തിരുവനന്തപുരം: (www.kvartha.com 08.09.2021) ഇനി കേരളം കാണാനിരിക്കുന്നത് പുതിയ കളികൾ. അടവുകൾ പലതും പയറ്റാൻ അറിയുന്നവർ അമരത്തിരിക്കുമ്പോൾ മൂർച്ച കൂടും. കോൺഗ്രസ് അടിമുടി മാറുകയാണ്. പാർട്ടിയെയും മുഴുവനായും കയ്യിലെടുത്ത് തുടർ ഭരണത്തിന്റെ ശോഭയുമായെത്തിയ ഇടതിനെ വീഴ്ത്താനുള്ള സർവ സന്നാഹങ്ങളുമായി ഗോദയിൽ ഇറങ്ങിയിരിക്കുകയാണ് സതീശനും സുധാകരനും അടങ്ങിയ ടു എസ് നേതൃത്വം.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയങ്ങൾക്ക് പുറമേ എഴുതിത്തള്ളപ്പെട്ട കോൺഗ്രസ് പുതിയ നേതൃത്വത്തിന്റെ കീഴിൽ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അഞ്ച് വർഷം കൂടുമ്പോൾ മുന്നണികൾ മാറി മാറി ഭരിക്കുന്ന പതിവ് സമ്പ്രദായത്തിന് ഇത്തവണ മാറ്റം വന്നപ്പോൾ കോൺഗ്രസിൽ വെട്ടിമാറ്റപ്പെട്ടത് വൻ തലകളായിരുന്നു.
ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ രണ്ട് പ്രബലരായ ഗ്രൂപുകളാണ് കോൺഗ്രസിനെ നയിച്ചിരുന്നതെങ്കിൽ അത് അരിഞ്ഞുതള്ളുന്ന നടപടികളാണ് ഹൈകമാൻഡ് കൈകൊണ്ടത്. ഗ്രൂപുകളാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ആദ്യപടിയായി വി ഡി സതീശനെ പ്രതീപക്ഷ നേതാവായും തുടർന്ന് കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും നിയമിച്ചു.
അതിന് പിന്നാലെ ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിലും ഗ്രൂപ് സമവാക്യങ്ങളെ തകർത്ത് ഹൈകമാൻഡ് പിടിമുറക്കിയപ്പോൾ ഗ്രൂപുകളെ നയിച്ചിരുന്ന മുതിർന്ന നേതാക്കളുടെ അമർഷം പരസ്യമായി പുറത്തുവന്നു. ഇത് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ തീർത്തപ്പോഴാണ് പ്രശ്‌ന പരിഹാരത്തിന് പുതിയ നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയത്. ആദ്യം പ്രതിപക്ഷ നേതാവും പിന്നാലെ കെപിസിസി പ്രസിഡന്റും നേരിട്ട് സംസാരിച്ചപ്പോൾ മഞ്ഞുരുകുന്നു കാഴ്ചയാണ് കണ്ടത്. വിമത സ്വരങ്ങളെ തുടക്കത്തിൽ തന്നെ അച്ചടക്ക നടപടികളുമായി നേരിട്ടപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോയതുമില്ല.
ഇതോടെ 'ടു എസ്' നേതൃത്വം കൂടുതൽ കരുത്താർജിക്കുകയാണ്. ഹൈകമാന്ഡിന്റെ പൂർണ പിന്തുണയും ഇവർക്കുണ്ട്. ഗ്രൂപ് കളികളിൽ മനം മടുത്ത പ്രവർത്തകരും പുതിയ നേതൃത്വത്തിൽ ആവേശം കൊള്ളുകയാണ്. പാർടിയെ സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് കെ സുധാകരന്റെ ലക്ഷ്യം.
കോൺഗ്രസിന് പുറത്ത് മുന്നണിയിലും പുതിയ നേതൃത്വം സ്വീകരിക്കപ്പെടുന്നതിന്റെ സൂചനകളും കണ്ടു. മുന്നണി വിടാൻ ഒരുങ്ങിയ ആർ എസ് പിയെ അനുനയിപ്പിച്ച് പൂർണ സംതൃപ്തരെന്ന് അവരെക്കൊണ്ട് പറയിപ്പിച്ചത് തന്നെ ഇവരുടെ മികവായി മാറി. അതോടൊപ്പം കെപിസിസി തെരഞ്ഞെടുപ്പ് പഠന റിപോർടിൽ ശക്തിയില്ലാത്ത പാർടിയാണെന്ന് പരാമർശങ്ങളുണ്ടെന്ന വിവരങ്ങളുടെ പേരിൽ അസ്വസ്ഥരായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെയും വിശ്വാസത്തിൽ എടുക്കാനായി. മുസ്ലിം ലീഗ് കൂടി ഇവർക്ക് പൂർണ പിന്തുണയുമായി രംഗത്തെത്തിയതോടെ വരും നാളുകളിൽ കേരള രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം ആവാനുള്ള പുറപ്പാടിലാണ് കോൺഗ്രസും യുഡിഎഫ് മുന്നണിയും.

Keywords: Congress, Oommen Chandy, Ramesh Chennithala, DCC, KPCC, V.D Satheeshan, Top-Headlines, UDF, Thiruvananthapuram, News, Niyamasabha-Election-2021, Kerala, K.Sudhakaran, Strong new leadership in Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.