Vande Bharat | വന്ദേ ഭാരതിനും സാധാരണ ട്രെയിനിന്റെ അവസ്ഥയോ! വീഡിയോ പുറത്ത്


ലക്നൗ: (KVARTHA) തിങ്ങിനിറഞ്ഞ ഇന്ത്യൻ ട്രെയിനുകൾ പരിചിതമായ കാഴ്ചയാണ്, എന്നാൽ 'പ്രീമിയം ട്രെയിൻ' എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിനും ഇതേ അവസ്ഥ സംഭവിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? അതെ, ടിക്കറ്റില്ലാത്ത യാത്രക്കാർ ഈ ആഡംബര ട്രെയിനിൽ നുഴഞ്ഞുകയറി! ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലക്നൗ ജംഗ്ഷനും ഡെറാഡൂണിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോർട്ട്.
സ്ഥിരീകരിക്കാത്ത ടിക്കറ്റില്ലാതെ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് നിരോധനമുണ്ടെങ്കിലും ഇവിടെ ട്രെയിനിൻ്റെ കോച്ചിലേക്ക് ഒരു ജനക്കൂട്ടം ഇടിച്ചുകയറിയത് വീഡിയോയിൽ കാണാം. 'പ്രീമിയം' വന്ദേ ഭാരതും മറ്റ് ട്രെയിനുകളുടെ അതേ അവസ്ഥയാണ് ഇപ്പോൾ നേരിടുന്നതെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് നെറ്റിസൻസ് പരിഹസിച്ചു.
Now Premium Vande Bharat is also facing the same fate as other trains.
— Gems of Engineering (@gemsofbabus_) June 9, 2024
We do not need a puppet Railway Minister, we need a new Railways which is at least accountable. pic.twitter.com/1V5NwiavQI
ട്രെയിനിൽ കൂടുതൽ യാത്രക്കാർ കയറിയതും വണ്ടിയുടെ ഇടവഴികളിൽ കടന്നുപോകാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യവുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള കമൻ്റുകളാണ് വരുന്നത്. 'ഇത് പാവപ്പെട്ടവർക്കുള്ള ട്രെയിനല്ല, ഈ ട്രെയിൻ പണക്കാർക്കുള്ളതാണ്', എന്നായിരുന്നു ഒരു കമന്റ്. 'രാജ്യത്ത് പണക്കാർക്കായി നിരവധി ട്രെയിനുകൾ ഓടിക്കുന്നു, പാവപ്പെട്ടവർക്കായി എത്ര ട്രെയിനുകൾ ഓടിക്കുന്നുണ്ട്?', എന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റുകളും നിരവധിയുണ്ട്.