SWISS-TOWER 24/07/2023

Moosewala’s Funeral Procession | സിദ്ധു മൂസെവാലയ്ക്ക് വികാരനിർഭരമായ വിട; സംസ്‌കാര ചടങ്ങിനിടെ ആദരസൂചകമായി പിതാവ് തലപ്പാവ് അഴിച്ചു മാറ്റി; വൈകാരിക വീഡിയോ കാണാം

 


ADVERTISEMENT

അമൃത്സർ: (www.kvartha.com) വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിൻറെ ജന്മഗ്രാമമായ പഞ്ചാബിലെ ജവഹർകെയിൽ ഒത്തുകൂടിയത്. രാവിലെ, മാൻസ സിവിൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർടത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. അഞ്ച് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർടം നടത്തിയത്.
                
Moosewala’s Funeral Procession | സിദ്ധു മൂസെവാലയ്ക്ക് വികാരനിർഭരമായ വിട; സംസ്‌കാര ചടങ്ങിനിടെ ആദരസൂചകമായി പിതാവ് തലപ്പാവ് അഴിച്ചു മാറ്റി; വൈകാരിക വീഡിയോ കാണാം

സിദ്ധു മൂസ്വാലയുടെ അന്ത്യകർമങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വരുന്നുണ്ട്. അതിലൊന്നിൽ ഗായകന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പാടുപെടുന്നത് കാണാം. ചടങ്ങിൽ തടിച്ചുകൂടിയ ആളുകൾക്കും ആരാധകരോടും അനുഭാവികൾക്കും ആദരവും നന്ദിയും അറിയിക്കാൻ, മൂസെവാലയുടെ പിതാവ് ബൽക്കൗർ സിംഗ് തലപ്പാവ് അഴിച്ച് എല്ലാവരുടെയും മുന്നിൽ കൈകൾ കൂപ്പി. ആരാധകരുടെ മുന്നിൽ വിതുമ്പുകയും കൈവീശുകയും ചെയ്യുന്ന പിതാവിന്റെ വികാരനിർഭരമായ വീഡിയോ വൈറലായിരിക്കുകയാണ്.
         
Moosewala’s Funeral Procession | സിദ്ധു മൂസെവാലയ്ക്ക് വികാരനിർഭരമായ വിട; സംസ്‌കാര ചടങ്ങിനിടെ ആദരസൂചകമായി പിതാവ് തലപ്പാവ് അഴിച്ചു മാറ്റി; വൈകാരിക വീഡിയോ കാണാം

സിഖ് തലപ്പാവ് സമഗ്രത, അച്ചടക്കം, വിനയം, ആത്മീയത എന്നിവയുടെ പ്രതീകമാണ്. ഇത് ഒരു സിഖിന്റെ ശരീരത്തിന്റെ ഭാഗമായി മാറുന്നു, സാധാരണയായി അത് അവരുടെ സ്വന്തം വീടിന്റെ സ്വകാര്യതയിൽ മാത്രമേ നീക്കം ചെയ്യൂ. സിദ്ധുവിന്റെ പിതാവ് തലപ്പാവ് അഴിക്കുന്ന വീഡിയോ കുടുംബാംഗങ്ങൾക്ക് വികാരനിർഭരമായ നിമിഷം നൽകുന്നു. ഒരു മാതാപിതാക്കളും ഈ വേദനയിലൂടെ കടന്നുപോകരുതെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ കമന്റുകളിൽ പ്രതികരിച്ചു.


Keywords:  News, National, Top-Headlines, Punjab, Singer, Video, Father, Congress, Dead Body, Shot Dead, Sidhu Moose Wala, Funeral Procession, Emotional Video, Sidhu Moose Wala’s Father Removes His Turban as Respect During Funeral Procession, Watch Emotional Video.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia