Students clash | കോളജ് വിദ്യാർഥികൾ തെരുവിൽ ഏറ്റുമുട്ടി; കാർ കുതിച്ചെത്തി 2 പേരെ ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറൽ

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com) ഗാസിയാബാദിൽ സംഘർഷത്തിനിടെ രണ്ട് യുവാക്കളെ കാർ ഇടിപ്പിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അവർ എഴുന്നേറ്റുനിന്നതോടെ വീണ്ടും കാറിടിക്കാൻ ശ്രമമുണ്ടായി. മസൂരി മേഖലയിലാണ് സംഭവം നടന്നത്. നിരവധി കോളജ് വിദ്യാർഥികൾ റോഡിൽ കൂട്ടം കൂടി നിൽക്കുന്നത് വീഡിയോയിൽ കാണാം.
                 
Students clash | കോളജ് വിദ്യാർഥികൾ തെരുവിൽ ഏറ്റുമുട്ടി; കാർ കുതിച്ചെത്തി 2 പേരെ ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറൽ



അതിനിടയിൽ ആൾക്കൂട്ടത്തിലേക്ക് ഒരു കാർ അതിവേഗം വരുന്നത് കണ്ട് കൂടിനിന്നവർ ഓടാൻ തുടങ്ങി, എന്നാൽ വാഹനം രണ്ടുപേരെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. എന്നിരുന്നാലും, അതുകൊണ്ടൊന്നും തർക്കം തീർന്നില്ല. കാർ ഇടിച്ച വിദ്യാർഥികളിൽ ഒരാൾ എഴുന്നേറ്റപ്പോൾ മറ്റൊരാൾ അടിക്കുന്നതും കാണാം. നിമിഷങ്ങൾക്കകം പൊലീസുകാരനെ കണ്ടതോടെ വിദ്യാർഥികൾ പിരിഞ്ഞുപോയി.

'മസൂരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചില കോളജ് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടായി, ചിലരെ ഒരു കാർ ഇടിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. അവരെ ചോദ്യം ചെയ്തുവരുന്നു', പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വീഡിയോയിൽ കാണുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  New Delhi,India,News,Top-Headlines,Social-Media,Video,Police,Students, Car,Youth,viral,Video: Speeding Car Rams Brawling Men In UP. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia