SWISS-TOWER 24/07/2023

Elon Musk | ബാത്റൂം സിങ്കുമായി എലോൺ മസ്‌ക് ട്വിറ്റർ ആസ്ഥാനത്ത്; വീഡിയോ അതിവേഗം വൈറൽ; ബയോ 'ചീഫ് ട്വീറ്റ്' എന്നാക്കി മാറ്റി; നാടകീയ സംഭവങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ടെസ്‌ല സിഇഒയുടെ കൈകളിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാൻ ഫ്രാന്സിസ്കോ: (www.kvartha.com) ടെസ്‌ല സിഇഒയും കോടീശ്വരനുമായ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കലിന് മുന്നോടിയായി ട്വിറ്ററിലെ ബയോ 'ചീഫ് ട്വീറ്റ്' (Chief Twit) എന്നാക്കി മാറ്റി. അദ്ദേഹം ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാനവും സന്ദർശിച്ചു. 44 ബില്യൺ ഡോളറിന്റെ കരാർ ഇടപാടുകൾ തീർക്കുന്നതിന് കോടതി ഉത്തരവിട്ട സമയപരിധിക്ക് മുന്നോടിയായി താൻ ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനം സന്ദർശിച്ചതായി മസ്‌ക് പറഞ്ഞു. ഇതോടൊപ്പം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.
  
Elon Musk | ബാത്റൂം സിങ്കുമായി എലോൺ മസ്‌ക് ട്വിറ്റർ ആസ്ഥാനത്ത്; വീഡിയോ അതിവേഗം വൈറൽ; ബയോ 'ചീഫ് ട്വീറ്റ്' എന്നാക്കി മാറ്റി; നാടകീയ സംഭവങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ടെസ്‌ല സിഇഒയുടെ കൈകളിലേക്ക്

വീഡിയോയിൽ, എലോൺ മസ്‌ക് കൈയിൽ ബാത്റൂം സിങ്ക് പിടിച്ച് ട്വിറ്റർ ആസ്ഥാനത്ത് പുഞ്ചിരിയോടെ കറങ്ങി നടക്കുന്നത് കാണാം. ട്വീറ്റിലൂടെ ട്വിറ്റർ ജീവനക്കാരെ പ്രശംസിച്ച മസ്‌ക്, ചില രസകരമായ ജീവനക്കാരെ അവിടെ കണ്ടുമുട്ടിയതായി പറഞ്ഞു. നേരത്തെ, ട്വിറ്ററിന്റെ ചീഫ് മാർകറ്റിംഗ് ഓഫീസർ ലെസ്ലി ബെർലാൻഡ്, ജീവനക്കാരോട് ഇമെയിൽ വഴി സാൻ ഫ്രാൻസിസ്കോ ഓഫീസ് സന്ദർശിക്കാൻ മസ്‌ക് പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു.

എലോൺ മസ്‌കിന്റെയും ട്വിറ്ററിന്റെയും നിയമയുദ്ധത്തിന് വിരാമമിട്ട് ട്വിറ്റർ ഏറ്റെടുക്കുന്നതിന്റെ കരാർ പൂർത്തിയാക്കാൻ കോടതി ഒക്ടോബർ 28-ന് വൈകുന്നേരം അഞ്ച് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ട്വിറ്റർ വാങ്ങാൻ ടെസ്‌ലയും സ്‌പേസ് എക്‌സ് കംപനി ഉടമ എലോൺ മസ്‌കും വീണ്ടും സജീവമായി. ബ്ലൂംബെർഗ് റിപോർട് അനുസരിച്ച്, ഒരു ഷെയറിന് 54.20 ഡോളറെന്ന യഥാർഥ വിലയ്ക്ക് ട്വിറ്റർ വാങ്ങാനാണ് മസ്കിന്റെ തീരുമാനം.
Keywords: USA, America, News, Twitter, Video, Viral, Social-Media, VIDEO: Elon Musk enters Twitter HQ carrying a bathroom sink.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia