സമ്മാനം വേണ്ട, ആ പണം കര്‍ഷകര്‍ക്ക് നല്‍കൂ; വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും പഞ്ചാബിലെ കുടുംബം
Dec 9, 2020, 15:16 IST
ചണ്ഡിഗഡ്: (www.kvartha.com 09.12.2020) വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും സമ്മാനം ഒഴിവാക്കാനും പകരം സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ധനസഹായം ചെയ്യാനും ആവശ്യപ്പെട്ട് പഞ്ചാബിലെ ഒരു കുടുംബം. ചണ്ഡിഗഢില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മുക്തറിലാണ് സംഭവം നടന്നത്. ഉദാരമായ സംഭാവനകള്‍ നിക്ഷേപിക്കാന്‍ വിവാഹവേദിയ്ക്ക് സമീപം ഒരു പെട്ടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഡാന്‍സ് കളത്തില്‍ നിന്ന് ഉദാരമായ സംഭാവനകള്‍ ലഭിക്കുകയും ചെയ്തു.
കേന്ദസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമങ്ങള്‍ തങ്ങളുടെ വരുമാനം നഷ്ടപ്പെടാനും കോര്‍പറേറ്റുകള്‍ തങ്ങളെ ചൂഷണം ചെയ്യാനും ഇടയാക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. എന്നാല്‍ മധ്യവര്‍ത്തികളെ ഒഴിവാക്കി തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പുതിയ നിയമങ്ങള്‍ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ദമ്പതിമാര്‍ക്ക് 'ശഗുന്‍' പണം നല്‍കുന്നതിന് പകരം ആ തുക ഡെല്‍ഹിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി നല്‍കാന്‍ അവര്‍ അപേക്ഷിച്ചു.(മംഗളകര്‍മങ്ങളില്‍ സമ്മാനമായി നല്‍കുന്നതാണ് ശഗുന്‍). ലഭിക്കുന്ന പണം കൊണ്ട് കര്‍ഷകര്‍ക്കായി ഭക്ഷണവും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും മറ്റവശ്യസാധനങ്ങളും നല്‍കാന്‍ കഴിയുമെന്ന് ആതിഥേയര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Keywords: Punjab Family Says No To Wedding Gifts, Keeps Donation Box For Farmers, Marriage, News, Panjab, Local News, Farmers, Video, Compensation, Protesters, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.