Stray dog menace | 'ആരാണ് ഈ തെരുവ് പട്ടികൾക്ക് പിന്നിൽ?' നായശല്യം രൂക്ഷമായിരിക്കുന്ന സമയത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ; പഴയൊരു പ്രസംഗം വീണ്ടും വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പട്ടി സ്നേഹികൾക്ക് പിന്നിൽ ആന്റി റാബിസ് വാക്‌സിൻ ലോബികളാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥനും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ. 2800 കോടി രൂപ ഇതിനായി അവർ മുടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
                     
Stray dog menace | 'ആരാണ് ഈ തെരുവ് പട്ടികൾക്ക് പിന്നിൽ?' നായശല്യം രൂക്ഷമായിരിക്കുന്ന സമയത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ; പഴയൊരു പ്രസംഗം വീണ്ടും വൈറൽ

തെരുവുനായ ശല്യം കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുകയും നിരവധിപേർ മരണപ്പെടുകയും ജനങ്ങൾ ആശങ്കയിൽ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് 2016 ൽ ഒരു പരിപാടിയിൽ ബിജു പ്രഭാകർ സംസാരിക്കുന്നതിന്റെ വീഡിയോ വീണ്ടും ചർചയായത്. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാൾ ഉപരി പട്ടി സ്നേഹികൾക്കാണ് എതിർപ്പെന്നും അദ്ദേഹം പറയുന്നു.



ലക്ഷങ്ങൾ ഫീസുള്ള മുതിർന്ന അഭിഭാഷകരെ ഇവർക്ക് വേണ്ടി സുപ്രീം കോടതിയിൽ കൊണ്ടുവരുന്നതിന് ആരാണ് പണം മുടക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ആടിനെയും പട്ടിയെയും കോഴിയെയും താറാവിനെയും മുയലിനെയും കൊല്ലാം. എന്നാൽ പട്ടിയെ മാത്രം കൊല്ലാൻ പാടില്ലെന്നുള്ള വാദത്തെ അദ്ദേഹം പ്രസംഗത്തിൽ ഖണ്ഡിക്കുന്നു. മനുഷ്യന് ഭീഷണിയാകുന്നവരെ ഉന്മൂലനം ചെയ്യണം. തെരുവിലല്ല നായയെ വളർത്തേണ്ടത് വീട്ടിലാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

You Might Also Like:
Kangaroo Killed Man | കംഗാരുവിന്റെ ആക്രമണത്തില്‍ ഉടമയ്ക്ക് ദാരുണാന്ത്യം; ഉപദ്രവകാരിയായതിനാല്‍ വളര്‍ത്തുമൃഗത്തിനെ വെടിവച്ച് കൊന്നതായി പൊലീസ്

Keywords: Stray dog menace; IAS officer's speech goes viral, Top-Headlines, Video, Thiruvananthapuram, News, IAS Officer, Viral, Stray-Dog, Kerala, Social Media, Kerala.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia