Apology | വിമാന യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം; പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ

 


ന്യൂഡെല്‍ഹി: (KVARTHA) വിമാന യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ. ലന്‍ഡനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്‌ക്യു 321 എന്ന വിമാനമാണ് കഴിഞ്ഞദിവസം അപകടത്തില്‍പെട്ടത്.

വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ സിഇഒ ഗോ ചൂന്‍ ഫോങ് പറഞ്ഞു.

Apology | വിമാന യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം; പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ
 
ഗോ ചൂന്‍ ഫോങിന്റെ വാക്കുകള്‍:

സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുവേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കും- ഗോ ചൂന്‍ ഫോങ് പറഞ്ഞു.

ലന്‍ഡനിലെ ഹീത്രൂ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായിറക്കി.

 

Keywords: Singapore Airlines apologizes for 'trauma' caused during turbulence, New Delhi, News, Singapore Airlines, CEO, Apology, Passengers, Family, Dead, Injury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia