Train arrives early | റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ 20 മിനിറ്റ് നേരത്തെ എത്തി; 'ഗർബ' നൃത്തവുമായി ആഘോഷിച്ച് യാത്രക്കാർ; വീഡിയോ വൈറൽ
May 26, 2022, 18:36 IST
രത്‌ലം: (www.kvartha.com) ഇൻഡ്യൻ ട്രെയിനുകൾ വൈകി ഓടുന്നതിന് കുപ്രസിദ്ധമാണ്. എന്നാൽ നേരത്തെ എത്തിയാലോ?. അത്തരമൊരു സാഹചര്യത്തിൽ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ച് ഒരുകൂട്ടം യാത്രക്കാർ 'ഗർബ നൃത്തം' ചവിട്ടിയപ്പോൾ അതൊരു വേറിട്ട അനുഭവമായി. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ രത്‌ലം റെയിൽവേ സ്റ്റേഷനിലാണ് കൂട്ട നൃത്തം അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. ഗുജറാതിലെ ഒരു പ്രധാന നൃത്ത രൂപമാണ് ഗർബ.
ബാന്ദ്ര-ഹരിദ്വാർ എക്‌സ്‌പ്രസിലെ യാത്രക്കാരാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രെയിൻ എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയത്തേക്കാൾ 20 മിനിറ്റ് മുമ്പ് രാത്രി 10:15 ന് രത്‌ലം സ്റ്റേഷനിൽ എത്തി. ഇതോടെ ഒരു കൂട്ടം യാത്രക്കാർ ഗർബ നൃത്തം ചെയ്യുന്നത് ട്വിറ്ററിൽ ഒരു മാധ്യമപ്രവർത്തകൻ പങ്കിട്ട വീഡിയോ കാണിക്കുന്നു.
ട്രെയിൻ നേരത്തെ എത്തിയതിനാലും രത്‌ലാമിൽ 10 മിനിറ്റ് സ്റ്റോപുള്ളതിനാലും വിരസത ഇല്ലാതാക്കുക എന്നതായിരുന്നു അപ്രതീക്ഷിത നൃത്തത്തിന്റെ മറ്റൊരു കാരണം. താമസിയാതെ സ്‌റ്റേഷനിലെ മറ്റ് ആളുകളും ഹിറ്റ് പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തു. ചില ഗുജറാതി യാത്രക്കാരായിരുന്നു ഇതിനുപിന്നിൽ. സംഭവം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Keywords: India, Madhya pradesh, News, Top-Headlines, Dance, Railway, Indian Railway, Train, Video, Viral, Twitter, Minister, Train arrives 20 minutes early at Ratlam station, passengers celebrate with Garba - Watch Viral Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.