാണെന്ന് റിപ്പോർട്ട്.               

Aster mims 04/11/2022

Protest | ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയിൽ അക്രമാസക്തമായ പ്രതിഷേധം; തൊഴിലാളികൾ പ്രക്ഷോഭത്തിൽ; വീഡിയോകൾ വൈറൽ

ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫാക്ടറി സുരക്ഷാ ജീവനക്കാരുമായി നൂറുകണക്കിന് തൊഴിലാളികൾ ഏറ്റുമുട്ടിയെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായി പറയുന്നു. കോവിഡ് മൂലമുള്ള കർശന നിയന്ത്രണങ്ങളും വേതന തർക്കവും കാരണം ഒരു മാസത്തോളമായി ഫാക്ടറിയിൽ തൊഴിലാളികൾ പ്രക്ഷോഭം നടത്തുന്നതായി വാർത്തകളുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ തൊഴിലാളികൾ റോഡിലൂടെ പ്രകടനം നടത്തുന്നത് കാണാം. നിലത്ത് കിടക്കുന്ന ഒരു തൊഴിലാളിയെ സുരക്ഷാ ജീവനക്കാർ വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ലോക് ഡൗൺ ആരംഭിച്ചത് മുതൽ തൊഴിലാളികൾക്കിടയിൽ അതൃപ്തി വർധിച്ചുവരികയാണ്. ഐഫോൺ സിറ്റിയിലെ 20,00,00-ത്തിലധികം തൊഴിലാളികളിൽ പലരും ഒറ്റപ്പെട്ടു. ഭക്ഷണവും മരുന്നും കിട്ടാതെ ബുദ്ധിമുട്ടുന്നതായും വിവരമുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോക്‌സ്‌കോൺ വിസമ്മതിച്ചു.

Keywords: Video: Violent protests at world's largest iPhone factory in China, International, Beijing, News, Top-Headlines, Latest-News, China,Video, COVID19, Social-Media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia