Booked | പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന വ്യാജ പ്രചാരണം; മേയറുടെ പരാതിയില്‍ പൊലീസ് കേസ്; വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

 



തിരുവനന്തപുരം: (www.kvartha.com) പൊങ്കാലയിടാന്‍ എത്തിച്ച ഇഷ്ടിക മോഷ്ടിച്ചെന്ന തരത്തില്‍ വന്ന വ്യാജ പ്രചാരണത്തില്‍ നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകള്‍ വ്യക്തികള്‍ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലീസ് വ്യക്തമാക്കി. 

ഓടോ റിക്ഷയില്‍ ഇഷ്ടിക കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു റസിഡന്റ്‌സ് അസോസിയേഷന്‍ കരാറുകാരില്‍ നിന്ന് വാങ്ങിയ ഇഷ്ടികകള്‍ തിരിച്ചെടുത്ത് കൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Booked | പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന വ്യാജ പ്രചാരണം; മേയറുടെ പരാതിയില്‍ പൊലീസ് കേസ്; വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം


നഗരസഭയുടെ പരാതിയെതുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വീഡിയോയിലെ ഓടോ റിക്ഷയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിലെടുത്തു. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. 

ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ച് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാന്‍ ശ്രമിച്ചത്.

Keywords:  News, Kerala, State, Thiruvananthapuram, Top-Headlines, Trending, Complaint, Case, Police, Video, Social-Media, Thiruvananthapuram: Police case on Pongala briks theft fake Propaganda 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia