Booked | പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന വ്യാജ പ്രചാരണം; മേയറുടെ പരാതിയില്‍ പൊലീസ് കേസ്; വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം
Mar 11, 2023, 13:04 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പൊങ്കാലയിടാന്‍ എത്തിച്ച ഇഷ്ടിക മോഷ്ടിച്ചെന്ന തരത്തില്‍ വന്ന വ്യാജ പ്രചാരണത്തില്‍ നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷന് പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകള്‍ വ്യക്തികള്‍ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലീസ് വ്യക്തമാക്കി.
ഓടോ റിക്ഷയില്‍ ഇഷ്ടിക കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു റസിഡന്റ്സ് അസോസിയേഷന് കരാറുകാരില്‍ നിന്ന് വാങ്ങിയ ഇഷ്ടികകള്‍ തിരിച്ചെടുത്ത് കൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
നഗരസഭയുടെ പരാതിയെതുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വീഡിയോയിലെ ഓടോ റിക്ഷയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിലെടുത്തു. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ച് ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാന്‍ ശ്രമിച്ചത്.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Trending, Complaint, Case, Police, Video, Social-Media, Thiruvananthapuram: Police case on Pongala briks theft fake Propaganda
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

