കൊറോണ പകരാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മുതല്‍ കാലിക്കുപ്പികള്‍ വരെ; പ്രതിരോധരീതികള്‍ വൈറലാവകുന്നു

 



ഷാങ്ഹായ്: (www.kvartha.com 31.01.2020) കൊറോണ ഭീഷണിയില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്ന ജനങ്ങളുടെ ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. കാലിയായ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കൊണ്ട് ശരീരം മൂടിക്കൊണ്ടുള്ള ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൊറോണ പകരാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മുതല്‍ കാലിക്കുപ്പികള്‍ വരെ; പ്രതിരോധരീതികള്‍ വൈറലാവകുന്നു
എയര്‍പോര്‍ട്ടില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ദേഹമാകെ മൂടിക്കെട്ടിക്കൊണ്ടുള്ള ഒരു സംഘം യാത്രക്കാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആകുന്നത്. എയര്‍പോര്‍ട്ടുകളിലും ഫോപ്പിംഗ് മാളുകളിലുമെല്ലാം ഇത്തരത്തില്‍ ദേഹം മറച്ച് പുറത്തിറങ്ങിയ ആള്‍ക്കാരെയാണ് കാണാന്‍ സാധിക്കുന്നത്.
ഷാങ്ഹായില്‍ നിന്നും പെര്‍ത്തിലേക്ക് പോകുന്ന ഒരു യാത്രക്കാരന്‍ ഹെല്‍മറ്റാണ് വെച്ചിരിക്കുന്നത്. കൊറോണ ബാധയില്‍ നിന്ന് പ്രതിരോധം നേടാന്‍ സ്വയം സാധിക്കുന്ന കാര്യങ്ങളാണ് ജനങ്ങള്‍ ചെയ്യുന്നത്.
അതേസമയം യുണൈറ്റഡ് എയര്‍ലൈന്‍, ബ്രിട്ടീഷ് എയര്‍വേസ് എന്നീ കമ്പനികള്‍ ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ട്.

Keywords:  News, China, diseased, Airport, Shop, Social Network, Video, Precaution, Resistance Patterns go Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia