Shraddha in Mumbai | മുംബൈയിലെ മഴ നടി ശ്രദ്ധ ആര്യയെ ഇങ്ങനെയൊരു അവസ്ഥയിലാക്കി; വൈറൽ വീഡിയോ കാണാം

 


മുംബൈ: (www.kvartha.com) നടി ശ്രദ്ധ ആര്യ ആരാധകരെ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ പതിവായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് ചിരിക്കാനുള്ള വക ഒരുക്കിയിരിക്കുകയാണ് താരം. മുംബൈയിലെ കുഴികളുടെ പ്രശ്‌നം ഉയര്‍ത്തി കാണിക്കുന്ന വീഡിയോയില്‍ റോഡുകളില്‍ മലിനജലം നിറഞ്ഞത് കാരണം കാല്‍നടയാത്രക്കാര്‍ എങ്ങനെ പാടുപെടുന്നെന്ന് കാണിക്കാന്‍ താരം ശ്രമിച്ചു. ശ്രദ്ധ ആര്യയുടെ രസകരമായ വീഡിയോയ്ക്കൊപ്പം 'മഴയ്ക്ക് ശേഷം ഞങ്ങള്‍ എങ്ങനെ മുംബൈയില്‍ നടക്കും' എന്ന അടിക്കുറിപ്പ് താരം നൽകിയിട്ടുണ്ട്.
                                              
Shraddha in Mumbai | മുംബൈയിലെ മഴ നടി ശ്രദ്ധ ആര്യയെ ഇങ്ങനെയൊരു അവസ്ഥയിലാക്കി; വൈറൽ വീഡിയോ കാണാം

ശ്രദ്ധ ആര്യ സാരി ധരിച്ച് മഴക്കുഴികളില്‍ പെടാതെ ചാടുന്നതിനൊപ്പം അഴുക്കുവെള്ളം ശരീരത്തില്‍ പറ്റാതിരിക്കാനും ശ്രമിക്കുന്നതായി കാണാം. വീഡിയോ ആരാധകര്‍ക്ക് വളരെ ഇഷ്ടമായി. മറ്റ് ടിവി നടിമാരും ശ്രദ്ധയുടെ പോസ്റ്റിനോട് പ്രതികരിച്ചു.


'100' എന്ന് കുറിച്ച് ചിരിക്കുന്ന ഇമോജിയുമായി നേഹ അധ്വിക് മഹാജന്‍ താരത്തോട് ശരിയാണെന്ന് സമ്മതിച്ചു. 'കുണ്ഡലി ഭാഗ്യ' എന്ന സീരിയലിലെ സഹനടി അഞ്ജും ഫകിഹ് എഴുതി, 'ഇത് വളരെ മനോഹരമാണ്', നടി ദിവ്യങ്ക ത്രിപാഠി എഴുതിയത് 'ഇത് വളരെ നന്നായിരിക്കുന്നു' എന്നാണ്. വീഡിയോ കാണുമ്പോഴേ ശരിക്കും രസം മനസിലാക്കാനാകൂ.

Keywords:  Latest-News, National, Mumbai, Top-Headlines, Actress, Bollywood, Video, Viral, Social-Media, Shraddha Arya, Indian Television Actress, Rain Mumbai made Shraddha Arya such condition fans cant stop; watching video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia