Principal thrashes teacher | 'വൈകി വന്ന അധ്യാപികയെ ഷൂ ഊരി അക്രമിച്ച് പ്രിന്‍സിപല്‍'; അധ്യാപികയും കണക്കിന് കൊടുത്തു; വീഡിയോ വൈറൽ

 


ലക്‌നൗ: (www.kvartha.com) വൈകി വന്ന അധ്യാപികയെ പ്രിന്‍സിപല്‍ ഷൂ ഊരി അക്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ സര്‍കാര്‍ സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രധാന അധ്യാപകന്‍ അധ്യാപികയെ അടിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഞെട്ടിത്തരിച്ച് നില്‍ക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. പ്രിന്‍സിപലിനെ ആരോ പിടിച്ചുമാറ്റുന്നതും അതിനിടെ അധ്യാപിക അദ്ദേഹത്തെ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഖേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ്ഗു ഖേര സ്‌കൂളിലാണ് സംഭവം.
  
Principal thrashes teacher | 'വൈകി വന്ന അധ്യാപികയെ ഷൂ ഊരി അക്രമിച്ച് പ്രിന്‍സിപല്‍'; അധ്യാപികയും കണക്കിന് കൊടുത്തു; വീഡിയോ വൈറൽ

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രിന്‍സിപലിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) ലക്ഷ്മികാന്ത് പാണ്ഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. സ്‌കൂളില്‍ 10 മിനിറ്റ് വൈകി വന്നതിനാണ് പ്രിന്‍സിപല്‍ അജിത് വര്‍മ വനിതാ അധ്യാപികയെ മര്‍ദിച്ചതെന്ന് 'പ്രഭ സാക്ഷി' റിപോർട് ചെയ്തു.

അതേസമയം വനിതാ അധ്യാപിക ഖേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ പ്രിന്‍സിപല്‍ തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് അധ്യാപിക ആരോപിച്ചു. അധ്യാപികമാരുടെ ഹാജര്‍ ബുകില്‍ ക്രോസ് മാര്‍ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അധ്യാപികയും പ്രിന്‍സിപലും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ വനിതാ അധ്യാപിക ആദ്യം കൈ ഉയര്‍ത്തി അക്രമിക്കാൻ ശ്രമിച്ചെന്ന് പ്രിന്‍സിപല്‍ ആരോപിച്ചു.
Keywords: Lucknow, Uttar Pradesh, News, Top-Headlines, Teacher, Principal, Shoe, Latest-News, Job, Video, Viral, Attack, School, Social-Media, Police-station, UP: Govt school principal thrashes female teacher with shoes for coming late in Lakhimpur Kheri; video goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia