മുന്ന് മാസം, 20 റെകോർഡുകൾ; നഞ്ചകൂ കറക്കി നേട്ടങ്ങള്‍ സ്വന്തമാക്കി ആരൂജ് അത്ഭുതപ്പെടുത്തുന്നു
Feb 13, 2022, 12:33 IST
തിരുവനന്തപുരം: (www.kvartha.com 13.02.2022) മൂന്ന് മാസത്തിനുള്ളില്‍ കേരള ബുക് ഓഫ് റെകോർഡ് അടക്കം 20 അംഗീകാരങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം കോട്ടൂര്‍ സ്വദേശിയും കുങ് ഫു ആയോധന കലയുടെ സീനിയര്‍ ഇന്‍സ്ട്രക്ടറുമായ കെ ആരൂജ്. ഇതിനോടുള്ള അഭിനിവേശം കൊണ്ട് ചെറുപ്പത്തിലേ അങ്കത്തട്ടിലിറങ്ങിയതാണ് ഇദ്ദേഹം. കുങ് ഫു ആന്‍ഡ് യോഗ ഫെഡറേഷന് കേരളയുടെ കീഴിലാണ് അഭ്യസിച്ചത്. ഷാവോലിന്‍ കുങ് ഫുവില്‍ സെകന്‍ഡ് ഡാന്‍ ബ്ലാക് ബെല്‍റ്റും നേടി. കഴിഞ്ഞ പത്ത് വര്‍ഷമായി തന്റെ കഴിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്യുന്നു. ആയൂര്‍ ബിനുകുമാറിന്റെ കീഴിലാണ് അഭ്യാസമുറകള്‍ പഠിച്ച് തുടങ്ങിയത്.
കുങ് ഫു ആയുധമായ നഞ്ചകൂ റിസ്റ്റ് റോളിൽ, കൈവിട്ടു കറക്കുന്ന പ്രകടനത്തിലാണ് 20 അംഗീകാരങ്ങൾ ഇദ്ദേഹം വാരിക്കൂട്ടിയത്. കേരള ബുക്, ഇൻഡ്യ ബുക്, ഏഷ്യ ബുക്, ഇന്റര്‍നാഷനല്‍ ബുക്, കലാം വേള്‍ഡ്, നോബല്‍ വേള്‍ഡ്, ബ്രാവോ ഇന്റര്‍നാഷനല്‍ ബുക്, എസ്ക്ലസീവ് വേള്‍ഡ്, കിംഗ് വേള്‍ഡ്, അസിസ്റ്റ് വേള്‍ഡ്, ഓ മൈ ഗോഡ് ബുക്, ട്രിയംഫ് വേള്‍ഡ്, ഹൈ റേഞ്ച് ബുക്, ഹോപ് ഇന്റര്‍നാഷനല്‍, മാജിക് ബുക്, ഹോപ് ഇന്റര്‍നാഷനല്‍ വേള്‍ഡ് നമ്പര്‍ (രണ്ട്) റെകോർഡുകളും, ബെസ്റ്റ് അചീവേഴ്സ് 2022 , ഹൈ റേഞ്ച് ബെസ്റ്റ് മാര്‍ഷ്യല്‍ ആര്‍ട്സ് എസ്പെര്റ്റ് നാഷനല്‍ 2022, ഗാന്ധി മണ്ടേല ഇന്റര്‍നാഷനല്‍ 2022, ഭാരത് ഭൂഷണ് 2022 അവാർഡുകളുമാണ് ആരൂജ് കരസ്ഥമാക്കിയത്.
തുടർചയായി 15 മിനിറ്റ് കൈവിട്ട് നഞ്ചകൂ കറക്കിയതിനാണ് ഈ നേട്ടങ്ങള്‍ തേടിയെത്തിയത്. സെൽഫ് ഡിഫെന്‍സ് ബൈ എന്ന പേരിൽ യൂട്യൂബ് ചാനലിലൂടെ ആരൂജ് കുങ് ഫു ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. കുട്ടന് - ഉഷാകുമാരി ദമ്പതികളുടെ മകനാണ്. സംഗീതയാണ് ഭാര്യ.

Keywords: News, Kerala, Thiruvananthapuram, Record, Video, KR Arooj, Kung Fu, Three months, 20 records, KR Arooj a Kung Fu Senior Instructor give surprises.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.