SWISS-TOWER 24/07/2023

ഇതിനേക്കാള്‍ നല്ലത് അമ്മ കൈവിട്ട് പോകുന്നതായിരുന്നു; ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ചികില്‍സയ്ക്ക് പണം ചോദിച്ച വര്‍ഷയ്ക്ക് ഫോണ്‍കോള്‍ ഭീഷണി; പൊട്ടിക്കരഞ്ഞ് വീഡിയോ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.07.2020) അമ്മയുടെ ചികിത്സ്‌ക്ക് പണം ചോദിച്ച് രംഗത്തെത്തിയ വര്‍ഷയെ മലയാളികള്‍ വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തോളം രൂപയാണ് ചികിത്സക്കുള്ള സഹായമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പണം ചോദിച്ച് ഒരുപാട് ഫോണ്‍കോള്‍ ഭീഷണി വരുന്നെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് വര്‍ഷ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിലിട്ട വീഡിയോയിലാണ് വര്‍ഷ ഇക്കാര്യം പറയുന്നത്. തനിക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞ് പലരും ഫോണ്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വിഡിയോ ചെയ്തിരിക്കുന്നത്.

ഇതിനേക്കാള്‍ നല്ലത് അമ്മ കൈവിട്ട് പോകുന്നതായിരുന്നു; ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ചികില്‍സയ്ക്ക് പണം ചോദിച്ച വര്‍ഷയ്ക്ക് ഫോണ്‍കോള്‍ ഭീഷണി; പൊട്ടിക്കരഞ്ഞ് വീഡിയോ

തനിക്ക് ലഭിച്ചതില്‍ ബാക്കിയുള്ള പണം താന്‍ മറ്റുള്ളവരുടെ ചികിത്സയ്ക്ക് നല്‍കും. എന്നാല്‍ തന്റെ അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അമ്മയുടെ ചികിത്സയ്ക്കും മരുന്നിനും ഇനിയും പണത്തിന്റെ ആവശ്യമുണ്ടെന്നും എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ തന്റെ കൈയ്യിലുള്ള പണം മുഴുവന്‍ അവര്‍ക്ക് നല്‍കാമെന്നും വര്‍ഷ പറയുന്നു.

അമൃതാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് ചികില്‍സയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച സഹായ ധനത്തില്‍ നിന്നും വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നെന്നും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ കുട്ടിയുടെ അമ്മയുടെ നമ്പര്‍ തരാമെന്നും വര്‍ഷ പറയുന്നു.

Please help me ..share it maximum 😭
Posted by Varsha Zirwa on  Monday, July 13, 2020

Keywords:  Kerala, News, Hospital, Treatment, Mother, Daughter, Child, Video, Kochi, Cash, Help, Patient, Varsha Faces many phonecall threats- Video.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia